x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​സ്വാ​ർ​ഥ​സേ​വ​ന​ത്തി​ന് നാ​ടി​ന്‍റെ ആ​ദ​രം

ബെ​ന്നി മു​ക്കു​ങ്ക​ല്‍
Published: September 30, 2026 01:07 AM IST | Updated: September 30, 2026 01:07 AM IST

സേ​നാ​പ​തി വേ​ണു എം​എ​ൽ​എ കെ.​വി. പ​ര​മേ​ശ്വ​ര​നെ ആ​ദ​രി​ക്കു​ന്നു.

നെ​ടു​ങ്ക​ണ്ടം: നി​സ്വാ​ർ​ഥ​സേ​വ​ന​ത്തി​ന്‍റെ പ്ര​തീ​ക​മാ​യ ക​ര​മ​ങ്ങാ​ട്ട് കെ.​വി. പ​ര​മേ​ശ്വ​ര​ന് നാ​ടി​ന്‍റെ ആ​ദ​രം. ക​രു​ണാ​പു​രം, പാ​മ്പാ​ടും​പാ​റ നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​ക​ളി​ല്‍ എ​വി​ടെ മ​ര​ണം ന​ട​ന്നാ​ലും ഈ 76​കാ​ര​ന്‍ അ​വി​ടെ ഓ​ടി​യെ​ത്തും. മ​ര​ണ​വി​വ​രം ബ​ന്ധു​ക്ക​ളെ​യും നാ​ട്ടു​കാ​രെ​യും അ​റി​യി​ക്കും. മാ​ധ്യ​മ​ങ്ങ​ളി​ലേ​ക്കും വി​വ​രം എ​ത്തി​ക്കും. ഒ​രു വ​ര്‍​ഷം അ​ഞ്ഞൂ​റി​ലേ​റെ മ​ര​ണ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ ഇ​ദ്ദേ​ഹം മ​റ്റു​ള്ള​വ​രി​ലേ​ക്ക് എ​ത്തി​ക്കാ​റു​ണ്ട്.

തൂ​ക്കു​പാ​ലം ചോ​റ്റു​പാ​റ സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം1978​ലാ​ണ് സേ​വ​ന​രം​ഗ​ത്തേ​ക്കു ക​ട​ന്നു​വ​ന്ന​ത്. പി​ന്നീ​ട് സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ല്‍ പാ​ര്‍​ട്ട് ടൈം ​ജീ​വ​ന​ക്കാ​ര​നാ​യി. വി​ര​മി​ച്ച​ശേ​ഷ​വും പൊ​തു​രം​ഗ​ത്തു തു​ട​ർ​ന്നു. ആ​ദ്യ​കാ​ല​ത്ത് കാ​ല്‍​ന​ട​യാ​യും ടാ​ക്‌​സി ജീ​പ്പി​ലു​മാ​യി​രു​ന്നു മ​ര​ണ​വീ​ടു​ക​ളി​ലേ​ക്കു​ള്ള യാ​ത്ര.

ഇ​പ്പോ​ള്‍ സ്വ​ന്തം ബൈ​ക്കി​ലാ​ണ് പ​ര​മേ​ശ്വ​ര​ന്‍റെ യാ​ത്ര. ന​വ​മാ​ധ്യ​മ​ങ്ങ​ളും വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ക​രു​ണാ​പു​രം, പാ​മ്പാ​ടും​പാ​റ നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​ക​ളി​ല്‍ കാ​ല്‍​നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി തു​ട​രു​ന്ന പ്ര​തി​ഫ​ലേ​ച്ഛ​യി​ല്ലാ​ത്ത സേ​വ​നം പ​ര​മേ​ശ്വ​ര​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ക്ക​ഴി​ഞ്ഞു. സേ​വ​നം മു​ൻ​നി​ർ​ത്തി വി​വി​ധ സം​ഘ​ട​ന​ക​ള്‍ ഇ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up