x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ഡ്ജ് ജീ​വ​ന​ക്കാ​ര​നെ ആക്രമിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽ

വെബ് ഡെസ്ക്
Published: September 11, 2026 12:29 AM IST | Updated: September 11, 2026 12:29 AM IST

അറസ്റ്റിലായ റെജിൻ,‍ ആഷിഖ്, അഭിലാഷ് എന്നിവർ.

ക​ഴ​ക്കൂ​ട്ടം: മേ​നം​കു​ള​ത്തെ ലോഡ്ജിൽ അ​തി​ക്ര​മി​ച്ചു ക​യ​റി യുവാവിനെ ആ​ക്ര​മി​ക്കു​ക​യും കൊ​ല്ലാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​ർ ക​ഴ​ക്കൂ​ട്ടം പൊലീ സിന്‍റെ പി​ടി​യി​ലാ​യി. മാ​ട​ൻ​വി​ള സ്വ​ദേ​ശി ആ​ഷി​ഖ്, ക​ഠി​നം​കു​ളം സ്വ​ദേ​ശി റെ​ജി​ൻ, മേ​നം​കു​ളം ക​ൽ​പ​ന സ്വ​ദേ​ശി അ​ഭി​ലാ​ഷ് എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മേ​നം​കു​ളം "ലീ ​ഫ്രാ​ങ്ക്' ലോ​ഡ്ജി​ലെ കെ​യ​ർ ടേ​ക്ക​റും എ.​എ. കോ​ട്ടേ​ജ് നി​വാ​സി​യു​മാ​യ ടോം ​മി​റാ​ൻ​ഡ​യ് ക്കാ​ണ് (57) മ​ർ​ദ​ന​മേ​റ്റ​ത്. ബു​ധ​നാ​ഴ്ച ​രാ​ത്രി പതിനൊന്നോടെ യായിരുന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ലീ ​ഫ്രാ​ങ്ക് ഹോ​ട്ട​ലി​ന്‍റെ മു​ൻ​വ​ശ​ത്തെ ഗേ​റ്റി​ൽ പി​ടി​ച്ചു പ്ര​തി​ക​ൾ ബ​ഹ​ള​മു​ണ്ടാ​ക്കി​യ​ത് കെ​യ​ർ ടേ​ക്ക​റാ​യ ടോം ​ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​ലു​ള്ള വി​രോ​ധ​ത്താ​ൽ ലോ​ഡ്ജി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി​യ പ്ര​തി​ക​ൾ ടോ​മി​നെ അസഭ്യം വി​ളി​ക്കു​ക​യും കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്നു പ്ലാ​സ്റ്റി​ക് ക​സേ​ര കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ക്കുകയും ചെയ്തു.

സം​ഭ​വ​ത്തി​ൽ ടോം ​മി​റാ​ൻ​ഡ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ  വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്ത ക​ഴ​ക്കൂ​ട്ടം പൊ ലിസ് പ്ര​തി​ക​ളെ വേ​ഗ​ത്തി​ൽ വ​ല​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Tags : Three arrested NattuVishasham DistrictNews

Recent News

Corehub Up