x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ള​വ് പ്ര​ള​യം കൊ​ണ്ടു​പോ​യി; ര​ക്ഷ​യാ​യ​ത് മ​ട്ടു​പ്പാ​വ് കൃ​ഷി​ക​ള്‍ മാ​ത്രം

വെബ് ഡെസ്ക്
Published: August 17, 2026 12:18 AM IST | Updated: August 17, 2026 12:18 AM IST

നി​ര​ണ​ത്തെ വീ​ട്ടി​ല്‍ മ​ട്ടു​പ്പാ​വ് കൃ​ഷി​ക​ള്‍​ക്കൊ​പ്പം ബി​ന്ദു

തി​രു​വ​ല്ല: ഓ​ണ​ക്കാ​ലം ല​ക്ഷ്യ​മി​ട്ട് അ​പ്പ​ര്‍​കു​ട്ട​നാ​ട്ടി​ലെ ക​ര്‍​ഷ​ക​ര്‍ ന​ട​ത്തി​യ പ​ച്ച​ക്ക​റി കൃ​ഷി പ്ര​ള​യം കൊ​ണ്ടു​പോ​യി. ഇ​തി​നൊ​പ്പം ഏ​ത്ത​വാ​ഴ​യും കി​ഴ​ങ്ങു​വ​ര്‍​ഗ​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ വ​ന്‍ കൃ​ഷി​നാ​ശ​മാ​ണ് തി​രു​വ​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ലു​ണ്ടാ​യ​ത്. രൂ​ക്ഷ​മാ​യ പ്ര​ള​യ​ത്തെ പ്ര​തി​രോ​ധി​ച്ചു നി​ന്ന​ത് മ​ട്ടു​പ്പാ​വ് കൃ​ഷി​ക​ള്‍ മാ​ത്ര​മാ​ണ്.

ഓ​ണ​ക്കാ​ല വി​ള​വെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ട് മ​ട്ടു​പ്പാ​വ് കൃ​ഷി​യെ പ്രോ​ത്സാ​ഹി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​തി​നു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​യ ഇ​ട​ങ്ങ​ളി​ല്‍ മാ​ത്ര​മേ സാ​ധ്യ​മാ​യു​ള്ളൂ.
നി​ര​ണം ഗ്രാ​മപ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ര്‍​ഡ് മെ​ംബര്‍ ബി​ന്ദു ജെ. ​വൈ​ക്ക​ത്തു​ശേ​രി​ ത​ന്‍റെ വീ​ടി​ന്‍റെ മു​ക​ളി​ല്‍ ന​ട​ത്തി​യ പ​ച്ച​ക്ക​റി കൃ​ഷി​യെ പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍നി​ന്നു ര​ക്ഷി​ക്കാ​നാ​യി. ഓ​ണ​ത്തി​ന് വി​ള​വെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ല്‍ ആ​രം​ഭി​ച്ച പ​ച്ച​ക്ക​റി കൃ​ഷി പൂ​ര്‍​ണവ​ള​ര്‍​ച്ച​യി​ല്‍ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. നാ​ട്ടി​ല്‍ അ​ത്ര പ്ര​ചാ​ര​ത്തി​ല്‍ ഇ​ല്ലാ​ത്ത കു​ക്കും​ബ​ര്‍, കു​റ്റി​ബീ​ന്‍​സ് എ​ന്നി​വ​യാ​ണ് കൃ​ഷി​യി​ട​ത്തി​ലെ താ​ര​ങ്ങ​ള്‍. കു​ക്കും​ബ​ര്‍ പൂ​വി​ട്ട് കാ​യി​ച്ചു. കു​റ്റിബീ​ന്‍​സ് വ​ള​ര്‍​ന്ന് വ​രു​ന്ന​തേ​യു​ള്ളൂ.​ഹൈ​ബ്രിഡ് ഇ​ന​ത്തി​ല്‍​പ്പെ​ട്ട കു​ക്കും​ബ​റും കു​റ്റിബീ​ന്‍​സും നി​ര​ണ​ത്തെ പ​ല വീ​ടു​ക​ളി​ലും ഗ്രോ​ബാ​ഗു​ക​ളി​ല്‍ കൃ​ഷി ചെ​യ്യു​ന്നു​ണ്ട്.

​ടാ​തെ വ​ള്ളിപ്പ​യ​ര്‍, വെ​ണ്ട, ത​ക്കാ​ളി, പ​ച്ച​മു​ള​ക്, ചീ​ര, വ​ഴു​ത​ന, കാ​ന്താ​രി, പാ​വ​ല്‍, കോ​വ​ല്‍, എ​ന്നി​വ​യും കു​രു​മു​ള​ക്, മ​ഞ്ഞ​ള്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാം മ​ട്ടു​പ്പാ​വി​ല്‍ വി​ള​വെ​ടു​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് ബി​ന്ദു ജെ. ​വൈ​ക്ക​ത്തു​ശേ​രി പ​റ​ഞ്ഞു. ഗ്രോ ​ബാ​ഗി​ലും ചെ​ടിച്ച​ട്ടി​യി​ലും ചാ​ക്കി​ലു​മാ​ണ് ഇ​വ​യെ​ല്ലാം കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്, ചാ​ണ​ക​പ്പൊ​ടി​യും ച​ക​രി​ച്ചോ​റും എ​ല്ലു​പൊ​ടി​യും വേ​പ്പി​ന്‍​പി​ണ്ണാ​ക്കും മ​ണ്ണും നി​റ​ച്ച ഗ്രോ ​ബാ​ഗി​ലാ​ണ് കൃ​ഷി. ശ​ര്‍​ക്ക​ര​യും വേ​പ്പി​ന്‍​പി​ണ്ണാ​ക്കും ക​ട​ല​പ്പിണ്ണാ​ക്കും കൊ​ണ്ട് ഉ​ണ്ടാ​ക്കി​യ മി​ശ്രി​തം കൃ​ഷി​യു​ടെ ചു​വ​ട്ടി​ല്‍ ഒ​ഴി​ച്ചുകൊ​ടു​ക്കും. സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ത്തി​ല്‍നി​ന്നു ല​ഭി​ക്കു​ന്ന കീ​ട​നാ​ശി​നി ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ല്‍ മാ​ത്രം ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. പ​ഞ്ചാ​യ​ത്ത് മെം​ബ​റു​ടെ മ​ട്ടു​പ്പാ​വ് കൃ​ഷി​ക്കു സ​ഹാ​യി​ക​ളാ​യി ഭ​ര്‍​ത്താ​വും മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ജി​ജു വൈ​ക്ക​ത്തു​ശേ​രി​യും മ​ക്ക​ളും ഒ​പ്പ​മു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews crops

Recent News

Corehub Up