x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ലി​പ്പു​ഴ​യു​ടെ ഓ​ള​ങ്ങ​ളി​ല്‍ ഇ​നി സാ​ഹ​സി​ക​ത​യു​ടെ പൂ​രാ​വേ​ശം

സി​ജോ കോ​ട​ഞ്ചേ​രി
Published: July 30, 2026 01:58 AM IST | Updated: July 30, 2026 01:58 AM IST

തി​രു​വ​മ്പാ​ടി എം​എ​ല്‍​എ സി.​കെ. കാ​സിം ചാ​ലി​പ്പു​ഴ​യി​ല്‍ ക​യാ​ക്കിം​ഗ് ന​ട​ത്തു​ന്നു.

കോ​ട​ഞ്ചേ​രി: അ​ന്താ​രാ​ഷ്ട്ര വൈ​റ്റ് വാ​ട്ട​ര്‍ ക​യാ​ക്കിം​ഗ് മ​ത്സ​ര​മാ​യ മ​ല​ബാ​ര്‍ റി​വ​ര്‍ ഫെ​സ്റ്റി​വ​ലി​ന്‍റെ 12-ാമ​ത് എ​ഡി​ഷ​ന് ഇ​ന്ന് തു​ട​ക്ക​മാ​കും. ഓ​ഗ​സ്റ്റ് ര​ണ്ടു​വ​രെ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ചാ​ലി​പ്പു​ഴ​യി​ലും ഇ​രു​വ​ഞ്ഞി​പ്പു​ഴ​യി​ലു​മാ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വൈ​റ്റ് വാ​ട്ട​ര്‍ ക​യാ​ക്കിം​ഗ് താ​ര​ങ്ങ​ള്‍, സാ​ഹ​സി​ക കാ​യി​ക പ്രേ​മി​ക​ള്‍, ടൂ​റി​സം പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന മേ​ള കേ​ര​ള​ത്തി​ന്‍റെ അ​ഡ്വ​ഞ്ച​ര്‍ ടൂ​റി​സം സാ​ധ്യ​ത​ക​ളെ ആ​ഗോ​ള ത​ല​ത്തി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം സം​സ്ഥാ​ന​ത്തി​ന്‍റെ ടൂ​റി​സം ബ്രാ​ന്‍​ഡിം​ഗി​നും പ്രാ​ദേ​ശി​ക സ​മ്പ​ദ് വ്യ​വ​സ്ഥ​യ്ക്കും വ​ലി​യ പി​ന്തു​ണ ന​ല്‍​കു​ന്ന പ്ര​ധാ​ന അ​ന്ത​ര്‍​ദേ​ശീ​യ മ​ത്സ​ര​മാ​യി മാ​റു​മെ​ന്ന് സം​ഘാ​ട​ര്‍ വ്യ​ക്ത​മാ​ക്കി. കേ​ര​ള ടൂ​റി​സം വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കേ​ര​ള അ​ഡ്വ​ഞ്ച​ര്‍ ടൂ​റി​സം പ്ര​മോ​ഷ​ന്‍ സൊ​സൈ​റ്റി, ഡി​ടി​പി​സി, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്.

ഇ​ന്ത്യ​ന്‍ ക​യാ​ക്കിം​ഗ് ആ​ന്‍​ഡ് ക​നോ​യിം​ഗ് അ​സോ​സി​യേ​ഷ​ന്‍റെ സാ​ങ്കേ​തി​ക സ​ഹാ​യ​വു​മു​ണ്ട്. ക​യാ​ക്ക് സ്ലാ​ലോം, ബോ​ട്ട​ര്‍ ക്രോ​സ്, ഡൗ​ണ്‍ റി​വ​ര്‍ എ​ന്നീ മ​ത്സ​ര വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍​ക്കു പു​റ​മെ, ന്യൂ​സി​ല​ന്‍റ്, ഇ​റ്റ​ലി, റ​ഷ്യ, മ​ലേ​ഷ്യ, നേ​പ്പാ​ള്‍, ചെ​ക്ക് റി​പ​ബ്‌​ളി​ക് തു​ട​ങ്ങി ആ​റി​ല​ധി​കം വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള താ​ര​ങ്ങ​ളും 100 ല​ധി​കം ദേ​ശീ​യ ക​യാ​ക്ക​ര്‍​മാ​രെ​യും മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കും.

