x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ടു​ക്കാ​ത്തൊ​ട്ടി​യി​ൽ ചെ​റു അ​ണ​ക്കെ​ട്ട് നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം


Published: April 22, 2026 01:01 AM IST | Updated: April 22, 2026 01:01 AM IST

കാ​റ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ അ​ടു​ക്കാ​ത്തൊ​ട്ടി​യി​ൽ ചെ​റു അ​ണ​ക്കെ​ട്ട് നി​ർ​മി​ക്കാ​ൻ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട സ്ഥ​ലം.

മു​ള്ളേ​രി​യ: കാ​റ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ അ​ടു​ക്കാ​ത്തൊ​ട്ടി​യി​ൽ പ​യ​സ്വി​നി പു​ഴ​യ്ക്കു കു​റു​കെ ചെ​റു അ​ണ​ക്കെ​ട്ട് നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം. നി​ല​വി​ൽ മു​ളി​യാ​ർ-​ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തു​ക​ളോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന ബാ​വി​ക്ക​ര​യി​ലും പാ​ണ്ടി​ക്ക​ണ്ട​ത്തു​മാ​ണ് പ​യ​സ്വി​നി​ക്കു കു​റു​കേ ചെ​റു അ​ണ​ക്കെ​ട്ടു​ക​ളു​ള്ള​ത്.

ഇ​വി​ടെ​നി​ന്ന് കി​ഴ​ക്കു​മാ​റി​യു​ള്ള അ​ടു​ക്കാ​ത്തൊ​ട്ടി​യി​ൽ കൂ​ടി അ​ണ​ക്കെ​ട്ട് വ​ന്നാ​ൽ കാ​റ​ഡു​ക്ക, ദേ​ലം​പാ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ല​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​കും.

ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് ഉ​ത്ഭ​വി​ക്കു​ന്ന പ​യ​സ്വി​നി​പ്പു​ഴ ദേ​ലം​പാ​ടി പ​ഞ്ചാ​യ​ത്തി​ലെ പ​ഞ്ചി​ക്ക​ല്ലി​ൽ വ​ച്ചാ​ണ് കേ​ര​ള​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ദേ​ലം​പാ​ടി, കാ​റ​ഡു​ക്ക പ​ഞ്ചാ​യ​ത്തു​ക​ൾ പി​ന്നി​ട്ട് മു​ളി​യാ​റി​ലെ​ത്തു​മ്പോ​ൾ മാ​ത്ര​മാ​ണ് നി​ല​വി​ൽ വെ​ള്ളം ത​ട​ഞ്ഞു​നി​ർ​ത്താ​ൻ സം​വി​ധാ​ന​മു​ള്ള​ത്.

കാ​റ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ അ​ടു​ക്കാ​ത്തൊ​ട്ടി​യി​ലും ദേ​ലം​പാ​ടി പ​ഞ്ചാ​യ​ത്തി​ലെ ആ​ദൂ​രി​ലും മി​നി ഡാ​മു​ക​ൾ നി​ർ​മി​ക്കാ​വു​ന്ന​താ​ണെ​ന്ന് 1970 ക​ളി​ൽ ത​ന്നെ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. അ​ങ്ങ​നെ​യാ​യാ​ൽ ഈ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​മു​കും നെ​ല്ലും അ​ട​ക്ക​മു​ള്ള വി​ള​ക​ൾ​ക്ക് ജ​ല​ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​നാ​കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്ന് അ​ടു​ക്കാ​ത്തൊ​ട്ടി​യി​ൽ മി​നി ഡാം ​നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കു​ക​യും പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. പ​ക്ഷേ തു​ട​ർ​ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല.

ഇ​പ്പോ​ൾ വേ​ന​ൽ​ക്കാ​ല​മാ​യാ​ൽ കാ​റ​ഡു​ക്ക-​ദേ​ലം​പാ​ടി മേ​ഖ​ല​യി​ൽ പു​ഴ അ​ങ്ങി​ങ്ങാ​യി വ​റ്റി​വ​ര​ണ്ടു കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. അ​ടു​ത്ത​കാ​ലം വ​രെ മു​ളി​യാ​റി​ലും ഇ​തേ അ​വ​സ്ഥ​യാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ ബാ​വി​ക്ക​ര​യി​ലും പാ​ണ്ടി​ക്ക​ണ്ട​ത്തും അ​ണ​ക്കെ​ട്ടു​ക​ൾ വ​ന്ന​തോ​ടെ അ​വി​ടെ പു​ഴ ജ​ല​സ​മൃ​ദ്ധ​മാ​യി. അ​ടു​ക്കാ​ത്തൊ​ട്ടി​യി​ൽ മി​നി ഡാം ​നി​ർ​മി​ച്ചാ​ൽ സ​മീ​പ​ത്തു​ള്ള ബെ​ള്ളൂ​ർ, കും​ബ​ഡാ​ജെ പ​ഞ്ചാ​യ​ത്തു​ക​ളി​ലും കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​ൻ സ​ഹാ​യ​ക​മാ​കും. അ​ണ​ക്കെ​ട്ടി​നൊ​പ്പം പാ​ലം കൂ​ടി വ​ന്നാ​ൽ മ​ഴ​ക്കാ​ല​ത്ത് ഒ​റ്റ​പ്പെ​ട്ടു​പോ​കു​ന്ന സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് പു​തി​യൊ​രു ഗ​താ​ഗ​ത മാ​ർ​ഗ​വും തു​റ​ന്നു​കി​ട്ടും.

Tags : There is a need nattuvishesham local news

Recent News

Corehub Up