അമ്പലപ്പുഴ: കാലിൽ നിന്നു രക്തം വാർന്നു ഗൃഹനാഥൻ മരിച്ചു. കരൂർ വാടയ്ക്കകം സതീശൻ (65) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പകൽ രണ്ടിന് കൂലിപ്പണികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് കാലിൽ മുറിവുണ്ടായതും മരണം സംഭവിച്ചതും.
വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ് മോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു. ഭാര്യ: സുഭദ്ര. മക്കൾ: സ്മിത, സുജിത്ത്. മരുമക്കൾ: ശ്യാമ, പരേതനായ ജോബി.
Tags : householder death