കാഞ്ഞിരപ്പള്ളി: മിനി സിവില്‍ സ്റ്റേഷനുള്ളില്‍ മാലിന്യങ്ങള്‍ നിറയുന്നു. കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നയിടത്താണ് സര്‍വീസ് യൂണിനുകളുടെ ഫ്ലക്സ് ബോര്‍ഡുകളടക്കം തള്ളിയിരിക്കുന്നത്.
പോലീസ് സ്റ്റേഷന് പിന്‍ഭാഗത്തെ വാതിലിലൂടെ മിനി സിവില്‍ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നയിടത്താണ് ഫ്ലക്സ് ബോര്‍ഡുകളും മാലിന്യങ്ങളും അലക്ഷ്യമായി ഇട്ടിരിക്കുന്നത്. താലൂക്ക്, വില്ലേജ് ഓഫീസ് കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനോട് ചേര്‍ന്നാണ് മാലിന്യങ്ങള്‍ തള്ളിയിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയ റെയില്‍വേ റിസര്‍വേഷന്‍ ടിക്കറ്റ് സെന്റര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സ്ഥലത്ത് ഇലക്ട്രോണിക് മാലിന്യങ്ങളും മറ്റു മാലിന്യങ്ങളും കൂട്ടിയിട്ടിരിക്കുന്ന നിലയിലാണ്.
മാലിന്യം തള്ളുന്നവര്‍ക്കെതിരേ നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥര്‍ ഇരിക്കുന്ന സ്ഥലത്ത് തന്നെയാണു മാലിന്യങ്ങള്‍ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നത്.
Tags : filled with garbage Mini Civil Station