പോത്താനിക്കാട്: സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ ഗീവർഗീസ് സഹദായുടെയും വിശുദ്ധ യോഹന്നാൻ സ്ലീഹായുടെയും ഓർമപ്പെരുന്നാളിന് കൊടിയേറി. നാളെ വൈകുന്നേരം 5.45ന് സന്ധ്യാ നമസ്ക്കാരം - മാത്യൂസ് മാർ അന്തിമോസ് മെത്രാപ്പോലീത്ത.
6.15ന് സുവർണ ജൂബിലി ദമ്പതികളെ ആദരിക്കൽ. 7.15ന് ഭക്ത സംഘടനകളുടെ വാർഷികം. 14ന് സ്വർഗാരോഹണ പെരുന്നാൾ. രാവിലെ 7ന് പ്രഭാത നമസ്ക്കാരം. 8ന് കുർബാന. വൈകുന്നേരം 5ന് പള്ളിയുപകരണങ്ങൾ മെംപൂട്ടിൽ നിന്ന് പള്ളിയകത്തേക്ക്, 6.30ന് സന്ധ്യാ നമസ്ക്കാരം, പ്രസംഗം, 8ന് പ്രദക്ഷിണം, 9ന് ആശീർവാദം. 9.15 ന് സ്നേഹ വിരുന്ന്.
15ന് രാവിലെ 7ന് പ്രഭാത നമസ്ക്കാരം, 8ന് കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. 9.30ന് പ്രസംഗം, എൻഡോവ്മെന്റ് വിതരണം. 10.15ന് പ്രദക്ഷിണം. 11ന് ആശീർവാദം. 11.15 ന് നേർച്ച സദ്യ. 12.15ന് ലേലം. 12.30ന് പള്ളിയുപകരണങ്ങൾ തിരികെ മെംപൂട്ടിലേക്ക്. ഒന്നിന് കൊടിയിറക്ക്.
Tags : nattu vishesham flag was hoisted St. Mary's Church