x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ധ​ന്യ​ൻ മാ​ർ ഇവാ​നി​യോ​സി​ന്‍റെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ആ​ച​രി​ച്ചു


Published: July 6, 2026 06:33 AM IST | Updated: July 6, 2026 06:33 AM IST

ക​ല്ല​ടി​ക്കോ​ട്: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക സ​ഭ, മൂ​വാ​റ്റു​പു​ഴ ഭ​ദ്രാ​സ​ന​ത്തി​ലെ ക​രി​മ്പ മേ​ഖ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​രി​ന്പ നി​ർ​മ​ല​ഗി​രി സെ​ന്‍റ് മേ​രീ​സ് തീ​ർ​ഥാട​ന പ​ള്ളി​യി​ൽ ധ​ന്യ​ൻ മാ​ർ ഇ​വാ​നി​യോ​സി​ന്‍റെ 73-ാം ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ആ​ച​രി​ച്ചു.

രാ​വി​ലെ അ​നു​സ്‌​മ​ര​ണ പ​ദ​യാ​ത്ര​ക​ൾ കാ​ഞ്ഞി​ക്കു​ളം തി​രു​ക്കു​ടും​ബ പ​ള്ളി​യി​ൽ​നി​ന്നും ചി​റ​ക്ക​ൽ​പ്പ​ടി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ​നി​ന്നും തീ​ർ​ഥാ​ട​ന പ​ള്ളി​യി​ലേ​ക്ക് എ​ത്തി​ച്ചേ​ർ​ന്നു. പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ ബി​ഷ​പ് ഡോ.​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സി​നെ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് ബി​ഷ​പി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി ന​ട​ന്നു.

വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ പ​ള്ളി​ക​ളി​ലെ വൈ​ദി​ക​ർ, ക​ന്യാ​സ്ത്രീ​ക​ൾ, വി​വി​ധ ഭ​ക്ത​സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. അ​ക്കാ​ദ​മി​ക ത​ല​ത്തി​ലും ക​ലാ​കാ​യി​ക രം​ഗ​ങ്ങ​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രേ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ഐ​സ​ക്ക് മാ​ർ യൂ​ഹാ​നോ​ൻ മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ്, വേ​ളൂ​ർ ഐ​സ​ക്ക് ആ​ൻ​ഡ് മ​റി​യാ​മ്മ മെ​മ്മോ​റി​യ​ൽ എ​ക്സ​ല​ൻ​സി അ​വാ​ർ​ഡു​ക​ൾ ച​ട​ങ്ങി​ൽ ബി​ഷ​പ് സ​മ്മാ​നി​ച്ചു. ഫാ. ​പൗ​ലോ​സ് കി​ഴ​ക്ക​നേ​ട​ത്ത് അ​ധ്യ​ക്ഷ​നാ​യി.

പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജേ​ക്ക​ബ് ഇ​ര​മം​ഗ​ല​ത്ത് ന​ന്ദി പ​റ​ഞ്ഞു. ഫാ. ​ജോ​ർ​ജ് മാ​രാം​ക​ണ്ടം, ഫാ.​അ​ഡ്വ. സ​ന്തോ​ഷ് പു​ളി​ക്ക​ൽ, ഫാ. ​ഗീ​വ​ർ​ഗീ​സ് മേ​ലേ​പ്പീ​ടി​ക​യി​ൽ, ഫാ. ​സ​ജി​ൻ ആ​ലാ​ട്ടു​വി​ളൈ, ഫാ. ​ജേ​ക്ക​ബ് കൈ​ലാ​ത്ത്, ഫാ. ​പൗ​ലോ​സ് പ​രി​യാ​ര​ത്ത് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags : nattu vishesham memorial feast Blessed Mar Ivanios

Recent News

Corehub Up