x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട​ലി​ൽ ഇ​റ​ക്കി​യ ബോ​ട്ട് പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പി​ടി​കൂ​ടി

വെബ് ഡെസ്ക്
Published: July 26, 2026 12:43 AM IST | Updated: July 26, 2026 12:43 AM IST

കൊ​ച്ചി​ക്ക് പ​ടി​ഞ്ഞാ​റു​നി​ന്ന് പി​ടി​കൂ​ടി​യ ബോ​ട

വൈ​പ്പി​ന്‍: ട്രോ​ളിം​ഗ് നി​രോ​ധ​നം നി​ല​നി​ല്‍​ക്കെ ക​ട​ലി​ല്‍ ഇ​റ​ക്കി​യ ഗി​ല്‍​നെ​റ്റ് ബോ​ട്ട് പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ പി​ടി​കൂ​ടി ഫി​ഷ​റീ​സ് വ​കു​പ്പി​ന് കൈ​മാ​റി. ക​ണ്ണൂ​രി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട സി​നാ​ന്‍ എ​ന്ന ബോ​ട്ടാ​ണ് പി​ടി​കൂ​ടി​യ​ത്.

ഇ​ന്ന​ലെ കൊ​ച്ചി​ക്ക് പ​ടി​ഞ്ഞാ​റു വ​ച്ച് ബോ​ട്ട് വ​ല ഇ​ടു​ന്ന​ത് ക​ണ്ട് പ​ര​മ്പ​രാ​ഗ​ത ഇ​ന്‍​ബോ​ര്‍​ഡ് വ​ള്ള​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ ബോ​ട്ട് വ​ള​ഞ്ഞ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​വ​ര്‍ കോ​സ്റ്റ് ഗാ​ര്‍​ഡ്, കോ​സ്റ്റ​ല്‍ പോ​ലീ​സ്, മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ്, ഫി​ഷ​റീ​സ് സ്റ്റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ എ​ന്നി​വ​രെ വി​വ​ര​മ​റി​യി​ക്കു​ക​യും ബോ​ട്ട് കെ​ട്ടി​വ​ലി​ച്ച് വൈ​പ്പി​ന്‍ ഫി​ഷ​റീ​സ് സ്റ്റേ​ഷ​ന്‍ ജെ​ട്ടി​യി​ല്‍ എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു.
ബോ​ട്ട് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ഇ​റ​ങ്ങി​യ​ത​ല്ലെ​ന്നും ക​ണ്ണൂ​രി​ല്‍ നി​ന്ന് വി​റ്റ ബോ​ട്ട് വി​ശാ​ഖ​പ​ട്ട​ണ​ത്തേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് വൈ​പ്പി​ന്‍ ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ അ​റി​യി​ച്ച​ത്.
ബോ​ട്ട് ഓ​ടി​ച്ചു കൊ​ണ്ടു​പോ​കാ​ന്‍ അ​നു​വാ​ദം ന​ല്‍​കു​ന്ന ക​ണ്ണൂ​ര്‍ ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റു​ടെ ക​ത്ത് ബോ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​രു​ടെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന​താ​യും ഡ​യ​റ​ക്ട​ര്‍ പ​റ​ഞ്ഞു.

എ​ന്നാ​ല്‍ ട്രോ​ളിം​ഗ് നി​രോ​ധ​നം നി​ല​നി​ല്‍​ക്കെ മ​റ്റു ജി​ല്ല​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും അ​റി​യി​ക്കാ​തെ വ​ള​രെ ര​ഹ​സ്യ​മാ​യി ബോ​ട്ട് ക​ട​ലി​ല്‍ ഇ​റ​ങ്ങാ​ന്‍ അ​നു​വാ​ദം ന​ല്‍​കി​യ ക​ണ്ണൂ​ര്‍ ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റു​ടെ ന​ട​പ​ടി​യി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും നി​രോ​ധ​നം ക​ഴി​യു​ന്ന​തു​വ​രെ ബോ​ട്ട് വി​ട്ടു​കൊ​ടു​ക്ക​രു​തെ​ന്നും കേ​ര​ള പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​വി. ജ​യ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

 

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up