x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​വ​ണി​പ്പാ​റ​യി​ലേ​ക്ക് പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കും; നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ന്നു


Published: March 10, 2026 01:20 AM IST | Updated: March 10, 2026 01:20 AM IST

കോ​ന്നി: കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ അ​ച്ച​ൻ​കോ​വി​ലാ​റി​നു കു​റു​കെ ആ​വ​ണി​പ്പാ​റ പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു. ആ​വ​ണി​പ്പാ​റ പാ​ലം നി​ർ​മാ​ണ​ത്തി​നാ​യി 2.73 കോ​ടി രൂ​പ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. പാ​ലം നി​ർ​മാ​ണോ​ദ്ഘാ​ട​നം കെ. ​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ക്ഷേ​മ ശേ​ഖ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഒ​രു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ഉ​ന്ന​തി​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന അം​ബേ​ദ്ക​ർ ഗ്രാ​മം പ​ദ്ധ​തി​യു​ടെ നി​ർ​മ്മാ​ണ ഉ​ദ്ഘാ​ട​ന​വും എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

വ​ന​മ​ധ്യ​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടു കി​ട​ക്കു​ന്ന ആ​വ​ണി​പ്പാ​റ ഉ​ന്ന​തി പ​ത്ത​നം​തി​ട്ട, കൊ​ല്ലം ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി​യി​ലാ​ണ്. അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ​പ്പെ​ട്ട് ഉ​ന്ന​തി​യി​ൽ എ​ത്തി​യി​ട്ടു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളെ​ല്ലാം അ​ച്ച​ൻ​കോ​വി​ലാ​റി​നു കു​റു​കെ പാ​ലം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. ഫൈ​ബ​ർ വ​ള്ള​വും ച​ങ്ങാ​ട​വു​മാ​യി​രു​ന്നു നി​ല​വി​ൽ ആ​വ​ണി​പ്പാ​റ​ക്കാ​ർ​ക്ക് ആ​ശ്ര​യ​മാ​യു​ണ്ടാ​യി​രു​ന്ന​ത്.

ഒ​ന്ന​ര​വ​ർ​ഷ​മാ​ണ് നി​ർ​മാ​ണ കാ​ലാ​വ​ധി. പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തോ​ടെ ത​ല​മു​റ​ക​ളാ​യി ആ​വ​ണി​പ്പാ​റ​ക്കാ​ർ അ​ഭി​മു​ഖീ​ക​രി​ച്ചി​രു​ന്ന ദു​രി​ത​ത്തി​നു അ​റു​തി​യു​ണ്ടാ​കും.

നി​ർ​മാ​ണോ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ധ​നേ​ഷ് ഗോ​പാ​ൽ, ഷീ​ബ സു​ധീ​ർ, ശ്രീ​ല​ത, മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി​ന്ധു സ​ന്തോ​ഷ്‌, ആ​വ​ണി​പ്പാ​റ ഉ​ന്ന​തി മൂ​പ്പ​ൻ അ​ച്യു​ത​ൻ കൃ​ഷ്ണ​ൻ, വ​ർ​ഗീ​സ് ബേ​ബി, ജി​ല്ലാ നി​ർ​മി​തി കേ​ന്ദ്രം ജി​ല്ലാ ഓ​ഫീ​സ​ർ ശ്രീ​കു​മാ​ർ, പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ​ർ എ​സ്.​എ. ന​ജീം, പൊ​തു​മ​രാ​മ​ത്ത് പാ​ലം വി​ഭാ​ഗം അ​സി. എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഷീ​ജ തോ​മ​സ്, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ച​ന്തു മ​ണ്ണാ​റ​പ്പാ​റ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham bridge to Avanipara reality

Recent News

Corehub Up