x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​രോ​ഗ്യ വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി


Published: March 18, 2026 08:26 AM IST | Updated: March 18, 2026 08:26 AM IST

മാ​ന​ന്ത​വാ​ടി: വ​ള്ളി​യൂ​ർ​ക്കാ​വ് ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ത്സ​വ ന​ഗ​രി പ​രി​സ​ര​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

വ​ള്ളി​യൂ​ർ​ക്കാ​വി​ലെ ഹോ​ട്ട​ലു​ക​ൾ, പ​ല​ച​ര​ക്ക് ക​ട​ക​ൾ, ബേ​ക്ക​റി​ക​ൾ, പ​ല​ച​ര​ക്ക് ക​ട​ക​ൾ, ച​ന്ത​യി​ലെ സ്ഥാ​പ​ന​ങ്ങ​ൾ, ട്രേ​ഡ് ഫെ​യ​ർ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലാ​യി​രു​ന്നു കു​റു​ക്ക​ൻ​മൂ​ല ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മാ​ലി​ന്യ സം​സ്ക​ര​ണം, സു​ര​ക്ഷി​ത​മാ​യ ഭ​ക്ഷ​ണം, വെ​ള്ള​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം, ഹെ​ൽ​ത്ത് കാ​ർ​ഡ്, ലൈ​സ​ൻ​സ് എ​ന്നി​വ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി. ഉ​ത്സ​വ സ​മാ​പ​നം വ​രെ ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ കീ​ഴി​ൽ പ്ര​ത്യേ​ക സ്ക്വാ​ഡും രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

24 മ​ണി​ക്കൂ​റും ഇ​വ​രു​ടെ സേ​വ​നം ഉ​ത്സ​വ ന​ഗ​രി​യി​ൽ ല​ഭ്യ​മാ​കും. അ​ന്ന​ദാ​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ സാം​പി​ളും ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​കെ. സ​ജേ​ഷ്, ജെ​എ​ച്ച്ഐ മാ​രാ​യ എ​ൻ.​വി. അ​ഗ​സ്റ്റി​ൻ, അ​ഷ്ന അ​ര​വി​ന്ദ്, ഡി​സ്മി​യ ജോ​ണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രും.

Tags : nattu vishesham health department inspection.

Recent News

Corehub Up