സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ തടിക്കടവ് വില്ലേജ് സമ്മേളനം പി.വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
തടിക്കടവ്: വയോജനപെൻഷൻ 5000 രൂപയായി ഉയർത്തണമെന്ന് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ തടിക്കടവ് വില്ലേജ് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
സമ്മേളനം ആലക്കോട് മേഖല സെക്രട്ടറി പി.വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.വി. നാരായണൻ അധ്യക്ഷത വഹിച്ചു. സി. മധുസൂദനൻ, കെ.വി. പുരുഷോത്തമൻ, വി. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ: കെ.ജെ.ജോയി- പ്രസിഡന്റ്, വി.പി. പദ്മിനി- വൈസ് പ്രസിഡന്റ്, സി. മധുസൂദനൻ- സെക്രട്ടറി, പി.വി. ജനാർദനൻ- ജോയിന്റ് സെക്രട്ടറി, കെ.വി. പുഷോത്തമൻ- ട്രഷറർ.