x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഹ​മ്മ ചി​റ​യ്ക്ക​ൽ ക്ഷേ​ത്ര​ത്തി​ലെ മോ​ഷ​ണം: പ്ര​തി പി​ടി​യി​ൽ


Published: June 13, 2026 01:07 AM IST | Updated: June 13, 2026 01:07 AM IST

ആ​ല​പ്പു​ഴ: മു​ഹ​മ്മ ക​ണ്ണ​ങ്ക​ര ചി​റ​യ്ക്ക​ൽ ഗൗ​രിശ​ങ്ക​ര ക്ഷേ​ത്ര​ത്തി​ലെ സ്വ​ർ​ണാ​ഭ​ര​ണ​മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്ഷേ​ത്ര​ത്തി​ലെ കീ​ഴ്‌​ശാന്തി​യാ​യി​രു​ന്ന പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട് ദി​ണ്ടി​ക​ൽ പ​ഴ​നി സ്വ​ദേ​ശി ശ​ശി​ധ​ര​ൻ (69) ആ​ണ് മു​ഹ​മ്മ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

മു​ഹ​മ്മ ക​ണ്ണ​ങ്ക​ര ചി​റ​യ്ക്ക​ൽ ഗൗ​രി ശ​ങ്ക​ര ക്ഷേ​ത്ര​ത്തി​ൽ കീ​ഴ്ശാ​ന്തി​യാ​യി ജോ​ലി ചെ​യ്തി​രു​ന്ന പ്ര​തി 2025 ഡി​സം​ബ​ർ 31ന് ​വൈ​കി​ട്ട് മേ​ൽ​ശാ​ന്തി ക്ഷേ​ത്ര​ത്തി​ന്‍റെ ശ്രീ​കോ​വി​ൽ അ​ട​ച്ചുപോ​യ സ​മ​യ​ത്ത്, കോ​വി​ലി​നു​ള്ളി​ൽ ക​ട​ന്ന് ശ്രീ​കോ​വി​ലി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 16.5 ഗ്രാം ​തൂ​ക്കം വ​രു​ന്ന മു​ത്തു​മാ​ല​യും 16 ഗ്രാം ​തൂ​ക്കു വ​രു​ന്ന ഷോ​മാ​ല​യും ഉ​ൾ​പ്പെ​ടെ 32 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച​ത്.

മോ​ഷ​ണ​ത്തി​നുശേ​ഷം മൊ​ബൈ​ൽ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്ത് ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ സൈ​ബ​ർ​സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മ​ല​പ്പു​റം മ​ഞ്ചേ​രി ഭാ​ഗ​ത്തുനി​ന്നും ക​ണ്ടെ​ത്തി മു​ഹ​മ്മ പോ​ലീസ് അ​റ​സ്റ്റ് ചെ​യ്യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Tags : arrested Nattuvishesham District News

Recent News

Corehub Up