ഉദയനാപുരം: ഉദയനാപുരം പഞ്ചായത്തിലെ മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങളുടെ ഭാഗമായി എട്ടാം വാർഡിലെ പടിഞ്ഞാറേക്കര ഗവൺമെന്റ് എൽപി സ്കൂൾ പരിസരം ശുചീകരിച്ചു. ശുചീകരണ പ്രവർത്തന ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജു നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് പ്രമീളദേവി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിതാ മധുകുട്ടൻ, പഞ്ചായത്തംഗങ്ങളായ മിനി മനയ്ക്കൽപറമ്പിൽ, ടി.പി. രാജലഷ്മി തുടങ്ങിയവർ നേതൃത്വം നൽകി.
പടിഞ്ഞാറേക്കര,വാഴമന, അക്കരപ്പാടം, ഓളി, ഇരുമ്പൂഴിക്കര, നേരേകടവ് സ്കൂൾ തുടങ്ങി ഉദയനാപുരം പഞ്ചായത്തിന്റെ അധീനതയിലുള്ള സ്കൂളുകൾ അധ്യയന വർഷം തുടങ്ങുംമുമ്പ് ശുചീകരിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തി വരികയാണ്.
Tags : nattu vishesham school cleaned