x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​യി​ല്‍​മു​ക്ക് സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ല്‍ തി​രു​നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും.


Published: March 12, 2026 11:03 PM IST | Updated: March 12, 2026 11:03 PM IST

എ​ട​ത്വ: കോ​യി​ല്‍​മു​ക്ക് സെ​ന്‍റ് ജോ​സ​ഫ് ദേവാ​ല​യ​ത്തി​ല്‍ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും. 22 ന് ​തി​രു​നാ​ള്‍ ന​ട​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന കൊ​ടി​യേ​റ്റി​ന് വി​കാ​രി ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.വി​കാ​ർ-​ഇ​ന്‍-​ചാ​ര്‍​ജ് ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ മ​ഞ്ചേ​രി​ക്ക​ളം സ​ഹ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. പ്ര​സു​ദേ​ന്തി ഔ​സേ​ഫ് വ​ര്‍​ഗീ​സ് ക​റു​ക​യി​ല്‍ 26ൽ, ​കൈ​ക്കാ​ര​ന്‍ ഫി​ലി​പ്പ് പൗ​ലോ​സ് വേ​ണാ​ട് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.

തു​ട​ര്‍​ന്ന് ല​ദീ​ഞ്ഞ്, മ​ധ്യ​സ്ഥ​പ്രാ​ര്‍​ഥന, കു​ര്‍​ബാ​ന, വ​ച​ന​സ​ന്ദേ​ശം. നാ​ളെ വൈ​കു​ന്നേ​രം 5 ന് ​ജ​പ​മാ​ല, 5.30ന് ​മ​ധ്യ​സ്ഥ​പ്രാ​ര്‍​ഥന, കു​ര്‍​ബാ​ന, വ​ച​ന​സ​ന്ദേ​ശം - ഫാ. ​മാ​ത്യു പ​ള്ളി​ച്ചി​റ. ഞാ​യ​റാ​ഴ്ച രാ​വി​ലെ 6.15ന് ​സ​പ്രാ, 6.30ന് ​മ​ധ്യ​സ്ഥ​പ്രാ​ര്‍​ഥ​ന, കു​ര്‍​ബാ​ന, വ​ച​ന​സ​ന്ദേ​ശം - ഫാ. ​വി​ല്‍​സ​ണ്‍ ചാ​വ​റ​കു​ടി​ലി​ൽ, 9.30ന് ​മ​ധ്യ​സ്ഥ​പ്രാ​ര്‍​ഥ​ന, കു​ര്‍​ബാ​ന, വ​ച​ന​സ​ന്ദേ​ശം - ഫാ. ​ജോ​സി മ​ഞ്ചേ​രി​ക്ക​ളം. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, 5 ന് ​മ​ധ്യ​സ്ഥ​പ്രാ​ര്‍​ഥ​ന, കു​ര്‍​ബാ​ന, വ​ച​ന​സ​ന്ദേ​ശം - ഫാ. ​വ​ര്‍​ഗീ​സ് പ​ഞ്ഞി​പ്പു​ഴ. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, 5 ന് ​മ​ധ്യ​സ്ഥ​പ്രാ​ര്‍​ഥ​ന, കു​ര്‍​ബാ​ന, വ​ച​ന​സ​ന്ദേ​ശം - ഫാ. ​ഏ​ലി​യാ​സ് ക​രി​ക്ക​ണ്ട​ത്തി​ൽ. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, 5ന് ​മ​ധ്യ​സ്ഥ​പ്രാ​ര്‍​ഥ​ന, കു​ര്‍​ബാ​ന, വ​ച​ന​സ​ന്ദേ​ശം - ഫാ. ​സാ​വി​യോ മാ​നാ​ട്ട്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 4.30 ന് ​ജ​പ​മാ​ല, 5 ന് ​മ​ധ്യ​സ്ഥ​പ്രാ​ര്‍​ഥ​ന, കു​ര്‍​ബാ​ന, വ​ച​ന​സ​ന്ദേ​ശം - ഫാ. ​ടി​ജോ മ​തി​ല​ക​ത്തു​കു​ഴി. തു​ട​ര്‍​ന്ന് ദി​വ്യ​കാ​രു​ണ്യ​പ്ര​ദ​ക്ഷി​ണം - ഫാ. ​തോ​മ​സ് പൂ​വ​ത്തോ​ലി​ൽ.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 4.30 ന് ​കു​രി​ശി​ന്‍റെ വ​ഴി, പ്ര​സു​ദേ​ന്തി വാ​ഴ്ച, 5ന് ​മ​ധ്യ​സ്ഥ​പ്രാ​ര്‍​ഥ​ന, കു​ര്‍​ബാ​ന, വ​ച​ന​സ​ന്ദേ​ശം - ഫാ. ​തോ​മ​സ് കാ​ര​ക്കാ​ട്. തു​ട​ര്‍​ന്ന് പ​ള്ളി​യി​ല്‍ ഒ​പ്പീ​സ്. വൈ​കു​ന്നേ​രം 5.30 ന് ​മ​ധ്യ​സ്ഥ​പ്രാ​ര്‍​ഥ​ന, കു​ര്‍​ബാ​ന - ഫാ. ​തോ​മ​സ് തെ​ക്കേ​ത്ത​ല​യ്ക്ക​ല്‍. തു​ട​ര്‍​ന്ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം - ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ക​ള​ത്തി​പ്പ​റ​മ്പി​ൽ. ഞാ​യ​റാ​ഴ്ച തി​രു​നാ​ള്‍ ദി​ന​ത്തി​ല്‍ രാ​വി​ലെ 9.30 ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​ജേ​ക്ക​ബ് ക​ള​ത്തി​വീ​ട്ടി​ല്‍. തു​ട​ര്‍​ന്ന് തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം - ഫാ. ​തോ​മ​സ് ന​മ്പി​യ​ത്ത്, കൊ​ടി​യി​റ​ക്ക്, ഊ​ട്ടു​നേ​ര്‍​ച്ച. 16 മു​ത​ല്‍ 18 വ​രെ കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​ന​വും ന​ട​ക്കും. ഫാ. ​ജോ​ബി​ന്‍ വ​ന്യം​പ​റ​മ്പി​ല്‍ ധ്യാ​നം ന​യി​ക്കും.

Tags : The flag will be nattuvishesham local news

Recent News

Corehub Up