ധന്യന്‍ മാര്‍ ഈവാനിയോസ് പിതാവിന്റെ 73-മത് ഓര്‍മപെരുന്നാളിനോടനുബന്ധിച്ച് എംസിവൈഎം കൊല്ലം വൈദിക ജില്ലയുടെ നേതൃത്വത്തിലുള്ള തീര്‍ഥാടന പദയാത്ര തങ്കശേരി അരമ
കൊല്ലം : ധന്യന്‍ മാര്‍ ഈവാനിയോസ് പിതാവിന്റെ 73-ാമത് ഓര്‍മപെരുന്നാളിനോടനുബന്ധിച്ച് എംസിവൈഎം കൊല്ലം വൈദിക ജില്ലയുടെ നേതൃത്വത്തിലുള്ള തീര്‍ഥാടന പദയാത്ര തങ്കശേരി അരമന ചാപ്പലില്‍ കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്തു.
മലങ്കര കത്തോലിക്കാ സഭ മാവേലിക്കര ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ പോളിക്കാര്‍പ്പോസ്, മുന്‍ അധ്യക്ഷന്‍ ഡോ. ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്, കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി എന്നിവർ പദയാത്രയെ ആശീര്‍വദിച്ചു.
ഇന്നലെ രാവിലെ നടന്ന വിശുദ്ധകുര്‍ബാനയില്‍ ബിഷപ് ഡോ. ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് മുഖ്യകാര്‍മികനായിരുന്നു. ഭദ്രാസന വികാരി ജനറാള്‍ മോണ്‍. ജോബ് കല്ലുവിളയില്‍, കൊല്ലം ജില്ലാ വികാരി ജോര്‍ജ് ചരുവിള കോര്‍ എപ്പിസ്കോപ്പ, കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിബിന്‍ ഷാജി,
എംസിവൈഎം മാവേലിക്കര ഭദ്രാസന പ്രസിഡന്റ് രഞ്ജു രാജു, മറ്റു വൈദിക ശ്രേഷ്ഠര്‍, സിസ്റ്റേഴ്സ് എന്നിവര്‍ സന്നിഹിതരായിരുന്നു. എംസിവൈഎം കൊല്ലം വൈദിക ജില്ലാ ഡയറക്ടര്‍ ഫാ. ജെറിന് തുണ്ടില്‍, പ്രസിഡന്റ് രജിന് രാജു, ജില്ലാ സെക്രട്ടറി അലീന തോമസ്, ട്രഷറര്‍ ആല്ബിന് എബി,
വൈസ് പ്രസിഡന്റുമാരായ ജോജോ, അനിജ, ജോയിന്റ് സെക്രട്ടറിമാരായ ആരോണ്‍, മെറിന്, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ആല്വിന്, അനന്യ, സെനറ്റ് അംഗം ജിന്‍സി എന്നിവരുടെ നേതൃത്വത്തിലുള്ള പദയാത്ര മാര്‍ ഈവാനിയോസ് പിതാവിന്റെ കബറിടം ലക്ഷ്യമാക്കി ആരംഭിച്ചു.
Tags : Local News Nattuvishesham Kollam