x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ന്മ​ല അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ലേ​ക്ക് തി​രു​വ​രം​ഗ​ര്‍ ദി ​ഡീ​യി​റ്റി സിം​ഗേ​ഴ്‌​സ്


Published: February 24, 2026 04:41 AM IST | Updated: February 24, 2026 04:41 AM IST

കൊ​ല്ലം: മ്യൂ​സി​ക്ക​ല്‍ ഡോ​ക്യു​മെ​ന്‍റ​റി​യാ​യ തി​രു​വ​രം​ഗ​ര്‍ ദി ​ഡീ​യി​റ്റി സിം​ഗേ​ഴ്‌​സ് തെ​ന്മ​ല​യി​ല്‍ ന​ട​ക്കു​ന്ന തെ​ന്മ​ല റൂ​റ​ല്‍ ഇ​ക്കോ​ള​ജി നേ​ച്ച​ര്‍ അ​ന്താ​രാ​ഷ്ട്ര ഡോ​ക്യു​മെ​ന്‍റ​റി ആ​ന്‍​ഡ് ഷോ​ര്‍​ട്ട്ഫി​ലിം ഫെ​സ്റ്റി​വ​ലി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും.

ഈ ​മാ​സം 28ന് ​വൈ​കു​ന്നേ​രം 7.30ന് ​തെ​ന്മ​ല ഇ​ക്കോ ടൂ​റി​സം കാ​ന്പ​സി​ലെ ആം​ഫി തീ​യേ​റ്റ​റി​ല്‍ ആ​ണ് പ്ര​ദ​ര്‍​ശ​നം. കെ.​ജെ. ഷാ​ജി സം​വി​ധാ​നം ചെ​യ്ത ഈ ​ചി​ത്രം, ഒ​റ്റ​പ്പാ​ല​ത്തെ പാ​ര​മ്പ​ര്യ ജ​ന​കീ​യ ഗാ​യ​ക​രാ​യ വാ​സു ചാ​മി​യു​ടെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ളു​ടെ​യും ജീ​വി​ച്ചി​രി​ക്കു​ന്ന സാം​സ്‌​കാ​രി​ക പാ​ര​മ്പ​ര്യ​ത്തെ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ്.

2025ലെ ​മും​ബൈ​യി​ലെ കൊ​ഹി​നൂ​ര്‍ ഫി​ലിം ഫെ​സ്റ്റി​വ​ല്‍ മി​ക​ച്ച ഡോ​ക്യു​മെ​ന്‍റി​റി​യാ​യി വി​ജ​യി​ച്ച ഈ ​ചി​ത്രം, 28-ാമ​ത് ചെ​ന്നൈ-​സോ​ഷ്യ​ല്‍ ജ​സ്റ്റി​സ് ഫി​ലിം ഫെ​സ്റ്റി​വ​ല്‍, ഇ​ന്‍​ഡി​പെ​ന്‍​ഡ​ന്റ് ആ​ന്‍​ഡ് എ​ക്‌​സ്‌​പെ​രി​മെ​ന്റ​ല്‍ ഷോ​ര്‍​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ല്‍ ഓ​ഫ് കേ​ര​ള, യു​എ​സ്എ നാ​നോ​കോ​ണ്‍ ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ ഫി​ലിം ഫെ​സ്റ്റി​വ​ല്‍, ബ്ര​സീ​ല്‍ പ്ലാ​ന​റ്റ് ഡാ​ക് അ​ന്താ​രാ​ഷ്ട്ര സാ​മൂ​ഹ്യ​പ​രി​സ്ഥി​തി ച​ല​ച്ചി​ത്ര​മേ​ള എ​ന്നി​വ​യു​ള്‍​പ്പെ​ടെ നി​ര​വ​ധി ദേ​ശീ​യ-​അ​ന്താ​രാ​ഷ്ട്ര മേ​ള​ക​ളി​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

Tags : nattu vishesham Thenmala International Film Festival

Recent News

Corehub Up