x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കഴക്കൂട്ടം സൈനിക് സ്കൂളിലെ മൂന്നു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തെരുവു നാ​യ​യു​ടെ ക​ടി​യേ​റ്റു

വെബ് ഡെസ്ക്
Published: August 17, 2026 12:46 AM IST | Updated: August 17, 2026 12:46 AM IST

പ്രതീകാത്മക ചിത്രം

ക​ഴ​ക്കൂ​ട്ടം: സൈ​നി​ക സ്കൂ​ൾ കാ​ന്പ​സി​ൽ മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തെ​രു​വു നാ​യ​യു​ടെ ക​ടി​യേ​റ്റു. വി​ദ്യാ​ർ​ഥി​ക​ളാ​യ ക​നി​ഷ്‌​ക് (14), മാ​ധ​വ് (15). അ​ശ്വ​ത്ത് (16) എ​ന്നി​വ​ർ​ക്കാ​ണു നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. കൈ​വി​ര​ലി​നു സാ​ര​മാ​യി പ​രു​ക്കേ​റ്റ ക​നി​ഷ്‌​കി​നെ ക​ഴ​ക്കൂ​ട്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ന​ഗ​ര​ത്തി​ലെ മ​റ്റൊ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. മ​റ്റു ര​ണ്ടു പേ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. തു​ട​ർ​ന്ന് പേ ​വി​ഷ​ബാ​ധ​ക്കെ​തി​രേ​യു​ള്ള കു​ത്തി​വ​യ്‌​പു ന​ൽ​കി വി​ട്ട​യ​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് തെ​രു​വു​നാ​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ക്ര​മി​ച്ച​ത്.

അ​വ​ധി ദി​വ​സ​മാ​യ​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ കാ​ന്പ​സി​ൽ നി​ൽ​ക്കു​മ്പോ​ഴാ​ണ് തെ​രു​വു നാ​യ ആ​ക്ര​മി​ച്ച​ത്. സൈ​നി​ക സ്കൂ​ൾ കാ​ന്പ​സി​ന്‍റെ പ​ല ഭാ​ഗ​ത്തും മ​തി​ലു​ക​ൾ ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. പ​ല​യി​ട​ത്തും കാ​ടു​ക​ൾ വ​ള​ർ​ന്നു നി​ൽ​ക്കു​ന്നു​ണ്ട്. ഇ​തു​വ​ഴി​യാ​ണ് നാ​യ​ക​ൾ കാ​ന്പ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. സ്കൂ​ൾ അ​ധി​കൃ​ത​ർ പ​രാ​തി​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഏ​താ​നും ദി​വ​സം മു​ൻ​പ് ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​രെ​ത്തി ഏ​താ​നും നാ​യ​ക​ളെ പി​ടി​കൂ​ടി​യി​രു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up