നേതൃസംഗമവും മെറിറ്റ് ഈവനിംഗും മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യുന്നു.
കുണ്ടറ : സാമൂഹ്യ പ്രതിബദ്ധതയിൽ ഊന്നിയ സേവന പ്രവർത്തനങ്ങളിൽ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം നൽകുന്ന സേവനം രാഷ്ട്രത്തിന് വലിയ മാതൃകയാണെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്.
ഓർത്തഡോക്സ് സഭ കൊല്ലം ഭദ്രാസന യുവജന പ്രസ്ഥാനം പെരുമ്പുഴ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ സംഘടിപ്പിച്ച നേതൃസംഗമവും മെറിറ്റ് ഈവനിംഗും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
യോഗത്തിൽ കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദീവന്നാസിയോസ് അധ്യക്ഷത വഹിച്ചു.
സാമൂഹ്യ ജീവകാരുണ്യ മേഖലകളിൽ സവിശേഷ സംഭാവനകൾ നൽകിയ വ്യക്തികൾക്കായി കൊല്ലം ഭദ്രാസന യുവജന പ്രസ്ഥാനം ഏർപ്പെടുത്തിയ പ്രഥമ ലൂമിനസ് അവാർഡ് പി.എസ്. കൃഷ്ണകുമാറിന് മന്ത്രി സമ്മാനിച്ചു. മാർത്തോമാ സഭ യൂത്ത് ചാപ്ലിൻ റോബിൻ തോമസ് ക്ലാസ് നയിച്ചു.
യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ.ജോൺ സാമുവൽ, ഇടവക വികാരി ഫാ. ആമോസ് തരകൻ, എം വൈ തോമസുകുട്ടി കോർ എപ്പിസ്കോപ്പ, നല്ലില ഗ്രൂപ്പ് പ്രസിഡന്റ് ഫാ. മാത്യു റ്റി ജോർജ്, ജനറൽ സെക്രട്ടറി ലിജു തോമസ്, ട്രഷറർ സന്തോഷ് തോമസ്, റീജണൽ സെക്രട്ടറി റീജൻ യോഹന്നാൻ, ജോയിന്റ് സെക്രട്ടറി ഏബൽ ടി. ജോസ്, ഓഡിറ്റർ എൽ. ജോസ്, മേഖല സെക്രട്ടറി ലിജോ യോഹന്നാൻ, ഗ്രൂപ്പ് ഓർഗനൈസർ ജെഫിൻ ജോസ്, കമ്മിറ്റി അംഗം ഡയൻ ഡാനിയേൽ, ഇടവക ട്രസ്റ്റി ഒ. ജോൺസൺ, സെക്രട്ടറി രഞ്ജു യോഹന്നാൻ, യൂണിറ്റ് സെക്രട്ടറി ആൽബിൻ തോമസ്, ട്രഷറർ അലൻ എം. വർഗീസ് എന്നിവർ പ്രസംഗിച്ചു. യുവജന പ്രസ്ഥാനം ഭദ്രാസന ഓഡിറ്ററായി സനു എസ്. പണിക്കർ, കൊല്ലം ഗ്രൂപ്പ് കമ്മിറ്റി അംഗമായി കെസിയ എം സജി എന്നിവരെ തെരഞ്ഞെടുത്തു.
Tags : Youth Movement NattuVishasham DistrictNews