x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്പ​ൻ ക​ന്പ​നി​ക​ൾ​ക്കു​മു​ന്നി​ൽ മു​ട്ടു​മ​ട​ക്കാ​തെ പ​നം​ച​ക്ക​ര ഉ​ത്പാ​ദ​ക സ​ഹ​ക​ര​ണ​സം​ഘം


Published: April 22, 2026 01:46 AM IST | Updated: April 22, 2026 01:46 AM IST

കി​ഴ​ക്ക​ഞ്ചേ​രി​യി​ലെ പ​നം​ച​ക്ക​ര സൊ​സൈ​റ്റി​യി​ൽ പാം​നീ​ർ ഉ​ത്പ​ന​ങ്ങ​ൾ ക​ട​ക​ളി​ലേ​ക്കു കൊ​ണ്ടു​പോ​കാ​ൻ ത​യാ​റാ​ക്കു​ന്ന ജീ​വ​ന​ക്കാ​രി.

വ​ട​ക്ക​ഞ്ചേ​രി: പാ​നീ​യ രാ​ജാ​ക്ക​ന്മാ​രു​ടെ സ​ർ​വാ​ധി​പ​ത്യ​ത്തി​ലും കി​ഴ​ക്ക​ഞ്ചേ​രി​യി​ലെ പ്ര​കൃ​തി​ദ​ത്ത പാം​നീ​ർ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ഇ​ന്നും ആ​വ​ശ്യ​ക്കാ​രേ​റെ. ക​ടു​ത്ത വേ​ന​ൽച്ചൂ​ടി​ൽ പാം​നീ​ർ പാ​നീ​യ​ങ്ങ​ൾ ചൂ​ട​പ്പം പോ​ലെ​യാ​ണ് വി​റ്റ​ഴി​യു​ന്ന​ത്.
വി​പ​ണി​യി​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് പ്രി​യം കൂ​ടി​യ​തോ​ടെ ആ​വ​ശ്യ​ത്തി​നു​ള്ള പാ​നീ​യം ക​ട​ക​ളി​ൽ എ​ത്തി​ച്ചു കൊ​ടു​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന പ്ര​യാ​സ​മേ ഇ​വി​ടു​ത്തെ ജീ​വ​ന​ക്കാ​ർ​ക്കു​ള്ളൂ. ഇ​തി​നാ​ൽ വി​ത​ര​ണ മേ​ഖ​ല​യും കു​റ​ച്ചു.

ഇ​പ്പോ​ൾ കി​ഴ​ക്ക​ഞ്ചേ​രി, വ​ട​ക്ക​ഞ്ചേ​രി, വ​ണ്ടാ​ഴി എ​ന്നീ മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മാ​ത്ര​മെ വി​ല്പ​ന​യു​ള്ളു​വെ​ന്നു സം​ഘം അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

പാം​നീ​ർ, ന​ന്നാ​രി സോ​ഡ, പാം ​സ്ക്വാ​ഷ് തു​ട​ങ്ങി​യ ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ണ്ടാ​ക്കു​ന്ന​ത്. സീ​സ​ണ​ൽ വി​പ​ണി​യാ​യ​തി​നാ​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളെ​വ​ച്ച് ഉ​ത്പാ​ദ​നം കൂ​ട്ടാ​നും ക​ഴി​യി​ല്ല. ന​ല്ലൊ​രു മ​ഴ പെ​യ്താ​ൽ പാ​നീ​യ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​ക്കാ​ർ കു​റ​യും. ന​ല്ല വേ​ന​ൽ മാ​സ​ങ്ങ​ളാ​ണ് സീ​സ​ൺ. അ​തു​ക​ഴി​ഞ്ഞാ​ൽ ഉ​ത്പാ​ദ​നം കു​റ​യ്ക്ക​ണം. അ​ടു​ത്ത സീ​സ​ണോ​ടെ ഉ​ത്പാ​ദ​നം കൂ​ട്ടി വി​ത​ര​ണ മേ​ഖ​ല വ്യാ​പി​ക്കാ​നാ​ണ് സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം.

ഇ​തി​നാ​യി പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ച് ആ​ധു​നി​ക യ​ന്ത്ര​സം​വി​ധാ​ന​ങ്ങ​ളും എ​ത്തി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ടു​പ​യോ​ഗി​ച്ചാ​ണ് വി​പു​ലീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ൽനി​ന്നും അ​ന്യം​നി​ന്നു​പോ​യ പ​നംച​ക്ക​ര ഉ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ ശേ​ഷി​ക്കു​ന്ന അ​പൂ​ർ​വം സൊ​സൈ​റ്റി​ക​ളി​ൽ ഒ​ന്നാ​ണ് കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന​ടു​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​പ​നം​ച​ക്ക​ര സൊ​സൈ​റ്റി. 1948 ൽ ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച സൊ​സൈ​റ്റി നി​ര​വ​ധി​യാ​യ പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ൾ​ക​ട​ന്ന് ഇ​ന്ന് നി​ല​നി​ൽ​പ്പി​ന്‍റെ മി​ക​വു​ക​ളി​ലാ​ണ്.

ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന പ​ടു​കൂ​റ്റ​ൻ കെ​ട്ടി​ട​ങ്ങ​ളോ ഉ​പ​ഭോ​ക്താ​ക്ക​ളെ വീ​ഴ്ത്തു​ന്ന വ​ലി​യ പ​ര​സ്യ​വാ​ച​ക​ങ്ങ​ളോ ബോ​ർ​ഡു​ക​ളോ ഇ​ല്ലെ​ങ്കി​ലും ചു​ട്ടു​പൊ​ള്ളു​ന്ന വേ​ന​ലി​ൽ പാം​നീ​രാ​ണ് ജ​ന​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട പാ​നീ​യം.

കെ​മി​ക്ക​ലു​ക​ളൊ​ന്നും ചേ​ർ​ക്കാ​തെ പാ​ല​ക്കാ​ടി​ന്‍റെ ത​ല​യെ​ടു​പ്പാ​യ ക​രി​മ്പ​ന​യി​ൽനി​ന്നു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ ചേ​ർ​ത്താ​ണ് ഈ ​പാ​നീ​യ നി​ർ​മാ​ണം. ന​ല്ല ആ​രോ​ഗ്യ​ദാ​യ​ക പാ​നീ​യം എ​ന്ന നി​ല​യി​ലും പാം​നീ​രി​ന്‍റെ പേ​രും പെ​രു​മ​യും ഏ​റെ ഉ​യ​ർ​ന്ന​താ​ണ്.

Tags : The Panamchakara nattuvishesham local news

Recent News

Corehub Up