x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ത​ന​ല്ലൂ​രി​നു പി​ന്നാ​ലെ ക​ല്ല​റ​യി​ലും നി​ര്‍മാ​ണ​ത്തി​ലി​രു​ന്ന വീ​ട്ടി​ൽ മോ​ഷ​ണം

വെബ് ഡെസ്ക്
Published: September 17, 2026 12:39 AM IST | Updated: September 17, 2026 12:39 AM IST

പ്രതീകാത്മക ചിത്രം

ക​ടു​ത്തു​രു​ത്തി: കോ​ത​ന​ല്ലൂ​രി​ന് പി​ന്നാ​ലെ ക​ല്ല​റ​യി​ലും നി​ര്‍മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​ൽ​നി​ന്നു കേ​ബി​ള്‍ മോ​ഷ​ണം. ക​ല്ല​റ പ​ഞ്ചാ​യ​ത്തി​ലെ പെ​രി​യാ​ര്‍കു​ള​ങ്ങ​ര ജം​ഗ്ഷ​നു സ​മീ​പം നി​ര്‍മാ​ണ​ത്തി​ലി​രി​ക്കു​ന്ന ജി​ജി മ​ണ്ണാ​ട്ട് പ​റ​മ്പ​ലി​ന്‍റെ വീ​ട്ടി​ല്‍ നി​ന്നു​മാ​ണ് വൈ​ദ്യു​തീ​ക​ര​ണ​ത്തി​നാ​യി സ്ഥാ​പി​ച്ച കേ​ബി​ളു​ക​ള്‍ മോ​ഷ​ണം പോ​യ​ത്. 1,26,000 രൂ​പ​യു​ടെ കേ​ബി​ളു​ക​ളാ​ണ് മോ​ഷ​ണം പോ​യ​തെ​ന്ന് നി​ര്‍മാ​ണച്ചു​മ​ത​ല​യു​ള്ള ക​രാ​റു​കാ​ര​ന്‍ ഷി​ബി ഐ​ക്ക​ര​പ്പ​റ​മ്പി​ല്‍ പ​റ​ഞ്ഞു. ഇ​തു സം​ബ​ന്ധി​ച്ചു ക​ല്ല​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍കി.

മോ​ഷ്ടാ​ക്ക​ളെ​ന്ന് സം​ശ​യം തോ​ന്നുന്ന​വ​രെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​താ​യി പൊ​ലി​സ് പ​റ​യു​ന്നു. ഫിം​ഗ​ര്‍ പ്രി​ന്‍റു​ക​ള്‍ ശേ​ഖ​രി​ച്ചു പൊലിസ് ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. കോ​ത​ന​ല്ലൂ​ര്‍, ചാ​മ​ക്കാ​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ര്‍മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു മോ​ഷ​ണം ന​ട​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ക​ല്ല​റ​യി​ലും മോ​ഷ​ണം ന​ട​ന്ന​ത്. വീ​ടു​ക​ളു​ടെ വ​യ​റിം​ഗ് സാ​ധ​നസാ​മ​ഗ്രി​ക​ളും പ​ണിസാ​ധ​ന​ങ്ങ​ളു​മാ​ണ് മോ​ഷ​ണം പോ​കു​ന്ന​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് കോ​ത​ന​ല്ലൂ​ര്‍ തു​വാ​നി​സ പ്ര​ദേ​ശ​ത്ത് നി​ര്‍മാ​ണ​ത്തി​ലി​ക്കു​ന്ന വി​ല്ല​യി​ലെ മൂ​ന്ന് വീ​ടു​ക​ളി​ല്‍നി​ന്നു വ​യ​റിം​ഗ് സാ​മ​ഗ്രി​ക​ളും മോ​ട്ടോ​റു​ക​ളും ക​ട​ത്തി​ക്കൊ​ണ്ടു പോ​യ​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ വ​യ​റിം​ഗ് സാ​ധ​ന​ങ്ങ​ളാ​ണ് മോ​ഷ്ടി​ച്ച​ത്. വ​യ​റിം​ഗി​ന് പൈ​പ്പി​ലൂ​ടെ വ​ലി​ച്ചി​ട്ടി​രു​ന്ന കേ​ബി​ളു​ക​ള്‍ വ​ലി​ച്ചെ​ടു​ത്ത് ക​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ മൂ​ന്ന് വീ​ടു​ക​ളു​ടെ വ​യ​റു​ക​ളാ​ണ് മോ​ഷ്ടി​ച്ച​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ കേ​ബി​ളു​ക​ളും അ​നു​ബ​ന്ധ സാ​ധ​ന​ങ്ങ​ളു​മാ​ണ് അ​വി​ടെ​നി​ന്നു മോ​ഷ്ടി​ച്ച​ത്. പ​ണി​ക്കാ​രു​ടെ ഉ​പ​ക​ര​ണ​ങ്ങ​ളും മോ​ഷ്ടി​ച്ച​വ​യി​ലു​ണ്ട്. ഫോ​റ​ന്‍സി​ക് സം​ഘ​വും ക​ടു​ത്തു​രു​ത്തി പൊലിസും സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം ചാ​മ​ക്കാ​ല എ​ടാ​ട്ട് അ​നീ​ഷി​ന്‍റെ വീ​ട്ടി​ലും സ​മാ​നരീ​തി​യി​ല്‍ മോ​ഷ​ണം ന​ട​ന്നി​രു​ന്നു. അ​വി​ടെ​നി​ന്ന് ര​ണ്ട് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ വ​യ​റിം​ഗ് സാ​ധ​ന​ങ്ങ​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. നി​ര്‍മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടാ​ണ് ഇ​തും. കോ​ത​ന​ല്ലൂ​ര്‍ ഫൊ​റോ​നാ പ​ള്ളി​യു​ടെ സ​മീ​പ​ത്തെ മ​റ്റൊ​രു വീ​ട്ടി​ല്‍നി​ന്നു മാ​സ​ങ്ങ​ള്‍ക്ക് മു​മ്പും സ​മാ​ന രീ​തി​യി​ല്‍ മോ​ഷ​ണം ന​ട​ന്നി​രു​ന്നു. തു​ട​ർ​ച്ച​യാ​യി മോ​ഷ​ണം ന​ട​ക്കു​ന്ന​തോ​ടെ നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും പ​രി​ഭ്രാ​ന്തി​യി​ലാ​ണ്. പൊലിസ് പ​ട്രോ​ളിം​ഗ് ഉ​ള്‍പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : District News Nattuvishesham Theft Kothanalloor

Recent News

Corehub Up