ഇ​ത്ത​വ​ണ​ത്തെ മ​ല​ബാ​ര്‍ റി​വ​ര്‍ ഫെ​സ്റ്റി​വ​ലി​ന്‍റെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​ണ് ദേ​ശീ​യ ക​യാ​ക്ക​ര്‍​മാ​രു​ടെ റാ​ങ്കിം​ഗ് മ​ത്സ​രം. മ​ത്സ​രാ​ര്‍​ഥി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ അ​ഡ്വ​ഞ്ച​ര്‍ സ്‌​പോ​ര്‍​ട്സ് സു​ര​ക്ഷാ മാ​നേ​ജ്മെ​ന്‍റ് സ്ഥാ​പ​ന​മാ​യ അ​ഡ്വ​ഞ്ച​ര്‍ സ്‌​പോ​ര്‍​ട്‌​സ് സി​സ്റ്റം​സ് ആ​ന്‍​ഡ് ടൈ​മിം​ഗി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് കോ​ട​ഞ്ചേ​രി​യി​ല്‍ നി​ന്ന് വ​ര്‍​ണ​ശ​ബ​ള​മാ​യ ഘോ​ഷ​യാ​ത്ര ആ​രം​ഭി​ക്കും. കൃ​ഷി​മ​ന്ത്രി ടി. ​സി​ദ്ദീ​ഖ് ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യും. സി.​കെ. കാ​സിം എം​എ​ല്‍​എ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും.
ഉ​ദ്ഘാ​ട​നം നാ​ളെ

നാ​ളെ രാ​വി​ലെ ഒ​ന്‍​പ​തി​ന് ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര വൈ​റ്റ് വാ​ട്ട​ര്‍ ക​യാ​ക്കിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം സി.​കെ. കാ​സിം എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും.

തു​ട​ര്‍​ന്ന് പു​ലി​ക്ക​യം അ​ന്താ​രാ​ഷ്ട്ര ക​യാ​ക്കിം​ഗ് സെ​ന്‍റ​റി​ല്‍ സ്ലാ​ലോം വി​ഭാ​ഗം ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് പു​ലി​ക്ക​യ​ത്ത് പ്ര​ശ​സ്ത ഗാ​യ​ക​ന്‍ റോ​ക്ക് സ്റ്റാ​ര്‍ കൗ​ഷി​ക് ആ​ന്‍​ഡ് ടീം ​അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത​വി​രു​ന്ന്.ഓ​ഗ​സ്റ്റ് ഒ​ന്നി​ന് രാ​വി​ലെ പു​ലി​ക്ക​യ​ത്ത് ദേ​ശീ​യ ക​യാ​ക്ക​ര്‍​മാ​രു​ടെ റാ​ങ്കിം​ഗ് ഉ​ള്‍​പ്പെ​ടെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​ര്‍ ഉ​ത്ഘാ​ട​നം ചെ​യ്യും. വ​യ​നാ​ട് എം​പി പ്രി​യ​ങ്കാ ഗാ​ന്ധി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ഓ​ഗ​സ്റ്റ് ര​ണ്ടി​ന് പു​ല്ലൂ​രാം​പാ​റ​യി​ല്‍ ന​ട​ക്കു​ന്ന ഡൗ​ണ്‍ റി​വ​ര്‍ ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം റ​വ​ന്യു മ​ന്ത്രി എ.​പി. അ​നി​ല്‍ കു​മാ​ര്‍ നി​ര്‍​വ​ഹി​ക്കും. ഉ​ദ്ഘാ​ട​ന​ത്തി​നു​ശേ​ഷം ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍.

വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ടൂ​റി​സം മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്യും.ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തു​വാ​നാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി, സ.​കെ. കാ​സിം എം​എ​ല്‍​എ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍ വി​വി​ധ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​വ​ലോ​ക​ന​യോ​ഗം ചേ​ര്‍​ന്നു. മ​ത്സ​ര​വേ​ദി​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ക​യും ചെ​യ്തു.

 

Tags : Nattuvishesham Districtnews The thrilling

Recent News

Corehub Up