x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​റ​ല്‍ ആ​ശു​പ​ത്രി​വ​ക സ്ഥ​ലം കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കാ​നു​ള്ള ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി​യി​ല്ല

വെബ് ഡെസ്ക്
Published: October 27, 2026 10:26 PM IST | Updated: October 27, 2026 10:26 PM IST

പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​ റോ​ഡി​ന്‍റെ നി​ര്‍​മാ​ണം നി​ല​ച്ച നി​ല​യി​ൽ.

പാ​ലാ: ജ​ന​റ​ല്‍ ആ​ശു​പ​ത്രി റോ​ഡി​ലെ കൈ​യേ​റ്റ​ങ്ങ​ള്‍ ഒ​ഴി​പ്പി​ച്ച് നി​ര്‍​മാ​ണ​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന ജി​ല്ലാ ക​ള​ക്‌​ട​റു​ടെ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ ന​ഗ​ര​സ​ഭ​യ്ക്ക് അ​നാ​സ്ഥ. കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കാ​ത്ത​തി​നാ​ല്‍ നി​ര്‍​മാ​ണം നി​ല​ച്ചു. ആ​ശു​പ​ത്രി​യി​ലേ​ക്ക് രോ​ഗി​ക​ളെ സു​ഗ​മമാ​യി എ​ത്തി​ക്കു​ന്ന​തി​ന് ഇ​ത് ത​ട​സ​മാ​കു​ന്നു​ണ്ട്. രോ​ഗി​ക​ളും നാ​ട്ടു​കാ​രും ദു​രി​ത​ത്തി​ലാ​വു​ക​യാ​ണ്.

പ്ര​ധാ​ന റോ​ഡി​ലെ ജ​ന​റ​ൽ ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ല്‍​നി​ന്ന് പു​തി​യ ഒ​പി വി​ഭാ​ഗം വ​രെ 150 മീ​റ്റ​ര്‍ നീ​ള​ത്തി​ലാ​ണ് ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​ത്. ഇ​വി​ടെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ങ്കി​ല്‍ കൈ​യേ​റി നി​ര്‍​മി​ച്ചി​രി​ക്കു​ന്ന ഷെ​ഡു​ക​ളും ചെ​റു​കെ​ട്ടി​ട​ങ്ങ​ളും ഒ​ഴി​പ്പി​ക്കേ​ണ്ട​തു​ണ്ട്. റ​വ​ന്യു​വ​കു​പ്പ് അ​ള​ന്ന് തി​രി​ച്ച് കൈ​യേ​റ്റ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​ല്ലാ ക​ള​ക്‌​ട​ര്‍ ഇ​ട​പെ​ട്ടി​രു​ന്നു. കൈ​യേ​റ്റ​ങ്ങ​ള്‍ ഒ​ഴി​പ്പി​ച്ച് നി​ര്‍​മാ​ണം തു​ട​രാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യോ​ട് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എ​ന്നാ​ല്‍ കൈ​യേ​റ്റ​ങ്ങ​ള്‍ ഒ​ഴി​പ്പി​ക്കു​വാ​ന്‍ ന​ഗ​ര​സ​ഭാ​ധി​കൃ​ത​ര്‍ ന​ട​പ​ടി തു​ട​ങ്ങാ​ത്ത​തി​നാ​ല്‍ നി​ര്‍​മാ​ണം നി​ല​ച്ചി​ട്ട് നാ​ളു​ക​ളാ​യി.

പ​ണി​ക​ള്‍ നി​ല​ച്ച​തി​നാ​ല്‍ റോ​ഡി​ലൂ​ടെ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​ത് ദു​രി​ത​പൂ​ര്‍​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ന​വീ​ക​ര​ണം തു​ട​ങ്ങി​യി​ട്ട് നാ​ളു​ക​ളേ​റെ​യാ​യ​ങ്കി​ലും ഇ​നി​യും ബാ​ക്കി നി​ല്‍​ക്കു​ക​യാ​ണ്. ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ മു​ന്‍​ഭാ​ഗ​ത്ത് കോ​ണ്‍​ക്രീ​റ്റ് സം​ര​ക്ഷ​ണ​ഭി​ത്തി​യും മ​റു​ഭാ​ഗ​ത്ത് ക​ല്‍​ക്കെ​ട്ട് തീ​ര്‍​ത്തു​ള്ള സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മാ​ണ​വും ഏ​താ​ണ്ട് പൂ​ര്‍​ത്തി​യാ​യി. റോ​ഡി​ന്‍റെ ആ​വ​ശ്യ​മാ​യ മ​റ്റു പ​ണി​ക​ളാ​ണ് വൈ​കു​ന്ന​ത്. നി​ല​വി​ല്‍ റോ​ഡ് മ​ണ്‍​റോ​ഡാ​യി തു​ട​രു​ക​യാ​ണ്. രോ​ഗി​ക​ളു​മാ​യി വാ​ഹ​ന​ങ്ങ​ള്‍​ പ്ര​ധാ​ന റോ​ഡി​ല്‍​നി​ന്ന് ഒ​പി വി​ഭാ​ഗ​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ന്ന​ത് ഏ​റെ ദു​രി​ത​മ​നു​ഭ​വി​ച്ചാ​ണ്.


