കുളത്തൂപ്പുഴ: ചോഴിയക്കോട് അരിപ്പ പട്ടിക വര്‍ഗവികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അരിപ്പ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ കളക്ടര്‍ ആനി ജൂല തോമസ് സന്ദര്‍ശനം നടത്തി.
വിദ്യാര്‍ഥികളുമായി പഠനനിലവാരത്തെക്കുറിച്ചും അക്കാഡമിക് പ്രവര്‍ത്തനങ്ങളെക്കുറിച്ചും ആശയവിനിമയം നടത്തി.
പ്ലസ് ടു വിദ്യാര്‍ഥി ശ്യാം കൃഷ്ണ വരച്ച കളക്ടറുടെ ചിത്രം ഉപഹാരമായി നല്കി. ഇന്നലെ രാവിലെയാണ് കളക്ടര്‍ സ്കൂളിലെത്തിയത്. നിലവിലെ ഭൗതികസാഹചര്യങ്ങളും പഠന പ്രവര്‍ത്തനങ്ങളും പട്ടികവര്‍ഗ വികസന വകുപ്പിലെ ജീവനക്കാരുമായി ചര്‍ച്ച ചെയ്തു.
പുനലൂര്‍ തഹല്‍സീദാര്‍ എസ്.നമിത, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ കെ.വി.രാഘവന്, അസി. ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ ടി.കെ. മനോജ് കുമാര്‍ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തംഗം ഷെഫീക്ക് ചോഴിയക്കോട്, സ്കൂള്‍ സീനിയര്‍ സൂപ്രണ്ട് വി.വിജുകുമാര്‍, പ്രധാന അധ്യാപകന് ആര്.രാജേഷ്, മാനേജര്‍ പ്രിന്‍സ് റഷീദ് എന്നിവരും കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.
Tags : Collector visited Arippa School.