പ്രത്യേക ഗ്രാമസഭ തേവലക്കര പഞ്ചായത്ത് പ്രസിഡന്റ് എസ്. അനില്‍ ഉദ്ഘാടനം ചെയ്യുന്നു.
തേവലക്കര: അഷ്ടമുടിക്കായലിന്റെ മത്സ്യസമ്പത്തും കണ്ടല്‍ക്കാടുകളും സംരക്ഷിക്കുന്നതിനും ജലാശയത്തിലേക്ക് മാലിന്യം എത്തുന്നത് തടയുന്നതിനുമായി ജനകീയ പങ്കാളിത്തത്തോടെ തേവലക്കര ഗ്രാമപഞ്ചായത്ത് വിപുലമായ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു. നിര്‍മലം പുതുയുഗം ശുചിത്വം എന്ന സന്ദേശവുമായി നടക്കുന്ന ശുചിത്വ വാരാചരണത്തിന്റെ ഭാഗമായി തേവലക്കരയോട് അതിര്‍ത്തി പങ്കിടുന്ന അഷ്ടമുടിക്കായല്‍ തീരപ്രദേശമാണ് മാലിന്യമുക്തമാക്കും. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ശുചീകരണം, മാലിന്യനിര്‍മാര്‍ജനം, പരിസര ശുചിത്വ പ്രവര്‍ത്തനങ്ങള്‍, ബോധവല്‍ക്കരണം എന്നിവ സംഘടിപ്പിക്കാനും, പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രത്യേക ഗ്രാമസഭയിലാണ് ഒരാഴ്ച നീളുന്ന ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയത്.
പഞ്ചായത്ത് പ്രസിഡന്റ് എസ്. അനില്‍ പ്രത്യേക ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പാലക്കല്‍ ഗോപന് അധ്യക്ഷനായി. യോഗത്തില്‍ വൈസ് പ്രസിഡന്റ് ഷേര്‍ളി ജേക്കബ്, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മാരായ ബിസ്മി അനസ്, ഷെഹുബാനത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആര് രാജീവന്, ജയകുമാര്‍, ബഷീര്‍ കുട്ടി, സെബാസ്റ്റ്യന്‍ ആന്റണി, അനില്‍കുമാര്‍, ബിഇഒ ദിവ്യമനു, ഡ്രോജി തരകന്, തുടങ്ങിയവര്‍ പ്രസംഗിച്ചു . പ്രത്യേക ഗ്രാമസഭയില്‍ മുതിര്‍ന്ന വയോജന അംഗം വില്‍ഫ്രഡ് ആന്റണിയെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു, വി ബിജി റാംജി തൊഴിലുറപ്പ് പദ്ധതിയുടെ പ്രത്യേക ഗ്രാമസഭയും നടന്നു.
സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി പൊതുജന പങ്കാളിത്തത്തോടെയുള്ള മാലിന്യ പരിപാലന ക്യാമ്പയിന് നിർമലം പുതുയുഗം ശുചിത്വം പഞ്ചായത്ത്തല പ്രത്യേക ഗ്രാമസഭ തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അനില്‍ ഉദ്ഘാടനം ചെയ്യുന്നു.