റോ​ഡ് നി​ർ​മാ​ണ​ത്തോ​ടൊ​പ്പം ടൗ​ണി​ലേ​ക്കു​ള്ള ഓ​ട​യു​ടെ നി​ര്‍​മാ​ണ​വും തു​ട​ങ്ങി​യി​രു​ന്നു. വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ ടാ​ങ്കി​ല്‍​നി​ന്നു​ള്ള മ​ലി​ന​ജ​ലം ഇ​തി​ലൂ​ടെ തി​രി​ച്ചു​വി​ട്ട് പ്ര​ധാ​ന റോ​ഡി​ലു​ള്ള ഓ​ട​യി​ലു​ടെ ഒ​ഴു​ക്കി​ക്ക​ള​യാ​നാ​ണ് പ​ദ്ധ​തി. ഇ​തി​ന്‍റെ പ​ണി​ക​ള്‍ 90 ശ​ത​മാ​ന​വും പൂ​ര്‍​ത്തി​യാ​യ​താ​യി വാ​ട്ട​ര്‍ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. പു​തു​താ​യി നി​ര്‍​മാ​ണം ന​ട​ത്തി​യ ഓ​ട​യു​ടെ കു​ഴ​ലു​ക​ള്‍ നി​ല​വി​ലു​ള്ള ഓ​ട​യു​ടെ ഭാ​ഗ​വു​മാ​യി കൂ​ട്ടി​യോ​ജി​പ്പി​ക്കു​ക​യും ശു​ചീ​ക​ര​ണം ന​ട​ത്തു​ക​യു​മാ​ണ് ബാ​ക്കി​യു​ള്ള​ത്. റോ​ഡി​ന്‍റെ നി​ര്‍​മാ​ണം നി​ല​ച്ച​തി​നാ​ല്‍ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ പ​ണി​ക​ളും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്


സെ​ക്ര​ട്ട​റി​യോ​ടും സു​പ്ര​ണ്ടി​നോ​ടും ഹാ​ജ​രാ​കാ​ന്‍ കോ​ട​തി

പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി വ​ക സ്ഥ​ലം കൈ​യേ​റി​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് 30ന് ​ഹാ​ജ​രാ​കാ​ന്‍ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍​ക്ക് പാ​ലാ മുൻസിഫ് കോ​ട​തി ഉ​ത്ത​ര​വ്. ചി​ല കെ​ട്ടി​ട ഉ​ട​മ​ക​ള്‍ ന​ല്‍​കി​യ സ്റ്റേ ​അ​പേ​ക്ഷ ത​ള്ളി​യ കോ​ട​തി പാ​ലാ മു​നി​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യോ​ടും ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നോ​ടും ഇ​തു സം​ബ​ന്ധി​ച്ച വി​ശ​ദീ​ക​ര​ണം തേ​ടി​യാ​ണ് ഹാ​ജ​രാ​കാ​ന്‍ നി​ര്‍​ദേ​ശി​ച്ചത്.

ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് കൂ​ടി​യാ​യ ക​ള​ക്‌​ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ കൈ​യേ​റ്റ​ക്കാ​രെ എ​ത്ര​യും വേ​ഗം ഒ​ഴി​പ്പി​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഈ ​നി​ര്‍​ദേ​ശം ന​ട​പ്പി​ലാ​ക്കേ​ണ്ട​ത് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യാ​ണ്. ഇ​വി​ട​ത്തെ കെ​ട്ടി​ട​ങ്ങ​ള്‍​ക്ക് ന​ഗ​ര​സ​ഭ​യാ​ണ് ന​മ്പ​ര്‍ ന​ല്‍​കി​യ​ത്. ഇ​തു സം​ബ​ന്ധി​ച്ച് കെ​ട്ടി​ട ഉ​ട​മ​ക​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് സെ​ക്ര​ട്ട​റി.

Tags :

Recent News

Corehub Up