x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​രി​ത​മാ​യി തു​റ​വൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള വ​ഴി

വെബ് ഡെസ്ക്
Published: September 29, 2026 01:58 AM IST | Updated: September 29, 2026 01:58 AM IST

തുറവൂർ റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴി

തു​റ​വൂ​ർ: റെ​യി​ൽ​വേ പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തു​റ​വൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് കി​ഴ​ക്കു​ഭാ​ഗ​ത്തു നി​ന്നു​ള്ള പ്ര​വേ​ശ​നം, ബാ​രി​ക്കേ​ഡ് വ​ച്ച് ത​ട​ഞ്ഞി​രി​ക്കു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി മാ​റി.

സ്റ്റേ​ഷ​നോ​ട് ചേ​ർ​ന്ന് നി​ർ​മാ​ണ​ത്തി​നാ​യി നി​ര​ത്തി​യ പൂ​ഴി​മ​ണ​ൽ മ​ഴ​യി​ൽ കു​ഴ​മ്പ് പ​രു​വ​മാ​യ​തോ​ടെ ട്രെ​യി​നി​ൽ ക​യ​റാ​ൻ ഓ​ടി​യെ​ത്തു​ന്ന​വ​ർ കാ​ൽ​വ​ഴു​തി വീ​ഴു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.

അ​രൂ​ർ മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന റെ​യി​ൽ​വേ സ്റ്റേ​ഷ​നാ​യ തു​റ​വൂ​രി​നെ ആ​ശ്ര​യി​ച്ചാ​ണ് പ്ര​ദേ​ശ​ത്തെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ ദി​വ​സ​വും യാ​ത്ര ചെ​യ്യു​ന്ന​ത്. വേ​ണാ​ട്, ഇ​ൻ​റ​ർ സി​റ്റി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന ട്രെ​യി​നു​ക​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​ർ​ക്കും തു​റ​വൂ​രും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ താ​മ​സ​ക്കാ​ർ​ക്കും ആ​ശ്ര​യ​മാ​യ ഏ​ക സ്റ്റേ​ഷ​നാ​ണി​ത്. സ്റ്റേ​ഷ​നി​ൽ പെ​ട്ടെ​ന്ന് എ​ത്തു​ന്ന​തി​നാ​യി പ​ല​രും ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഇ​ട​വ​ഴി​ക​ളും മേ​ൽ​പ്പാ​ല​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന മാ​ർ​ഗ​ങ്ങ​ളും നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൂ​ർ​ണ​മാ​യും അ​ട​ച്ചി​രി​ക്കു​ക​യാ​ണ്.

കു​മ്പ​ളം–​തു​റ​വൂ​ർ റെ​യി​ൽ​വേ പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ൽ ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ നി​ല​വി​ലെ പാ​ത​യ്ക്ക് സ​മാ​ന്ത​ര​മാ​യി പു​തി​യ പാ​ത നി​ർ​മി​ക്കു​ന്ന​തി​നു​ള്ള മ​ണ്ണി​ട​ലും പൂ​ഴി നി​റ​യ്ക്ക​ലും ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. ദേ​ശീ​യ​പാ​ത​യി​ലെ എം.​സി.​സി. ക​വ​ല​യി​ൽ നി​ന്ന് പ​ടി​ഞ്ഞാ​റോ​ട്ടു​ള്ള റോ​ഡി​ലൂ​ടെ നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രാ​ണ് ദി​വ​സ​വും സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന​ത്. എ​ന്നാ​ൽ റോ​ഡ് അ​വ​സാ​നി​ക്കു​ന്ന ഭാ​ഗം മു​ത​ൽ സ്റ്റേ​ഷ​ൻ പ​രി​സ​രം വ​രെ പൂ​ഴി​ക്കു​ഴ​മ്പാ​യ​തി​നാ​ൽ യാ​ത്ര​ക്കാ​രും പ്ര​ദേ​ശ​വാ​സി​ക​ളും വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് നേ​രി​ടു​ന്ന​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ന​ട​ന്നു​പോ​ലും പോ​കാ​ൻ പ്ര​യാ​സ​മാ​യ​തി​നാ​ൽ പ​ല​ർ​ക്കും കി​ലോ​മീ​റ്റ​റു​ക​ൾ ചു​റ്റി​യാ​ണ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തേ​ണ്ട​ത്.

രാ​വി​ലെ​യും വൈ​കി​ട്ടും ട്രെ​യി​ൻ സ​മ​യ​ങ്ങ​ളി​ൽ സ്ഥി​തി കൂ​ടു​ത​ൽ രൂ​ക്ഷ​മാ​ണ്. ഓ​ഫീ​സു​ക​ളി​ലേ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും സ​മ​യ​ത്തെ​ത്താ​ൻ റെ​യി​ൽ​വേ​യെ ആ​ശ്ര​യി​ക്കു​ന്ന നി​ര​വ​ധി പേ​ർ ദി​വ​സ​വും ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാ​ണ്. പ്ര​ശ്നം റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ക​രാ​റു​കാ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ പ​രാ​തി.തു​റ​വൂ​ർ–​അ​മ്പ​ല​പ്പു​ഴ റെ​യി​ൽ​വേ പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ൽ പ്ര​വൃ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി തു​റ​വൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ര​ണ്ടാം ന​മ്പ​ർ പ്ലാ​റ്റ്ഫോ​മി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ടു​ത്തി​യ ന​ട​പ​ടി നി​രു​ത്ത​ര​വാ​ദ​പ​ര​മാ​ണെ​ന്ന് റെ​യി​ൽ​വേ യാ​ത്ര​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ ഫ്ര​ണ്ട്സ് ഓ​ൺ റെ​യി​ൽ​സ് ആ​രോ​പി​ച്ചു. യാ​ത്ര​ക്കാ​ർ​ക്കും പ്രദേശവാസി​ക​ൾ​ക്കും ഉ​പ​യോ​ഗി​ക്കാ​വു​ന്ന താ​ത്കാ ലി​ക ന​ട​പ്പാ​ത അ​ടി​യ​ന്ത​ര​മാ​യി പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന് സം​ഘ​ട​ന​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​വും ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ ബി​ന്ദു വ​യ​ലാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : NattuVishesham DistrictNews

Recent News

Corehub Up