x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ ആ​ധു​നി​ക മ​ത്സ്യ​ച്ച​ന്ത തുറന്നു നൽകിയില്ല

വെബ് ഡെസ്ക്
Published: August 6, 2026 01:32 AM IST | Updated: August 6, 2026 01:32 AM IST

പ്രതീകാത്മക ചിത്രം

വെ​ഞ്ഞാ​റ​മൂ​ട്: ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞു പ​ത്തു​വ​ർ​ഷം പി​ന്നി​ട്ടി​ട്ടും വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ ആ​ധു​നി​ക മ​ത്സ്യ​ച്ച​ന്ത ഇ​നി​യും തു​റ​ന്നി​ല്ല. 2.40 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ൾ അ​നാ​സ്ഥ​യി​ൽ ന​ശി​ക്കു​ന്നു.

ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് കേ​ര​ള തീ​ര​ദേ​ശ​വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടും​കൂ​ടി​യാ​ണ് ആ​ധു​നി​ക ച​ന്ത നി​ർ​മി​ച്ച​ത്. വ​സ്തു​വി​ന്‍റെ ഒ​രു മൂ​ല​യി​ലേ​ക്കു മാ​റ്റി​യാ​ണു പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. ഹൈ​ടെ​ക് സൗ​ക​ര്യ​ങ്ങ​ളാ​ണ് ഈ ​കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ ഒ​രു​ക്കി​യി​രു​ന്ന​ത്. ഒ​രേ​സ​മ​യം 60 പേ​ർ​ക്കി​രു​ന്നു ക​ച്ച​വ​ടം​ചെ​യ്യാ​നു​ള്ള സ്റ്റാ​ളു​ക​ൾ, മ​ത്സ്യം ദി​വ​സ​ങ്ങ​ളോ​ളം കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കാ​നു​ള്ള ഫ്രീ​സ​ർ സം​വി​ധാ​ന​ങ്ങ​ൾ, ച​ന്ത​യി​ൽ​നി​ന്നു​ള്ള മ​ലി​ന​ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​കി അ​ന്ത​രീ​ക്ഷം മ​ലി​ന​മാ​കാ​തി​രി​ക്കാ​ൻ പ്ര​ത്യേ​ക മ​ലി​ന​ജ​ല സം​സ്ക​ര​ണ പ്ലാ​ന്‍റ്, സു​ര​ക്ഷ​യ്ക്കാ​യി കെ​ട്ടി​ട​ത്തി​ലു​ട​നീ​ളം സ്ഥാ​പി​ച്ച നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ, വി​ശ്ര​മ​മു​റി​ക​ൾ എ​ന്നി​വ​യും കെ​ട്ടി​ട​ത്തി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഉ​ദ്‌​ഘാ​ട​ന​ത്തി​നു​ശേ​ഷം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വ​രു​ക​യും സ​ർ​ക്കാ​ർ മാ​റു​ക​യും ചെ​യ്ത​തി​നാ​ൽ പി​ന്നീ​ട് കെ​ട്ടി​ടം തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. നാ​ട്ടു​കാ​രു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് ര​ണ്ടു​വ​ർ​ഷ​മു​ൻ​പ് കെ​ട്ടി​ടം താ​ത്കാ​ലി​ക​മാ​യി തു​റ​ന്നു​ന​ൽ​കി. എ​ന്നാ​ൽ, ക​ച്ച​വ​ട​ക്കാ​രെ പൂ​ർ​ണ​മാ​യി ആ​ധു​നി​ക കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റ്റു​ന്ന​തി​നോ ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​നോ ഭ​ര​ണ​സ​മി​തി​ക്ക് ക​ഴി​ഞ്ഞി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നു മ​ത്സ്യ​ക്ക​ച്ച​വ​ട​ക്കാ​ർ സ​ഹ​ക​രി​ക്കാ​ത്ത​തി​നാ​ൽ തൊ​ട്ട​ടു​ത്ത ദി​വ​സം​ത​ന്നെ ച​ന്ത വീ​ണ്ടും പൂ​ട്ടേ​ണ്ടി​വ​ന്നു.

നി​ല​വി​ൽ കെ​ട്ടി​ടം തെ​രു​വു​നാ​യ്ക്ക​ളു​ടെ പ്ര​ധാ​ന വി​ശ്ര​മ​കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. രാ​ത്രി​യി​ൽ വെ​ളി​ച്ച​മി​ല്ലാ​ത്ത​തി​നാ​ൽ കെ​ട്ടി​ട​വും പ​രി​സ​ര​വും ല​ഹ​രി​സം​ഘ​ങ്ങ​ളു​ടെ​യും സ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ​യും പ്ര​ധാ​ന താ​വ​ള​മാ​യി​രി​ക്കു​ക​യാ​ണെ​ന്നും പ​രാ​തി ഉ​യ​രു​ന്നു​ണ്ട്. മ​ത്സ്യ​ക്ക​ച്ച​വ​ട​ക്കാ​രെ കെ​ട്ടി​ട​ത്തി​നു​ള്ളി​ലേ​ക്കു മാ​റ്റാ​നും ആ​ധു​നി​ക യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​നും ജ​ന​ങ്ങ​ൾ​ക്ക് വൃ​ത്തി​യു​ള്ള അ​ന്ത​രീ​ക്ഷ​ത്തി​ൽ മ​ത്സ്യം​വാ​ങ്ങാ​നു​മു​ള്ള സൗ​ക​ര്യ​മൊ​രു​ക്കാ​നും ത​യാ​റാ​ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham Local News fish market Venjaramoot

Recent News

Corehub Up