x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​പ്പാ സാ​ഗ​ര​മാ​യി ഇ​രി​ട്ടി


Published: December 21, 2025 08:57 AM IST | Updated: December 21, 2025 08:57 AM IST

ഇ​രി​ട്ടി: മ​ല​ബാ​റി​ലെ ഏ​റ്റ​വും വ​ലി​യ ക്രി​സ്മ​സ് പാ​പ്പാ സം​ഗ​മം ബോ​ൺ ന​ത്താ​ലെ സീ​സ​ൺ- അ​ഞ്ച് മ​ല​യോ​ര​ത്തി​ന്‍റെ മ​ണ്ണും മ​ന​സും നി​റ​ച്ചു. ശാ​ന്തി​യു​ടെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ​യും സ​ന്ദേ​ശ​മ​റി​യി​ച്ച് മൂ​വാ​യി​ര​ത്തി​ലേ​റെ ക്രി​സ്മ​സ് പാ​പ്പാ​മാ​ർ ഇ​രി​ട്ടി ന​ഗ​ര​ത്തി​ൽ വ​ർ​ണ​വി​സ്മ​യ​ങ്ങ​ൾ തീ​ർ​ത്തു.

പാ​പ്പാ വേ​ഷ​മ​ണി​ഞ്ഞ് മു​തി​ർ​ന്ന​വ​ർ മു​ത​ൽ കൊ​ച്ചു​കു​ട്ടി​ക​ൾ വ​രെ താ​ള​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ ക്രി​സ്മ​സ് ഗാ​ന​ങ്ങ​ൾ​ക്കൊ​പ്പം ചു​വ​ടു​വ​ച്ചു.


ത​ല​ശേ​രി അ​തി​രൂ​പ​ത കെ​സി​വൈ​എം മ​ല​ബാ​ർ കു​ടി​യേ​റ്റ​ത്തി​ന്‍റെ ഈ​റ്റി​ല്ല​മാ​യ ഇ​രി​ട്ടി​യി​ൽ അ​ഞ്ചാം ത​വ​ണ​യും പാ​പ്പാ​മാ​രെ​ക്കൊ​ണ്ട് അ​ദ്ഭു​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

എ​ടൂ​ർ, കു​ന്നോ​ത്ത്, നെ​ല്ലി​ക്കാം​പൊ​യി​ൽ, മ​ണി​ക്ക​ട​വ്, പേ​രാ​വൂ​ർ ഫൊ​റോ​ന​ക​ളി​ൽ നി​ന്നെ​ത്തി​യ അ​യ്യാ​യി​ര​ത്തോ​ളം വ​രു​ന്ന യു​വ​ജ​ന​ങ്ങ​ളും മൂ​വാ​യി​ര​ത്തി​ല​ധി​കം ക്രി​സ്മ​സ് പാ​പ്പാ​മാ​രും ക്രി​സ്മ​സ് ഗാ​ന​ത്തി​നൊ​പ്പം ചു​വ​ടു​വ​ച്ച​ത് കാ​ണി​ക​ൾ​ക്ക് ദൃ​ശ്യ​വി​രു​ന്നാ​യി.


ക്രി​സ്മ​സി​ന്‍റെ സാ​ഹോ​ദ​ര്യം വി​ളി​ച്ചോ​തു​ന്ന നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ൾ പാ​പ്പാ റാ​ലി​ക്ക് മി​ഴി​വേ​കി. ബോ​ൺ​ന​ത്താ​ലെ ഘോ​ഷ​യാ​ത്ര ആ​രം​ഭി​ക്കു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​ന്പേ മു​ന്പേ ത​ല​ശേ​രി -മൈ​സൂ​രു അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യു​ടെ ഇ​രു​വ​ശ​ത്തും കെ​ട്ടി​ട​ങ്ങ​ൾ​ക്ക് മു​ക​ളി​ലും ആ​ളു​ക​ൾ ഇ​ടം​പി​ടി​ച്ചി​രു​ന്നു.


