x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഈ​യ്യ​ഭ​ര​ണി തു​രു​ത്തി​ന്‍റെ പ്ര​വൃ​ത്തി ഇ​ഴ​ഞ്ഞു ത​ന്നെ


Published: December 21, 2025 08:39 AM IST | Updated: December 21, 2025 08:39 AM IST

ആ​ല​ക്കോ​ട്: മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി വി​ക​സ​ന​ത്തി​ന് കാ​തോ​ർ​ത്ത് ഈ​യ്യ​ഭ​ര​ണി തു​രു​ത്ത്. ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ൽ കു​ട്ടാ​പ​റ​മ്പി​നും പ​ര​പ്പ​ക്കു​മി​ട​യി​ൽ കു​പ്പം പു​ഴ​യു​ടെ ഭാ​ഗ​മാ​യ ഈ​യ്യ​ഭ​ര​ണി​യി​ൽ പു​ഴ ര​ണ്ടാ​യി പി​രി​ഞ്ഞു​ണ്ടാ​യ​താ​ണ് ഈ​യ്യ​ഭ​ര​ണി തു​രു​ത്ത്. ഇ​വി​ടെ ജൈ​വ വൈ​വി​ധ്യ പാ​ർ​ക്കും വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​വു​മാ​ണ് വി​ഭാ​വ​നം ചെ​യ്‌​ത​ത്.


കു​ട​ക് വ​ന​മേ​ഖ​ല​യി​ൽ​നി​ന്നും പൈ​ത​ൽ​മ​ല​യി​ൽ​നി​ന്നും ഉ​ത്ഭ​വി​ക്കു​ന്ന ചെ​റു പു​ഴ​ക​ളും നീ​രൊ​ഴു​ക്കു​ക​ളും സം​യോ​ജി​ക്കു​ന്നി​ട​മാ​ണി​ത്. ഈ​യ്യ​ഭ​ര​ണി തു​രു​ത്തി​ന് മു​ക​ൾ ഭാ​ഗ​ത്ത് പു​ഴ ര​ണ്ടാ​യി പി​രി​ഞ്ഞൊ​ഴു​കു​ന്ന​യി​ടം അ​ഞ്ചേ​ക്കേ​റി​ല​ധി​കം ക​ര ഭൂ​മി​യാ​ണ്. വ​ൻ​മ​ര​ങ്ങ​ളും കു​റ്റി​ച്ചെ​ടി​ക​ളും ഔ​ഷ​ധ​സ​സ്യ​ങ്ങ​ളും നി​റ​ഞ്ഞ പു​ഴ​യോ​ര​ങ്ങ​ളും ചേ​ർ​ന്ന പ്ര​ദേ​ശ​മാ​ണി​ത്.


പ​ദ്ധ​തി​യു​ടെ തു​ട​ക്ക​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ചി​രു​ന്നു. സ​മൂ​ഹ്യ​വി​രു​ദ്ധ​ർ അ​വ ന​ശി​പ്പി​ച്ചു. തു​രു​ത്തി​നു സ​മീ​പ ഭാ​ഗ​ങ്ങ​ളി​ലെ ക​യ​ങ്ങ​ളി​ൽ ധാ​രാ​ളം മ​ത്സ്യ​സ​മ്പ​ത്തു​ണ്ടാ​യി​രു​ന്ന​തും ന​ശി​ച്ചു. സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ന​ട​പ്പാ​ല​ങ്ങ​ൾ, ന​ട​പ്പാ​ത​ക​ൾ എ​ന്നി​വ​യൊ​രു​ക്കി.


പു​ഴ​യോ​ര​ത്ത് കൂ​ടു​ത​ൽ വൃ​ക്ഷ​ത്തൈ​ക​ൾ ന​ടു​ക​യും വി​ശ്ര​മ​സൗ​ക​ര്യ​മൊ​രു​ക്കു​ക​യും ചെ​യ്ത​തോ​ടെ ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ൾ​പ്പെ​ടെ ആ​ളു​ക​ൾ വ​ന്നു​തു​ട​ങ്ങി. തു​ട​ർ​ന്ന് ജി​ല്ലാ ടൂ​റി​സം ഡ​വ​ല​പ​മെ​ന്‍റ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് ശ്ര​മം തു​ട​ങ്ങി. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​നു​ള്ള ശ്ര​മ​വും ന​ട​ന്നു.


സൗ​ജ​ന്യ​മാ​യി ല​ഭി​ച്ച സ്ഥ​ല​ത്ത് 15 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് വി​ശ്ര​മ​ത്തി​നും ഓ​ഫീ​സി​നു​മാ​യി ഇ​വി​ടെ കെ​ട്ടി​ടം നി​ർ​മി​ച്ചു. ജ​ല​സേ​ച​ന​ത്തി​ന് മോ​ട്ടോ​ർ സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ കാ​ല​മേ​റെ​യാ​യി​ട്ടും വൈ​ദ്യു​തി ക​ണക്‌ഷൻ എ​ടു​ക്കാ​ൻ ന​ട​പ​ടി​യാ​യി​ല്ല.


ഇ​പ്പോ​ൾ കെ​ട്ടി​ടം കാ​ടു​മൂ​ടി​യ നി​ല​യി​ലാ​ണ്. സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡ് പ​ഠ​നം ന​ട​ത്തി ഈ​യ്യ​ഭ​ര​ണി തു​രു​ത്തി​നെ ജൈ​വ വൈ​വി​ധ്യ പൈ​തൃ​ക കേ​ന്ദ്ര​മാ​യി പ്ര​ഖ്യാ​പി​ച്ചു.


അ​പൂ​ർ​വ​യി​നം സ​സ്യ​ല​താ​ദി​ക​ൾ, നി​ര​വ​ധി പു​ഴ​മ​ത്സ്യ​ങ്ങ​ൾ, അ​പൂ​ർ​വ​യി​നം പ​ക്ഷി​ക​ളു​ടെ സ​ങ്കേ​തം എ​ന്നി​വ​കൊ​ണ്ട് ഇ​വി​ടം ഏ​റെ പ്രാ​ധാ​ന്യം നേ​ടി. ഔ​ഷ​ധ​സ​സ്യ​ങ്ങ​ൾ, നീ​രൊ​ഴു​ക്കു​ള്ള നി​ര​വ​ധി ചെ​റു​ചാ​ലു​ക​ൾ തു​ട​ങ്ങി​യ​വ​യു​മു​ണ്ട്.


തു​രി​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും പ്രാ​ദേ​ശി​ക വി​ക​സ സ​മി​തി​ക​ളും ചേ​ർ​ന്ന് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ൽ തു​രു​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

Tags : nattu vishashesham

Recent News

Corehub Up