x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തു​പ്പ​ള്ളി പ​ള്ളി​യി​ൽ പെ​രു​ന്നാ​ളി​നു കൊ​ടി​യേ​റി


Published: April 29, 2026 01:26 AM IST | Updated: April 29, 2026 01:26 AM IST

പു​തു​പ്പ​ള്ളി: ജോ​ര്‍ജി​യ​ന്‍ തീ​ര്‍ഥാ​ട​ന കേ​ന്ദ്ര​മാ​യ പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ര്‍ജ് ഓ​ര്‍ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ ഗീ​വ​ര്‍ഗീ​സ് സ​ഹ​ദാ​യു​ടെ പെ​രു​ന്നാ​ളി​നു കൊ​ടി​യേ​റി. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് പു​തു​പ്പ​ള്ളി, എ​റി​കാ​ട് ക​ര​ക​ളി​ല്‍നി​ന്ന് ആ​ഘോ​ഷ​പൂ​ര്‍വം കൊ​ണ്ടു​വ​ന്ന കൊ​ടി​മ​ര​ങ്ങ​ൾ സ്ഥാ​പി​ച്ചു കൊ​ടി​യേ​റ്റി​യ​തോ​ടെ പെ​രു​ന്നാ​ള്‍ ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ച്ചു.

സ​ഖ​റി​യ മാ​ര്‍ സേ​വേ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കൊ​ടി​യേ​റ്റി​ന് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ര്‍ന്ന് ദീ​പാ​ല​ങ്കാ​ര​ങ്ങ​ളു​ടെ സ്വി​ച്ച് ഓ​ണ്‍ ക​ര്‍മം വി​കാ​രി ഫാ. ​ആ​ന്‍ഡ്രൂ​സ് ടി. ​ജോ​ണ്‍ നി​ര്‍വ​ഹി​ച്ചു. മേ​യ് ര​ണ്ടു വ​രെ ദി​വ​സ​വും രാ​വി​ലെ 7.30നു ​വി​ശു​ദ്ധ കു​ര്‍ബാ​ന.

ഇ​ന്നു രാ​വി​ലെ 10ന് ​വ​യോ​ജ​ന സം​ഗ​മം. മേ​യ് ഒ​ന്നി​നു വൈ​കു​ന്നേ​രം 6.30ന് ​പു​തു​പ്പ​ള്ളി ക​ണ്‍വ​ന്‍ഷ​ന്‍ ആ​രം​ഭി​ക്കും. മേ​യ് മൂ​ന്നി​നു ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ല്‍ ഓ​ര്‍ഡ​ര്‍ ഓ​ഫ് സെ​ന്‍റ് ജോ​ര്‍ജ് പു​ര​സ്‌​കാ​രം എം​ജി​എം ഗ്രൂ​പ്പ് ഓ​ഫ് ഇ​ന്‍സ്റ്റി​റ്റ്യൂ​ഷ​ന്‍സ് ചെ​യ​ര്‍മാ​ന്‍ ഡോ. ​ഗീ​വ​ര്‍ഗീ​സ് യോ​ഹ​ന്നാ​ന് ന​ല്‍കും. അ​ഞ്ചി​നു വി​ശു​ദ്ധ മൂ​ന്നി​ന്മേ​ല്‍ കു​ര്‍ബാ​ന, പു​തു​പ്പ​ള്ളി തീ​ര്‍ഥാ​ട​നം.

ആ​റി​നു രാ​വി​ലെ 11നു ​പൊ​ന്നി​ന്‍ കു​രി​ശ് ത്രോ​ണോ​സി​ല്‍ പ്ര​തി​ഷ്ഠി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​നു വെ​ച്ചൂ​ട്ട് ഒ​രു​ക്കു​ന്ന​തി​നു​ള്ള വി​റ​കി​ടീ​ല്‍ച്ച​ട​ങ്ങ്, പ​ന്തി​രു​നാ​ഴി പു​റ​ത്തെ​ടു​ക്ക​ല്‍, സ​ന്ധ്യാ​ന​മ​സ്‌​കാ​ര​ത്തി​നു​ശേ​ഷം പു​തു​പ്പ​ള്ളി ക​വ​ല​ചു​റ്റി പ്ര​ദ​ക്ഷി​ണം. ഏ​ഴി​ന് ബ​സേ​ലി​യോ​സ് മാ​ര്‍ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വാ​യു​ടെ കാ​ര്‍മി​ക​ത്വ​ത്തി​ല്‍ ഒ​ന്പ​തി​ന്മേ​ല്‍ കു​ര്‍ബാ​ന. തു​ട​ര്‍ന്ന് വെ​ച്ചൂ​ട്ട് നേ​ര്‍ച്ച​സ​ദ്യ, കു​ട്ടി​ക​ള്‍ക്കു​ള്ള ആ​ദ്യ ചോ​റൂ​ണ്, ഉ​ച്ച​ക​ഴി​ഞ്ഞു ന​ട​ക്കു​ന്ന സ​മാ​പ​ന പ്ര​ദ​ക്ഷി​ണ​ത്തി​നു​ശേ​ഷം അ​പ്പ​വും കോ​ഴി​യി​റ​ച്ചി​യും നേ​ര്‍ച്ച.

Tags : nattu vishesham Putupalli Church flag was hoisted

Recent News

Corehub Up