പ്രഫ. രാജീവ് കൊച്ചുപറമ്പില് പുഷ്പചക്രം അര്പ്പിക്കുന്നു.
കോതമംഗലം: കത്തോലിക്ക കോണ്ഗ്രസിന്റെ ആദ്യകാല പ്രസിഡന്റും നിയമസഭാ സാമാജികനുമായിരുന്ന ഇലഞ്ഞിക്കല് തരിയത് കുഞ്ഞിത്തൊമ്മന് അനുസ്മരണം കോതമംഗലത്ത് നടത്തി.
കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബല് പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില് ശവകുടീരത്തില് പുഷ്പചക്രം അര്പ്പിച്ചു. മോണ് ഡോ. വിന്സന്റ് നെടുങ്ങാട്ട് പ്രാര്ഥനാ ശുശ്രൂഷകള്ക്ക് നേതൃത്വം നല്കി. സെന്റ് ജോര്ജ് കത്തീഡ്രല്പള്ളി വികാരി ഫാ.ഡോ. മാത്യു കൊച്ചുപുരക്കല് വിശുദ്ധ കുര്ബാനയര്പ്പിച്ചു.
മോണ്. ഡോ. പയസ് മലേക്കണ്ടത്തില് അനുസ്മരണ പ്രഭാഷണം നടത്തി. രൂപത ചാന്സലര് ഫാ.ഡോ. ജോസ് കുളത്തൂര്, രൂപത പ്രസിഡന്റ് സണ്ണി കടൂത്താഴെ, കത്തോലിക്ക കോണ്ഗ്രസ് രൂപത ഡയറക്ടര് ഫാ. ജിയോ ചെമ്പരത്തി, ഗ്ലോബല് ഭാരവാഹികളായ ഡോ. ജോസുകുട്ടി ഒഴുകയില്, ബെന്നി ആന്റണി, മുന് ഗ്ലോബല് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, ജനറല് സെക്രട്ടറി മത്തച്ചന് കളപ്പുരയ്ക്കല് എന്നിവര് പ്രസംഗിച്ചു.