x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുതുക്കാട് ജംഗ്ഷനിലെ മേൽപാലം പണിയാകും

വെബ് ഡെസ്ക്
Published: October 31, 2026 05:53 AM IST | Updated: October 31, 2026 05:53 AM IST

പു​തു​ക്കാ​ട്: ദേ​ശീ​യ​പാ​ത​യി​ലെ പു​തു​ക്കാ​ട് ജം​ഗ്ഷ​നി​ല്‍ പൂ​ര്‍​ണ​മാ​യും തൂ​ണു​ക​ളി​ല്‍ നി​ര്‍​മി​ക്കു​ന്ന മേ​ല്‍​പ്പാ​ലം സാ​ങ്കേ​തി​ക​മാ​യും സാ​മ്പ​ത്തി​ക​മാ​യും പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ക​ണ്ടെ​ത്തി​യ​താ​യി മ​ന്ത്രി പി.​കെ. ബ​ഷീ​ര്‍ നി​യ​മ​സ​ഭ​യി​ല്‍ അ​റി​യി​ച്ചു. കെ.​കെ. രാ​മ​ച​ന്ദ്ര​ന്‍ എം​എ​ല്‍​എ​യു​ടെ സ​ബ്മി​ഷ​ന് മ​റു​പ​ടി ന​ല്‍​കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഇ​തോ​ടെ പു​തു​ക്കാ​ട് സെ​ന്‍റ​റി​ല്‍ തൂ​ണു​ക​ളി​ലു​ള്ള മേ​ല്‍​പ്പാ​ലം വേ​ണ​മെ​ന്ന ആ​വ​ശ്യം പു​തി​യ പ്ര​തി​സ​ന്ധി​യി​ലാ​യി.

ദേ​ശീ​യ​പാ​ത​യി​ലെ ബ്ലാ​ക്ക് സ്‌​പോ​ട്ടു​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സാ​ങ്കേ​തി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ സാ​ധ്യ​താ​പ​ഠ​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യാ​ണ് നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​തെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പു​തു​ക്കാ​ട് ജം​ഗ്ഷ​നി​ല്‍ 75 മീ​റ്റ​ര്‍ സ്പാ​നോ​ടു​കൂ​ടി​യ ഫ്ലൈ​ഓ​വ​റാ​ണ് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ മാ​ര്‍​ച്ച് 14-ന് ​നി​ര്‍​മാ​ണം ആ​രം​ഭി​ച്ച പ​ദ്ധ​തി​യു​ടെ പൂ​ര്‍​ത്തീ​ക​ര​ണം 2028 മാ​ര്‍​ച്ചി​ലാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. അ​നു​ബ​ന്ധ റോ​ഡു​ക​ള്‍ ഉ​ള്‍​പ്പെ​ടെ മു​ഴു​വ​ന്‍ ഫ്ലൈ​ഓ​വ​റും തൂ​ണു​ക​ളി​ല്‍ വ​യ​ഡ​ക്റ്റാ​യി നി​ര്‍​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ​രി​ശോ​ധി​ച്ചെ​ങ്കി​ലും പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നാ​ണ് അ​ഥോ​റി​റ്റി​യു​ടെ നി​ല​പാ​ട്.
അ​തേ​സ​മ​യം, ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​തു​ക്കാ​ട് സെ​ന്‍റ​റി​ല്‍ മ​ണ്ണി​ട്ടു​യ​ര്‍​ത്തു​ന്ന​ത് പാ​രി​സ്ഥി​തി​ക ആ​ഘാ​ത​ങ്ങ​ള്‍​ക്കും ഗ​താ​ഗ​ത​ദു​രി​ത​ത്തി​നും വ്യാ​പാ​ര​മേ​ഖ​ല​യു​ടെ ത​ക​ര്‍​ച്ച​യ്ക്കും വ​ഴി​യൊ​രു​ക്കു​മെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​ണ്. 1.380 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ മ​ണ്ണി​ട്ടു​യ​ര്‍​ത്തു​മ്പോ​ള്‍ 6.28 മീ​റ്റ​ര്‍ വീ​തി​യു​ള്ള സ​ര്‍​വീ​സ് റോ​ഡി​നെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രു​ന്ന​ത് ചെ​ങ്ങാ​ലൂ​ര്‍, ന​ന്തി​പു​ലം, മു​പ്ലി​യം, ഇ​ഞ്ച​ക്കു​ണ്ട്, വ​ര​ന്ത​ര​പ്പി​ള്ളി, മ​റ്റ​ത്തൂ​ര്‍ തു​ട​ങ്ങി​യ മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍​നി​ന്നു​ള്ള യാ​ത്ര​ക്കാ​രെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് ആ​ശ​ങ്ക.

വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും പൊ​തു​സ്ഥാ​പ​ന​ങ്ങ​ളും പ്ര​തി​സ​ന്ധി​യി​ല്‍

പു​തു​ക്കാ​ട് സി​ഗ്‌​ന​ല്‍ ജം​ഗ്ഷ​നെ വി​ഭ​ജി​ച്ച് മേ​ല്‍​പ്പാ​ത വ​രു​ന്ന​തോ​ടെ ദേ​ശീ​യ​പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും, സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കും തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക. കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡ്, പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, കൃ​ഷി​ഭ​വ​ന്‍, സ​ബ് ട്ര​ഷ​റി, പ്ര​ജ്യോ​തി നി​കേ​ത​ന്‍ കോ​ള​ജ്, താ​ലൂ​ക്ക് ആ​ശു​പ​ത്രി, ബാ​ങ്കു​ക​ള്‍ തു​ട​ങ്ങി നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ള്‍ ദേ​ശീ​യ​പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

മാ​ര്‍​ക്ക​റ്റ്, പു​തു​ക്കാ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍, ബ​സാ​ര്‍ റോ​ഡ്, മു​പ്ലി​യം റോ​ഡ്, സ്‌​കൂ​ളു​ക​ള്‍, പോ​ലീ​സ് സ്റ്റേ​ഷ​ന്‍, ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍, വ​രാ​നി​രി​ക്കു​ന്ന സി​വി​ല്‍ സ്റ്റേ​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​ധാ​ന പ്ര​വേ​ശ​ന​കേ​ന്ദ്ര​വും സി​ഗ്‌​ന​ല്‍ ജം​ഗ്ഷ​നാ​ണ്. ദീ​ര്‍​ഘ​ദൂ​ര സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ പ്ര​ധാ​ന ബോ​ര്‍​ഡിം​ഗ് കേ​ന്ദ്ര​മാ​യ പു​തു​ക്കാ​ടി​നെ സ​മീ​പ മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍​നി​ന്നു​ള്ള നി​ര​വ​ധി യാ​ത്ര​ക്കാ​രും ആ​ശ്ര​യി​ക്കു​ന്നു​ണ്ട്.

പ്ര​തി​ദി​നം ഏ​ക​ദേ​ശം 4,000 പേ​ര്‍ പു​തു​ക്കാ​ട് സി​ഗ്‌​ന​ല്‍ ജം​ഗ്ഷ​ന്‍ മു​റി​ച്ചു​ക​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ദേ​ശീ​യ​പാ​ത​യു​ടെ ക​ണ​ക്ക്. ഇ​തി​ല്‍ മൂ​ന്നി​ലൊ​ന്ന് പ്ര​ദേ​ശ​ത്തെ സ്‌​കൂ​ള്‍ -കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളാ​ണെ​ന്നും സ​മാ​ന​മാ​യ തോ​തി​ല്‍ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​വ​രു​ണ്ടെ​ന്നും ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു. ഇ​വ​രു​ടെ യാ​ത്രാ​സൗ​ക​ര്യ​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കേ​ണ്ട​ത് നി​ര്‍​ണാ​യ​ക​മാ​ണ്.

ആ​മ്പ​ല്ലൂ​ര്‍ 'ടി' ​ജം​ഗ്ഷ​നി​ല്‍ മേ​ല്‍​പ്പാ​ത തു​റ​ന്ന​തോ​ടെ ദേ​ശീ​യ​പാ​ത​യോ​ര​ത്തെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​യും പു​തു​ക്കാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. തൂ​ണു​ക​ളി​ലു​ള്ള മേ​ല്‍​പ്പാ​ലം നി​ര്‍​മി​ച്ചാ​ല്‍ ഗ​താ​ഗ​ത​സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം പ​രി​സ്ഥി​തി ആ​ഘാ​ത​ങ്ങ​ളും ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്നാ​ണ് ഈ ​നി​ര്‍​ദേ​ശ​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​വ​രു​ടെ വാ​ദം.

 

Tags :

Recent News

Corehub Up