x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചൂടുപിടിച്ച് തെരഞ്ഞെടുപ്പ് രംഗം


Published: March 17, 2026 04:39 AM IST | Updated: March 17, 2026 04:39 AM IST

പു​തു​പ്പ​ള്ളി​യി​ല്‍ പ​ര​സ്യപ്ര​ചാ​ര​ണം ആ​രം​ഭി​ച്ച് ചാ​ണ്ടി ഉ​മ്മ​ന്‍

പു​തു​പ്പ​ള്ളി: സ്ഥാ​നാ​ര്‍ഥി പ്ര​ഖ്യാ​പ​ന​മാ​യി​ല്ലെ​ങ്കി​ലും പു​തു​പ്പ​ള്ളി​യി​ല്‍ പ​ര​സ്യപ്ര​ചാ​ര​ണം ആ​രം​ഭി​ച്ച് ചാ​ണ്ടി ഉ​മ്മ​ന്‍.
ഇ​ന്ന​ലെ അ​യ​ര്‍ക്കു​ന്നം മു​ത​ല്‍ മ​ണ​ര്‍കാ​ടുവ​രെ ബൈ​ക്ക് റാ​ലി ന​ട​ത്തി​യാ​ണ് പ്ര​ച​ാര​ണ​ത്തി​നു തു​ട​ക്ക​മി​ട്ട​ത്.
ജോ​ഷി ഫി​ലി​പ്പ്, ജി​ജി നാ​ക​മ​റ്റം, ബി​നു പാ​ത​യി​ല്‍, സാ​ബു പു​തു​പ്പ​റ​മ്പി​ല്‍, സു​നി​ല്‍ മാ​മ്പു​ഴ​യ്ക്ക​ല്‍, ബാ​ബു കെ. ​കോ​ര, ഗ്രേ​സി ക​രി​മ്പ​ന്നൂ​ര്‍ മു​ത​ലാ​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

എ​ൽ​ഡി​എ​ഫ് റോ​ഡ്ഷോ

​പു​തു​പ്പ​ള്ളി: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​എം. രാ​ധാ​കൃ​ഷ്ണ​ൻ മ​ണ്ഡ​ല​ത്തി​ൽ റോ​ഡ്ഷോ ​ന​ട​ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം വാ​ക​ത്താ​ന​ത്തു​നി​ന്ന് ആ​രം​ഭി​ച്ച റോ​ഡ് ഷോ ​മീ​ന​ടം, പു​തു​പ്പ​ള്ളി, മ​ണ​ർ​കാ​ട്, അ​യ​ർ​ക്കു​ന്നം, കൂ​രോ​പ്പ​ട, അ​ക​ല​ക്കു​ന്നംവ​ഴി പാ​മ്പാ​ടി​യി​ൽ സ​മാ​പി​ച്ചു.

കേ​ര​ള കോ​ൺ​ഗ്ര​സ്-​എം സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം ജോ​സ​ഫ് ചാ​മ​ക്കാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​ഐ പു​തു​പ്പ​ള്ളി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സി​ബി താ​ളി​ക്ക​ല്ല് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം റെ​ജി സ​ഖ​റി​യ, പു​തു​പ്പ​ള്ളി ഏ​രി​യാ സെ​ക്ര​ട്ട​റി സു​ഭാ​ഷ് പി. ​വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

​അ​ങ്ക​ത്ത​ട്ടു​ണ​ർ​ത്തി വി.​എ​ൻ. വാ​സ​വ​ൻ

​ഏ​റ്റു​മാ​നൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പു പോ​രാ​ട്ട​ത്തി​ന് തു​ട​ക്കം​കു​റി​ച്ച് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​എ​ൻ. വാ​സ​വ​ന്‍റെ റോ​ഡ്ഷോ. പേ​രൂ​ർ പ​ള്ളി​ക്കൂ​ടം ക​വ​ല​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് കു​മ​ര​ക​ത്ത് അ​വ​സാ​നി​ച്ച റോ​ഡ്ഷോ ​ഏ​റ്റു​മാ​നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം എ​ത്തി​ച്ചേ​ർ​ന്നു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജിം ​അ​ല​ക്സും തു​റ​ന്ന വാ​ഹ​ന​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

പേ​രൂ​ർ പ​ള്ളി​ക്കൂ​ടം ക​വ​ല​യി​ൽ സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം സി.​കെ. ശ​ശി​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ കെ.​എ​ൻ. വേ​ണു​ഗോ​പാ​ൽ, എം.​എ​സ്. സാ​നു, ഇ.​എ​സ്. ബി​ജു, വി. ​ജ​യ​പ്ര​കാ​ശ്, ബാ​ബു ജോ​ർ​ജ്, കെ.​ഐ. കു​ഞ്ഞ​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

K-Rail Survey K-Rail Survey K-Rail Survey

Tags : nattu vishesham election scene heating

Recent News

Corehub Up