x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഞ്ഞി​ര​പ്പു​ഴ​ ഡാം ഉ​ദ്യാ​ന​ത്തി​ലെ ടി​ക്ക​റ്റ് പി​രി​വ് ക​രാ​ർ​ക​മ്പ​നി​ക്ക്


Published: April 22, 2026 01:47 AM IST | Updated: April 22, 2026 01:47 AM IST

മ​ണ്ണാ​ർ​ക്കാ​ട്: കാ​ഞ്ഞി​ര​പ്പു​ഴ​ഡാം ഉ​ദ്യാ​ന​ത്തി​ലെ ടി​ക്ക​റ്റ് പി​രി​വ് ക​രാ​ർ​ക​മ്പ​നി​ക്കെ​ന്നു കോ​ട​തി ഉ​ത്ത​ര​വ്.

കാ​ഞ്ഞി​ര​പ്പു​ഴ ടൂ​റി​സം പ​ദ്ധ​തി ന​ട​ത്തി​പ്പി​ൽ നി​ല​വി​ലെ ഉ​ദ്യാ​ന​ത്തി​ലെ ടി​ക്ക​റ്റ് പി​രി​വ് അ​വ​സാ​നി​പ്പി​ച്ച് ടി​ക്ക​റ്റ് കൗ​ണ്ട​ർ കാ​ഞ്ഞി​ര​പ്പു​ഴ ഇ​റി​ഗേ​ഷ​ൻ ഓ​ഫീ​സി​നു നേ​രി​ട്ടു പി​രി​ക്കു​വാ​ൻ വി​ട്ടു​ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കാ​ഞ്ഞി​ര​പ്പു​ഴ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ക​മ്പ​നി​ക്ക് ക​ത്തു​ന​ൽ​കി​യി​രു​ന്നു.

തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 16ന് ​ക​മ്പ​നി കൗ​ണ്ട​ർ തി​രി​ച്ചേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ നി​ല​വി​ലെ ഗാ​ർ​ഡ​നും കൗ​ണ്ട​ർ സ്ഥി​തി ചെ​യ്യു​ന്ന ബി​ൽ​ഡിം​ഗ് എ​ന്നി​വ 30 വ​ർ​ഷ​ത്തേ​ക്ക് ക​മ്പ​നി​ക്ക് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ കൈ​മാ​റി​യി​ട്ടു​ള്ള​താ​ണെ​ന്നും ടി​ക്ക​റ്റ് പി​രി​വും മ​റ്റു ന​ട​ത്തി​പ്പും ക​മ്പ​നി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ​ത​ന്നെ വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​മ്പ​നി ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്.

ടി​ക്ക​റ്റ് പി​രി​വ് ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ ന​ട​ത്തി​പ്പും ക​മ്പ​നി​ക്ക് അ​നു​കൂ​ല​മാ​യി വി​ധി​ച്ചു. നി​ല​വി​ൽ ഇ​റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​നു പി​രി​ക്കു​വാ​ൻ സ​ർ​ക്കാ​രോ നോ​ഡ​ൽ ഏ​ജ​ൻ​സി​യാ​യ കി​ഡ്കോ​യോ നി​ർ​ദേ​ശി​ച്ചി​ട്ടി​ല്ല.

എ​ന്നി​ട്ടും കാ​ഞ്ഞി​ര​പ്പു​ഴ ഇ​റി​ഗേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​യാ​ണ് ടൂ​റി​സം പ്രോ​ജ​ക്ടി​നോ​ടു കാ​ണി​ക്കു​ന്ന​തെ​ന്നു ക​രാ​ർ​ക​ന്പ​നി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സ​ർ​ക്കാ​രു​മാ​യി​ട്ടാ​ണ് ക​മ്പ​നി​ക്ക് 30 വ​ർ​ഷ​ത്തെ ക​രാ​ർ ഉ​ള്ള​ത്.

അ​തി​നാ​ൽ സ​ർ​ക്കാ​ർ നി​ർ​ദേ​ശം ഇ​ല്ലാ​തെ ടി​ക്ക​റ്റ് കൗ​ണ്ട​ർ വി​ട്ടു​കൊ​ടു​ക്കു​വാ​ൻ ക​ഴി​യി​ല്ലെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നേ​രി​ട്ടു പി​രി​ക്കു​മെ​ന്നും മാ​ർ​ച്ച് 17 ന് ​അ​ഗീ​ക​രം ല​ഭി​ച്ച ഡി​പി​ആ​ർ, മാ​സ്റ്റ​ർ പ്ലാ​നും അ​നു​സ​രി​ച്ച് പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​മെ​ന്നും ക​മ്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Ticketing at Kanhirapuzha nattuvishesham local news

Recent News

Corehub Up