അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷ
കാട്ടാക്കട : ചൂണ്ടുപലകയ്ക്ക് സമീപം ഓട്ടോറിക്ഷ മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 1.50-നാണ് അപകടം. ഡ്രൈവർ ഉൾപ്പെടെ മൂന്നുപേരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്.
ഗുരുതരമായി പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ടവർ നെയ്യാറ്റിൻകര ചായ്ക്കോട്ടുകോണം സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കാട്ടാക്കട പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഓട്ടോ പൂർണമായി തകർന്നു. അപകടത്തെ തുടർന്ന് റോഡിൽ കുറച്ചുനേരം ഗതാഗത തടസമുണ്ടായി.