x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ൺ​ഗ്ര​സി​ന്‍റെ പേ​ര് കേ​ൾ​ക്കു​മ്പോ​ൾ സ​ർ​ക്കാ​ർ ക​യ​റെ​ടു​ക്കു​ന്നു: പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി


Published: December 29, 2025 12:55 AM IST | Updated: December 29, 2025 12:55 AM IST

കാ​സ​ർ​ഗോ​ഡ്: കോ​ൺ​ഗ്ര​സി​ന്‍റെ പേ​ര് കേ​ൾ​ക്കു​മ്പോ​ൾ ക​യ​റെ​ടു​ക്കു​ന്ന നി​ല​വാ​രം കു​റ​ഞ്ഞ പ​രി​പാ​ടി​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. കാ​സ​ർ​ഗോ​ട്ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബം​ഗ​ളൂ​രു​വി​ലെ കു​ടി​യി​റ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യു​മാ​യി സം​സാ​രി​ച്ച് പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​നാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ ചെ​യ്യേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യ​പി മോ​ഡ​ൽ പൊ​ളി​ക്ക​ല​ല്ല ക​ർ​ണാ​ട​ക​യി​ൽ ന​ട​ക്കു​ന്ന​ത്. വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് പു​ന​ര​ധി​വാ​സം ന​ൽ​കു​മെ​ന്ന് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ഉ​റ​പ്പു​ന​ൽ​കി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി യു​ഡി​എ​ഫി​ൽ സീ​റ്റു​ക​ൾ വ​ച്ചു​മാ​റ​ൽ ഇ​തു​വ​രെ ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ലെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

സ​മ​സ്ത അ​ധ്യ​ക്ഷ​ന്‍ സ​യ്യി​ദ് മു​ഹ​മ്മ​ദ് ജി​ഫ്‌​രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍ ന​യി​ക്കു​ന്ന സ​മ​സ്ത ശ​താ​ബ്ദി​യാ​ത്ര​ക്ക് കാ​സ​ര്‍​ഗോ​ഡ് ത​ള​ങ്ക​ര​യി​ല്‍ ന​ല്‍​കി​യ സ്വീ​ക​ര​ണം പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​ല​ഘ​ട്ട​ത്തി​ലെ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ട്ട് ദീ​ര്‍​ഘ​വീ​ക്ഷ​ണ​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ച്ച് അ​ഭി​മാ​നി​ക്കാ​ന്‍ വ​ക​യു​ണ്ടാ​ക്കി​യാ​ണ് സ​മ​സ്ത ഒ​രു​നൂ​റ്റാ​ണ്ട് പി​ന്നി​ടു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​യി. സ​മ​സ്ത ജി​ല്ല പ്ര​സി​ഡ​ന്‍റ് ത്വാ​ഹ അ​ഹ​മ്മ​ദ് മൗ​ല​വി അ​ല്‍ അ​ഹ്‌​സ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​എ​സ്. അ​ലി ത​ങ്ങ​ള്‍ കു​മ്പോ​ല്‍ ജാ​ഥാ​നാ​യ​ക​ന്‍ മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ളെ ത​ല​പ്പാ​വ​ണി​യി​ച്ചു.

സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍​മാ​ന്‍ എ. ​അ​ബ്ദു​റ​ഹ്മാ​ന്‍ പ​താ​ക ഉ​യ​ര്‍​ത്തി. എം​എ​ല്‍​എ​മാ​രാ​യ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന്, എ.​കെ.​എം. അ​ഷ്‌​റ​ഫ്, വ്യ​വ​സാ​യി യ​ഹ്യ ത​ള​ങ്ക​ര, ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍, മു​സ്‌​ലിം​ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ല്ല​ട്ര മാ​യി​ന്‍ ഹാ​ജി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : P.K. Kunhalikutty nattuvishasham local news

Recent News

Corehub Up