ഇന്നർവീൽ ക്ലബ് പ്രസിഡന്റ് മാലിനി മാധവൻ സൗണ്ട് സിസ്റ്റം കെെമാറുന്നു.
പള്ളിക്കുന്ന്: ഇന്നർ വീൽ ക്ലബ് ഓഫ് കാനനൂർ ഡിസ്ട്രിക്റ്റ് 320 പള്ളിക്കുന്ന് രാധാവിലാസം യുപി സ്കൂളിലേക്ക് സൗണ്ട് സിസ്റ്റം നൽകി. ഇന്നർ വീൽ ക്ലബ് ഓഫ് കാനന്നൂർ ഡിസ്ട്രിക്ട് പ്രസിഡന്റ് മാലിനി മാധവൻ രാധാവിലാസം യുപി സ്കൂൾ മുഖ്യാധ്യാപിക പി.വി. സിന്ധുവിന് നൽകി ഉദ്ഘാടനം നിർവഹിച്ചു. മുഖ്യാധ്യാപിക പി.വി. സിന്ധു അധ്യക്ഷത വഹിച്ചു. ഇന്നർ വീൽ ക്ലബ് ഭാരവാഹികളായ മുൻ പ്രസിഡന്റ് ലസിത സത്യൻ, സെക്രട്ടറി ശാരദാമണി, മുൻ ജില്ലാ ചെയർമാനും എസി അംഗവുമായ സീമ കൃഷ്ണൻ, മുൻ ജില്ലാ ചെയർമാൻ ലൈല കമാലുദ്ദീൻ, അംഗങ്ങളായ കുമാരി മോഹനൻ, ലസിത പ്രസാദ്, ആശ സുഗതൻ, റീത്ത ഹരീഷ്, എസ്ആർജി കൺവീനർ പി. സജീവൻ, സ്റ്റാഫ് സെക്രട്ടറി എൻ.വി. പ്രജിത്ത് എന്നിവർ പ്രസംഗിച്ചു.
Tags : sound system Nattuvishesham District news