താ​ള​മേ​ള​ങ്ങ​ളു​ടെ​യും ഡി​ജെ സം​ഗീ​ത​ത്തി​ന്‍റേ​യും അ​ക​മ്പ​ടി​യോ​ടെ പ​യ​ഞ്ചേ​രി മു​ക്കി​ൽ നി​ന്ന് ആ​രം​ഭി​ച്ച ക്രി​സ്മ​സ് സ​ന്ദേ​ശ​റാ​ലി ഇ​രി​ട്ടി ടൗ​ണി​ലൂ​ടെ പാ​ലം ക​ട​ന്ന് ത​ന്തോ​ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​സി​വൈ​എം അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ബി​ൻ വ​ട​ക്കേ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി, എം​എ​ൽ​എ​മാ​രാ​യ സ​ണ്ണി ജോ​സ​ഫ്, സ​ജീ​വ് ജോ​സ​ഫ്, കെ​സി​വൈ​എം അ​തി​രൂ​പ​ത ഡ​യ​റ​ക്‌​ട​ർ ഫാ.​അ​ഖി​ൽ മു​ക്കു​ഴി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​മ​ൽ പേ​ഴും​കാ​ട്ടി​ൽ, വി​പി​ൻ ജോ​സ​ഫ്, സി​സ്റ്റ​ർ ജോ​സ്‌​ന എ​സ്എ​ച്ച്, ബി​ബി​ൻ പീ​ടി​യേ​ക്ക​ൽ, അ​ഖി​ൽ നെ​ല്ലി​ക്ക​ൽ, ശ്രേ​യ ശ്രു​തി​നി​ല​യം, സാ​ൻ​ജോ​സ് ക​ള​രി​മു​റി​യി​ൽ, സോ​ന ച​വ​ണി​യാ​ങ്ക​ൽ, എ​ഡ്വി​ൻ, അ​ഞ്ജ​ലി, അ​പ​ർ​ണ എ​ടൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ഫൊ​റോ​ന വി​കാ​രി​മാ​രാ​യ ഫാ. ​തോ​മ​സ് വ​ട​ക്കേ​മു​റി, ഫാ. ​ജോ​സ​ഫ് കാ​വ​നാ​ടി, ഫാ.​പ​യ​സ് പ​ടി​ഞ്ഞാ​റെ​മു​റി, ഫാ.​മാ​ത്യു തെ​ക്കേ​മു​റി, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മു​ക്കി​ലി​ക്കാ​ട്ട്, ഇ​രി​ട്ടി സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ൽ മ​റ്റ് ഇ​ട​വ​ക​ളി​ൽ നി​ന്നു​ള്ള വി​കാ​രി​മാ​ർ, അ​സി. വി​കാ​രി​മാ​ർ, സി​സ്റ്റേ​ഴ്സ്, കെ​സി​വൈ​എം ഫൊ​റോ​ന ഡ​യ​റ​ക്ട​ർ​മാ​ർ, പ്ര​സി​ഡ​ന്‍റു​മാ​ർ, മ​ത​ബോ​ധ​ന അ​ധ്യാ​പ​ക​ർ, വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. പൊ​തു​സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം ഫാ. ​സ​ച്ചി​ൻ ക​പ്പൂ​ച്ചി​ൻ ന​യി​ച്ച ക​ലാ​സ​ന്ധ്യ, കേ​ക്ക് മു​റി​ക്ക​ൽ എ​ന്നി​വ ന​ട​ന്നു .

ക്രി​സ്മ​സ് മാ​ന​വ സ്‌​നേ​ഹ​ത്തി​ന്‍റെ അ​ട​യാ​ളം: മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി


ഇ​രി​ട്ടി: ക്രി​സ്മ​സ് മാ​ന​വ സ്‌​നേ​ഹ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും അ​ട​യാ​ള​മാ​ണെ​ന്ന് ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി. സ​ഹോ​ദ​ര​ങ്ങ​ളെ പ​ര​സ്പ​രം ചേ​ർ​ത്തു​പി​ടി​ക്കു​ന്ന​തി​ന്‍റെ ആ​ഘോ​ഷം കൂ​ടി​യാ​ണ് ക്രി​സ്മ​സ്.

ഇ​രി​ട്ടി​യി​ൽ ബോ​ൺ ന​ത്താ​ലെ സീ​സ​ൺ അ​ഞ്ചി​ൽ സ​ന്ദേ​ശം ന​ല്കു​ക​യാ​യി​രു​ന്നു ആ​ർ​ച്ച്ബി​ഷ​പ്. മ​ല​യോ​ര​ത്തെ കു​ളി​രു​ള്ള രാ​ത്രി​യി​ൽ ഇ​രി​ട്ടി പ​ട്ട​ണ​ത്തെ വ​ർ​ണാ​ഭ​മാ​ക്കി​യ ബോ​ൺ ന​ത്താ​ലെ സീ​സ​ൺ അ​ഞ്ചി​ന് ജ​ന​ങ്ങ​ൾ ന​ല്കു​ന്ന സ്വീ​ക​ര​ണം ജാ​തി​മ​ത വ്യ​ത്യാ​സ​മി​ല്ലാ​തെ ഒ​ന്നി​ച്ചു ചേ​രു​ന്ന​തി​ന്‍റെ തെ​ളി​വാ​ണ്. ഇ​താ​ണ് യ​ഥാ​ർ​ഥ ക്രി​സ്മ​സ് സ​ന്ദേ​ശം.

റോ​ഡി​ന് ഇ​രു​പു​റ​വും നി​റ​ഞ്ഞു​ക​വി​ഞ്ഞ കാ​ണി​ക​ളു​ടെ മു​ഖ​ത്ത് തെ​ളി​യു​ന്ന പു​ഞ്ചി​രി. കു​ട്ടി​ക​ളു​മാ​യി മ​ണി​ക്കൂ​റു​ക​ൾ കാ​ത്തു​നി​ന്നാ​ണ് ജ​ന​ങ്ങ​ൾ ബോ​ൺ ന​ത്താ​ലെ സീ​സ​ൺ അ​ഞ്ചി​നെ വ​ര​വേ​റ്റ​ത്.

ക്രി​സ്മ​സ് എ​ന്ന​ത് ക്രൈ​സ്ത​വ​രു​ടെ മാ​ത്രം ആ​ഘോ​ഷ​മ​ല്ലെ​ന്ന് ഒ​രി​ക്ക​ൽ കൂ​ടി തെ​ളി​യി​ക്കു​ക​യാ​ണ് കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത ഒ​രു​ക്കി​യ ബോ​ൺ ന​ത്താ​ലെ. ഇ​രി​ട്ടി​യെ ധ​ന്യ​മാ​ക്കി​യ ബോ​ൺ ന​ത്താ​ല​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കും ആ​സ്വ​ദി​ക്കാ​നെ​ത്തി​യ​വ​ർ​ക്കും ക്രി​സ്മ​സി​ന്‍റെ​യും പു​തു​വ​ത്സ​ര​ത്തി​ന്‍റെ​യും മം​ഗ​ള​ങ്ങ​ളും ആ​ർ​ച്ച്ബി​ഷ​പ് നേ​ർ​ന്നു.

 

Tags : nattu vishashesham Pope sat like an ocean

Recent News

Corehub Up