x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​കീ​യ കോ​ട​തി ശി​ക്ഷ​വി​ധി​ച്ച ദി​വസം: കെ.​സി.​വേ​ണു​ഗോ​പാ​ല്‍


Published: April 9, 2026 11:28 PM IST | Updated: April 9, 2026 11:28 PM IST

വിധിയെഴുതി വിരലുകൾ...പു​ന്ന​മ​ട സാ​യി​യി​ലെ പോ​ളിം​ഗ് ബൂ​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം സ്പീ​ഡ് ബോ​ട്ടി​ൽ വീ​ട്ടി​ലേ​ക്കു മടങ്ങു​ന്ന കു​ടും​ബം.

അമ്പ​ല​പ്പു​ഴ: അ​യ്യ​പ്പ​ന്‍റെ സ്വ​ര്‍​ണം ക​ട്ട​വ​ര്‍​ക്കും നാ​ട്ടി​ല്‍ പ്ര​ള​യ​മു​ണ്ടാ​ക്കി ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ഴ്ത്തി​യ​വ​ര്‍​ക്കും ജ​ന​കീ​യ കോ​ട​തി ശി​ക്ഷ​വി​ധി​ക്കു​ന്ന ദി​വ​സ​മാ​ണി​തെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ല്‍ എം​പി. നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണം മോ​ഷ്ടി​ച്ച​വ​രെ നീ​തി​ന്യാ​യ കോ​ട​തി​യി​ലും അ​ന്വേ​ഷ​ണ​ത്തി​ലും ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ശ്ര​മ​ങ്ങ​ളു​ണ്ടാ​യി. പ​ക്ഷേ ജ​ന​ങ്ങ​ളു​ടെ കോ​ട​തി അ​വ​രെ വെ​റു​തേവി​ടി​ല്ലെ​ന്ന് ഈ ​തി​ര​ഞ്ഞെ​ടു​പ്പ് തെ​ളി​യി​ക്കും.

തോ​ട്ട​പ്പി​ള്ളി സ്പി​ല്‍​വേ അ​ട​ച്ചി​ട്ട് 2018ലെ ​പ്ര​ള​യം മ​ന​പ്പൂ​ര്‍​വം സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നെന്ന് ത​ന്‍റെ മ​ന്ത്രി​സ​ഭ​യി​ലെ ഒ​രു മ​ന്ത്രിത​ന്നെ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ത്തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഇ​തു​വ​രെ മ​റു​പ​ടി പ​റ​യാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണ്. മ​ന്ത്രി കൃ​ഷ്ണ​ന്‍​കു​ട്ടി​യു​ടെ ശ​ബ്ദം എ​ഐ ഉ​പ​യോ​ഗി​ച്ച് വ്യാ​ജ​മാ​യി ഉ​ണ്ടാ​ക്കി​യ​താ​ണെ​ന്നാ​ണ​ല്ലോ അ​വ​ര്‍ ആ​ദ്യം പ​റ​ഞ്ഞ​ത്. അ​ങ്ങ​നെ​യാ​ണെ​ങ്കി​ല്‍ വ്യാ​ജ​ശ​ബ്ദ​രേ​ഖ ഉ​ണ്ടാ​ക്കി​യ​വ​രെ കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്യാ​ത്ത​ത് എ​ന്തു കൊ​ണ്ടാ​ണ്? 400ല്‍ ​അ​ധി​കം ആ​ളു​ക​ളു​ടെ ജീ​വ​നെ​ടു​ക്കു​ക​യും കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​ക്കു​ക​യും ചെ​യ്ത മ​ഹാ​പ്ര​ള​യം ഒ​രു പ്ര​ശ്‌​ന​മ​ല്ലെ​ന്നാ​ണോ പി​ണ​റാ​യി പ​റ​യു​ന്ന​ത്?

പി​ണ​റാ​യി സ​ര്‍​ക്കാ​രി​നെ പത്തു വ​ര്‍​ഷം സ​ഹി​ച്ച ജ​ന​ങ്ങ​ള്‍ ഇ​നി 5 വ​ര്‍​ഷംകൂ​ടി സ​ഹി​ക്കാ​ന്‍ ത​യാ​റാ​വ​ണ​മെ​ന്നാ​ണ് എ​ല്‍​ഡി​എ​ഫ് പ​റ​യു​ന്ന​ത്. ഇ​നി ഒ​രു ദി​വ​സം പോ​ലും ഈ ​ദു​ര്‍​ഭ​ര​ണം സ​ഹി​ക്കാ​ന്‍ ത​യാ​റ​ല്ലെ​ന്ന് കേ​ര​ള ജ​ന​ത തീ​രു​മാ​നി​ച്ചു ക​ഴി​ഞ്ഞു. സം​സ്ഥാ​ന​മെ​ങ്ങും യു​ഡി​എ​ഫ് ത​രം​ഗം ആ​ഞ്ഞ​ടി​ക്കു​ക​യാ​ണ്. നൂ​റി​ല​ധി​കം സീ​റ്റു​ക​ള്‍ നേ​ടി യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന​തി​ല്‍ സം​ശ​യ​മി​ല്ല.

പാ​ല​ക്കാ​ട്ട് ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി വോ​ട്ട​ര്‍​മാ​ര്‍​ക്ക് പ​ണം ന​ല്‍​കി​യ​ത് പ​ക​ല്‍​വെ​ളി​ച്ചംപോ​ലെ തെ​ളി​ഞ്ഞി​ട്ടും തെര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ മി​ണ്ടു​ന്നി​ല്ല. ഇ​തേ സ്ഥാ​നാ​ര്‍​ഥി നേ​ര​ത്തേ ആ​ല​പ്പു​ഴ​യി​ല്‍ മ​ത്സ​രി​ച്ച​പ്പോ​ഴും ഇ​ത്ത​ര​ത്തി​ല്‍ വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ച്ച​ത് യു​ഡി​എ​ഫ് ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. വോ​ട്ടി​ന് പ​ണം എ​ന്ന ഉ​ത്ത​രേ​ന്ത്യ​യി​ലെ രീ​തി കേ​ര​ള​ത്തി​ലും ന​ട​പ്പാ​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ മ​ന​സ് സ്വ​ന്ത​മാ​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ട്ട ബി​ജെ​പി ഇ​പ്പോ​ള്‍ കേ​ര​ള​ത്തെ പ​ണം കൊ​ടു​ത്ത് വി​ല​യ്ക്കു വാ​ങ്ങാ​മെ​ന്ന് വ്യാ​മോ​ഹി​ക്കു​ക​യാ​ണ്. ആ ​വ്യാ​മോ​ഹ​ത്തി​നു കേ​ര​ള ജ​ന​ത ന​ല്‍​കു​ന്ന ക​ന​ത്ത പ്ര​ഹ​രം കൂ​ടി​യാ​യി​രി​ക്കും​ഈ ത​ര​ഞ്ഞെ​ടു​പ്പ്. കേ​ര​ളം നി​ങ്ങ​ള്‍​ക്കു ചേ​രു​ന്ന ചേ​രു​വ​യു​ള്ള സം​സ്ഥാ​ന​മ​ല്ല മ​ക്ക​ളേ എ​ന്നാ​ണ് ബി​ജെ​പി​ക്കാ​രോ​ട് പ​റ​യാ​നു​ള്ള​ത്. കേ​ര​ളം വി​ല​യ്ക്കു വാ​ങ്ങാ​ന്‍ നി​ങ്ങ​ള്‍​ക്കു പ​റ്റി​ല്ലെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

Tags : K.C. Venugopal nattuvishesham local news

Recent News

Corehub Up