x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ഞ്ഞി​ക്കു​ഴി​യി​ലെ ക​ര​പ്പാ​ട​ങ്ങ​ളി​ൽ ക​ന്നിക്കൊയ്ത്ത്

വെബ് ഡെസ്ക്
Published: September 29, 2026 02:12 AM IST | Updated: September 29, 2026 02:12 AM IST

ക​ഞ്ഞി​ക്കു​ഴി പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ലെ ക​ണ്ണ​ർ​കാ​ട് പാ​ട​ശേ​ഖ​ര​ത്തി​ൽ ന​ട​ന്ന കൊ​യ്ത്തു​ത്സ​വം.

ക​ഞ്ഞി​ക്കു​ഴി: ക​ഞ്ഞി​ക്കു​ഴി​യി​ലെ ക​ര​പ്പാ​ട​ങ്ങ​ളി​ൽ ഇ​നി ക​ന്നി ക്കൊയ്ത്തി​ന്‍റെ ആ​വേ​ശം. തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ നെ​ൽ​കൃ​ഷി​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ ക​ഞ്ഞി​ക്കു​ഴി പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ലെ ക​ണ്ണ​ർ​കാ​ട് പാ​ട​ശേ​ഖ​ര​ത്തി​ൽ ആ​ദ്യ കൊ​യ്ത്തു​ത്സ​വം ന​ട​ന്നു.

ത​രി​ശു​പാ​ട​ങ്ങ​ൾ കൃ​ഷി യോ​ഗ്യ​മാ​ക്കു​ന്ന ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണി​വി​ടെ കൃ​ഷി ന​ട​ന്ന​ത്. ക​ന്നി​ക്കൊയ്ത്തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് 40 പേ​ര​ട​ങ്ങു​ന്ന ഗ്രൂ​പ്പ്. കൃ​ഷി​ഭ​വ​ൻ മു​ഖേ​ന സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ നെ​ൽ​വി​ത്താ​ണ് കൃ​ഷി​ക്കു​പ​യോ​ഗി​ച്ച​ത്.

വി​ള​ഞ്ഞ നെ​ൽ​പ്പാ​ട​ത്ത് ക​തി​രു​ക​ൾ തി​ന്നു​വാ​ൻ പ​റ​ന്നി​റ​ങ്ങു​ന്ന പ​ച്ച​ത​ത്ത​ക​ൾ കൃ​ഷി​ക്ക് വ​ലി​യ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​ക്കു​ന്ന​തെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. കൊ​യ്തെ​ടു​ക്കു​ന്ന നെ​ല്ല് അം​ഗ​ങ്ങ​ളു​ടെ ഭ​ക്ഷ്യ ആ​വ​ശ്യ​ത്തി​നാ​യി വീ​തി​ച്ചെ​ടു​ക്കാ​നാ​ണ് തീ​രു​മാ​നം.

പ​ര​മ്പ​രാ​ഗ​ത വി​ത്തി​ന​മാ​യ വി​രി​പ്പ് നെ​ൽ​വി​ത്താ​ണ് കൃ​ഷി​ക്കു​പ​യോ​ഗി​ച്ച​ത്. നാ​ളു​ക​ളാ​യി ത​രി​ശു​കി​ട​ന്ന ര​ണ്ട​ര ഏ​ക്ക​റോ​ളം വ​രു​ന്ന ക​ര​പ്പാ​ട​ങ്ങ​ളി​ലാ​യി​രു​ന്നു ഇ​വ​രു​ടെ കൃ​ഷി.

കൊ​യ്ത്തു​ത്സ​വം ബ്ലോ​ക്കു​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ ഉ​ദേ​ഷ് യു.​കൈ​മ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ എം. ​സ​ന്തോ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി.പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​ളി​ അ​ജി​ത​ൻ, പി. ​മു​ര​ളി, ക​ർ​മ്മ​സേ​ന ക​ൺ​വീ​ന​ർ ജി. ​ഉ​ദ​യ​പ്പ​ൻ, കൃ​ഷി ഓ​ഫീ​സ​ർ റോ​സ്മി ജോ​ർ​ജ്, ഗ്രൂ​പ്പ് ക​ൺ​വീ​ന​ർ അ​നി​ത ര​ണ​ദി​വെ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up