x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ദി​വാ​സി മേ​ഖ​ല​യി​ൽ കാ​ട്ടാ​നശ​ല്യം രൂ​ക്ഷം: കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: October 13, 2026 12:45 AM IST | Updated: October 13, 2026 12:45 AM IST

കാട്ടാന നശിപ്പിച്ച വാഴകൾ

കു​റ്റി​ച്ച​ൽ: ആ​ദി​വാ​സി മേ​ഖ​ല​യി​ൽ കാ​ട്ടാ​നശ​ല്യം രൂ​ക്ഷമാ കുന്നു. കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ച്ചു. വീ​ടു​ക​ൾ​ക്കും നാശ നഷ്ടം സംഭവിച്ചു.

കൈ​തോ​ട്, പൊ​ടി​യം അ​ണ​കാ​ൽ, പ​വാ​ലി​പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണു കാ​ട്ടാ​ന​ക​ൾ വ​ൻ നാ​ശം വ​രു​ത്തി​യ​ത്. കാ ​ട്ടാ​ന​ക​ൾ സെ​റ്റി​ൽ​മെ​ന്‍റു​ക​ൾ​ക്കാ​കെ ഭീ​ഷ​ണി​യാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം പൊ​ടി​യം സെ​റ്റി​ൽ​മെ​ന്‍റി​ലെ അ​പ്പി​ചെ​റു​ക്ക​ൻ​കാ​ണി​യു​ടെ കൃ​ഷി​യി​ട​ത്തിൽ വ​ൻ നാ​ശ​മാ​ണ് കാ​നാ​ട്ട​ന​ക​ൾ വ​രു​ത്തി​യ​ത്. വാ​ഴ​ത്തോ​പ്പി​ൽ ക​യ​റി​യ കാ​ട്ടാ​ന​ക​ൾ കൃ​ഷി പൂ​ർ​ണ​മാ​യും ന ​ശി​പ്പി​ച്ചു. അ​ർ​ധ​രാ​ത്രി​യി​ലാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ട​മെ​ത്തി​യ​ത്. ചി​ന്നം വി​ളി​കേ​ട്ട് എഴുന്നേറ്റ കു​ടും​ബം കാ​ട്ടാ​ന​ക​ളെ​ക്ക​ണ്ടു ഭീ​തി​യി​ലാ​യി.

വാ​ലി​പാ​റ സ്വ​ദേ​ശി വീ​ര​പ്പ​ൻ​കാ​ണി​യു​ടെ ക​വു​ങ്ങ്, തെ​ങ്ങ്, വാ​ഴ കൃ​ഷി​ക​ളും ന​ശി​പ്പി​ച്ചു. കൈ​തോ​ട് സെ​റ്റി​ൽ​മെ​ന്‍റി​ൽ പ്ര​ഭാ​ക​ര​ന്‍റെ വീ​ട് ത​ള്ളി മ​റി​ക്കാ​നും ശ്ര​മം ന​ട​ന്നി​ട്ടു​ണ്ട്. ക​ന്നു​കാ​ലി​ക്കൂ​ടു​ക​ളും ച​വി​ട്ടി ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. പൊ​ടി​യം സെ​റ്റി​ൽ​മെ​ന്‍റി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ആ​ദി​വാ​സി​ക​ളെ എ​ണ്ണ​ക്കു​ന്നി​നു സ​മീ​പം ഒ​റ്റ​യാ​ൻ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു.

കാ​ട്ടാ​ന​യ്ക്കു പു​റ​മെ മ​റ്റു കാ ​ട്ടു​മൃ​ഗ​ങ്ങ​ളും ക​ർ​ഷ​ക​നു വി​ന യാ​കു​ന്നു​ണ്ട്. മാ​നു​ക​ളും പ​ന്നി​ക​ളും കു​ര​ങ്ങ​ന്മാ​രും കൃ​ഷി​നാ ശം ​വ​രു​ത്തു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി മ​ഴ ക​ന​ത്തോ​ടെ ഇ​വ​റ്റ​ക​ൾ കൂ​ട്ട​മാ​യി നാ​ട്ടി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്. പ​ങ്കാ​വ്, ഈ​ഞ്ച​പ്പു​രി, ക​ള്ളി​യ​ൽ ഭാ​ഗ​ങ്ങ​ളി​ലാ​ണു വ​ന്യ​മൃ​ഗ​ങ്ങ​ൾ നാ​ശം വ​രു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​തി​നി​ട​യി​ലാ​ണ് ഇ​പ്പോ​ൾ കാ ​ട്ടാ​ന ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​ത്.

Tags : Crops Destroyed NattuVishasham DistrictNews

Recent News

Corehub Up