x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ട​പ്പാ​ത സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി

വെബ് ഡെസ്ക്
Published: August 28, 2026 01:53 AM IST | Updated: August 28, 2026 01:53 AM IST

സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യ ന​ട​പ്പാ​ത.

മാ​ന​ന്ത​വാ​ടി: കോ​ട​തി​ക്ക് സ​മീ​പം പ്ര​ധാ​ന റോ​ഡി​ലെ ന​ട​പ്പാ​ത കാ​ടു​മൂ​ടി​യും മാ​ലി​ന്യ​ങ്ങ​ള്‍ നി​റ​ഞ്ഞും സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി. കോ​ട​തി പ​രി​സ​ര​ത്ത് നൂ​റു​മീ​റ്റ​റി​ല​ധി​കം ദൂ​ര​ത്തി​ലാ​ണ് ന​ട​പ്പാ​ത​യ്ക്ക് ദു​ര്‍​ഗ​തി. ഒ​ന്ന​ര​വ​ര്‍​ഷം മു​മ്പ് നി​ര്‍​മി​ച്ച ന​ട​പ്പാ​ത​യാ​ണ് യാ​ത്രാ​യോ​ഗ്യ​മ​ല്ലാ​താ​യ​ത്. വി​ദ്യാ​ര്‍​ഥി​ക​ള​ട​ക്ക​മു​ള്ള​വ​ര്‍ ന​ട​പ്പാ​ത ഒ​ഴി​വാ​ക്കി പ്ര​ധാ​ന റോ​ഡി​ലൂ​ടെ ന​ട​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. വാ​ഹ​ന​ത്തി​ര​ക്കേ​റി​യ ഭാ​ഗ​മാ​യ​തി​നാ​ല്‍ ഇ​ത് വ​ലി​യ അ​പ​ക​ട ഭീ​ഷ​ണി​യാ​ണ് ഉ​യ​ര്‍​ത്തു​ന്ന​ത്.

ന​ട​പ്പാ​ത​യി​ല്‍ മ​ര​ക്ക​മ്പു​ക​ളും വീ​ണു​കി​ട​പ്പു​ണ്ട്. മാ​ലി​ന്യം അ​ടി​ഞ്ഞു​കൂ​ടി​യ​ത് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍. ന​ട​പ്പാ​ത അ​ടി​യ​ന്ത​ര​മാ​യി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up