x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ല്പ​ത്ര പ​മ്പ് ഹൗ​സി​നോടു ചേ​ർ​ന്നു​ള്ള വീ​ടു​ക​ളി​ൽ വെ​ള്ള​മി​ല്ല

വെബ് ഡെസ്ക്
Published: October 29, 2026 11:55 PM IST | Updated: October 29, 2026 11:55 PM IST

പ്രതീകാത്മക ചിത്രം

ച​മ്പ​ക്കു​ളം:   പു​ല്പ​ത്ര പ​മ്പ് ഹൗ​സി​നോ​ട് ചേ​ർ​ന്നു​ള്ള ഇ​രു​പ​തോ​ളം വീ​ട്ടു​കാ​ർ​ക്ക് വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ തു​ഗ്ള​ക് മോ​ഡ​ൽ പ​രി​ഷ്‌​കാ​രം നി​മി​ത്തം വെ​ള്ള​മി​ല്ല. ച​മ്പ​ക്കു​ള​ത്ത് പു​തു​താ​യി ആ​രം​ഭി​ച്ച പു​തു​മ​ന​ പ​മ്പ് ഹൗ​സി​ൽ നി​ന്നും പ​മ്പുചെ​യ്യു​ന്ന വെ​ള്ളം ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ മാ​റി പു​ല്പ​ത്ര പ​മ്പ് ഹൗ​സി​നോ​ട് ചേ​ർ​ന്നുകി​ട​ക്കു​ന്ന വീ​ടു​ക​ളി​ൽ എ​ത്തി​ക്കാ​നു​ള്ള വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ത​ല തി​രി​ഞ്ഞ തീ​രു​മാ​ന​മാ​ണ് നാ​ട്ടു​കാ​രെ ദു​രി​ത​ത്തി​ലാ​ക്കി​യ​ത്.
    നി​ല​വി​ൽ പു​ല്പ​ത്ര പ​മ്പ് ഹൗ​സി​ൽ നി​ന്നും നെ​ടു​മു​ടി പ​ഞ്ചാ​യ​ത്തി​ലെ 8 -ാം വാ​ർ​ഡി​ലേ​ക്ക് വെ​ള്ളം ക​ട​ത്തി​വി​ടു​ന്ന ഭാ​ഗ​ത്ത് ഒ​രു വാ​ൽ​വ് സ്ഥാ​പി​ച്ചാ​ൽ തീ​ർ​ക്കാ​വു​ന്ന പ്ര​ശ്‌​ന​മാ​ണ് ദി​വ​സ​ങ്ങ​ളാ​യി വീ​ട്ടു​കാ​രു​ടെ വെ​ള്ളം കു​ടി മു​ട്ടി​ക്കു​ന്ന​ത്. നി​ല​വി​ൽ പു​ൽ​പ്പ​ത്ര പ​മ്പ് ഹൗ​സി​ൽ നി​ന്നും വെ​ള്ളം വി​ത​ര​ണം ന​ട​ത്തി വ​ന്നി​രു​ന്ന പൈ​പ്പു​ക​ളി​ലൂ​ടെ​യാ​ണ് പു​തു​മ​ന പ​മ്പ് ഹൗ​സി​ൽ നി​ന്നു​ള്ള വെ​ള്ളം 8 -ാം വാ​ർ​ഡി​ലേ​യ്ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. എ​ട്ടും ഒ​ൻ​പ​തും വാ​ർ​ഡു​ക​ളെ വേ​ർ​തി​രി​ക്കു​ന്ന സ്ഥ​ല​ത്ത് ഒ​രു വാ​ൽ​വ് സ്ഥാ​പി​ച്ചാ​ൽ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഒ​രു പ​മ്പ് ഹൗ​സി​ന് എ​ന്തെ​ങ്കി​ലും ത​ക​രാ​ർ സം​ഭ​വി​ച്ചാ​ൽ ഇ​രു​വ​ശ​ത്തേ​ക്കും വെ​ള്ളം വി​ത​ര​ണം ചെ​യ്യാ​നും സൗ​ക​ര്യം ല​ഭി​ക്കും.   പു​തു​മ​ന പ​മ്പ് ഹൗ​സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ൻ​പു ത​ന്നെ നി​ല​വി​ലു​ള്ള ലൈ​നി​ൽ ര​ണ്ട് പ​മ്പ് ഹൗ​സു​ക​ളേ​യും,  വേ​ർ​തി​രി​ച്ച് വാ​ൽ​വ് വ​യ്ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​തി​ന് പ​ക​ര​മാ​യി പ​മ്പ് ഹൗ​സി​നോ​ട് ചേ​ർ​ന്നു​ള്ള വാ​ൽ​വ് ഇ​പ്പോ​ൾ  അ​ട​ച്ച​താ​ണ് നാ​ട്ടു​കാ​ർ​ക്ക് വി​ന​യാ​യ​ത്. 
      2012ൽ ​പു​ല്പ​ത്ര പ​മ്പ് ഹൗ​സി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ സ​മി​തി രൂ​പി​ക​രി​ച്ച്  പു​ല്പ​ത്ര ലി​സി​യാ​മ്മ സൗ​ജ​ന്യ​മാ​യി വി​ട്ടുന​ല്കി​യ സ്ഥ​ല​ത്താ​ണ് പു​ല്പ​ത്ര പ​മ്പ് ഹൗ​സ് സ്ഥാ​പി​ച്ച​ത്.  ഈ ​പ​മ്പ് ഹൗ​സി​നോ​ട് ഏ​റ്റ​വും ചേ​ർ​ന്നു​ള്ള വീ​ടു​ക​ളി​ലാ​ണ് ഇ​വി​ടെ നി​ന്ന് പ​മ്പ് ചെ​യ്യു​ന്ന വെ​ള്ളം കി​ട്ടാ​തെ പോ​കു​ന്ന​ത് എ​ന്ന​താ​ണ് വി​രോ​ധാ​ഭാ​സം.
    നി​ല​വി​ൽ അ​ട​ച്ചി​രി​ക്കു​ന്ന വാ​ൽ​വ് തു​റ​ക്കു​ക​യും, പു​തി​യ വാ​ൽ​വ് അ​ടി​യ​ന്ത​ര​മാ​യി സ്ഥാ​പി​ച്ച് പ​മ്പ് ഹൗ​സി​ൽ നി​ന്നു​ള്ള വെ​ള്ളം വി​ത​ര​ണം സു​ഗ​മ​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ നെ​ടു​മു​ടി ജ​ന​പ്ര​തി​നി​ധി​ക​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ണ്ടാ​വ​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്.

Tags :

Recent News

Corehub Up