ത്രോബോൾ ചാമ്പ്യൻഷിപ്പിൽ ഇരട്ടക്കിരീടം നേടിയ നരുവാമൂട് ചിന്മയ വിദ്യാലയ ടീം.
തിരുവനന്തപുരം: ചിന്മയ വിദ്യാലയം നരുവാമൂട് ഗ്രൗണ്ടിൽ നടന്ന 11-ാമത് തിരുവനന്തപുരം ജില്ലാ സബ്ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ നരുവാമൂട് ചിന്മയ വിദ്യാലയം ഇരട്ടക്കിരീടം നേടി.
ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ ചാമ്പ്യന്മാരായാണ് വിദ്യാലയം നേട്ടം കൈവരിച്ചത്.
ആൺകുട്ടികളുടെ വിഭാഗത്തിൽ തുടർച്ചയായി ആറാം തവണയാണ് നരുവാമൂട് ചിന്മയ വിദ്യാലയം ജില്ലാ ചാമ്പ്യൻപട്ടം സ്വന്തമാക്കുന്നത്.
ആൺകുട്ടികളുടെ വിഭാഗത്തിൽ ആദിദേവ് പി. നായരും പെൺകുട്ടികളുടെ വിഭാഗത്തിൽ കീർത്തന എസ്. എച്ചും മികച്ച കളിക്കാരായി തെരഞ്ഞെടുക്കപ്പെട്ടു.