x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ പ​ഴ​യ കാ​ന്‍റീ​ന്‍ കെ​ട്ടി​ടം പൊ​ളി​ച്ചുനീ​ക്കി


Published: June 4, 2026 06:15 AM IST | Updated: June 4, 2026 06:15 AM IST

കാ​ഞ്ഞി​ര​പ്പ​ള്ളി: അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രു​ന്ന ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ പ​ഴ​യ കാ​ന്‍റീ​ന്‍ കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി. പ​തി​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ മേ​ല്‍​ക്കൂ​ര​യി​ലെ ചോ​ര്‍​ച്ച ത​ട​യാ​ന്‍ ടാ​ര്‍​പോ​ളി​ന്‍ വ​ലി​ച്ചു​കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു.

ഇ​തോ​ടെ എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍​നി​ന്ന് 60 ല​ക്ഷം രൂ​പ മു​ട​ക്കി പു​തി​യ കാ​ന്‍റീ​ൻ കെ​ട്ടി​ടം നി​ര്‍​മി​ച്ചി​രു​ന്നു. പു​തി​യ കാ​ന്‍റീ​ന്‍ കെ​ട്ടി​ടം നി​ര്‍​മി​ച്ച​തോ​ടെ ആ​ശു​പ​ത്രി​യു​ടെ പ്ര​ധാ​ന പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ന് മു​മ്പി​ലു​ണ്ടാ​യി​രു​ന്ന കാ​ല​പ്പ​ഴ​ക്കം ചെ​ന്ന പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ര്‍​ന്നി​രു​ന്നു.

വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കെ​ട്ടി​ടം പൊ​ളി​ച്ച​ത്. കെ​ട്ടി​ടം പൊ​ളി​ച്ച സ്ഥ​ലം പാ​ർ​ക്കിം​ഗി​ന് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. നി​ല​വി​ല്‍ തി​ര​ക്കു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് പാ​ര്‍​ക്കിം​ഗി​ന് സ്ഥ​ല​പ​രി​മി​തി​യു​ണ്ട്.

പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ച്ച​തോ​ടെ പ്ര​വ​ര്‍​ത്തി​ക്കാ​തെ കി​ട​ക്കു​ന്ന എ​ക്‌​സ്റേ കെ​ട്ടി​ട​വും കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം കെ​ട്ടി​ട​വും പ്ര​വ​ര്‍​ത്ത​ന​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.

Tags : nattu vishesham canteen building General Hospital

Recent News

Corehub Up