x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​രം വീ​ണ് ര​ണ്ട് മ​ണി​ക്കൂ​ർ ഗ​താ​ഗ​തം മു​ട​ങ്ങി

വെബ് ഡെസ്ക്
Published: October 14, 2026 12:17 AM IST | Updated: October 14, 2026 12:17 AM IST

പ്രതീകാത്മക ചിത്രം

എ​രു​മേ​ലി : തു​ട​ർ​ച്ച​യാ​യി മ​ര​ങ്ങ​ൾ വീ​ണ് ഗ​താ​ഗ​തം മു​ട​ങ്ങു​ന്ന എ​രു​മേ​ലി ക​ന​ക​പ്പ​ലം ക​രി​മ്പി​ൻ​തോ​ട് മു​ക്ക​ട റൂ​ട്ടി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ മ​രം വീ​ണ​ത് മൂ​ലം ര​ണ്ട് മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. വൈ​കി​ട്ട് ആ​റ​ര​യോ​ടെ മ​രം മു​റി​ച്ചു നീ​ക്കി ക​ഴി​ഞ്ഞ​തോ​ടെ​യാ​ണ് ഗ​താ​ഗ​ത​മാ​യ​ത്. അ​തു​വ​രെ ഇ​രു​വ​ശ​ത്തും വാ​ഹ​ന നി​ര കാ​ത്തു​കി​ട​ക്കേ​ണ്ടി വ​ന്നു. ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് റോ​ഡ് വ​ഴി സ്വ​കാ​ര്യ ബ​സു​ക​ളും വാ​ഹ​ന​ങ്ങ​ളും ഇ​തി​നി​ടെ വ​ഴി തി​രി​ച്ചു വി​ട്ടി​രു​ന്നു.

വ​ന​ത്തി​ലൂ​ടെ​യു​ള്ള ഈ ​റൂ​ട്ടി​ൽ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ഉ​ള്ള വ​ന​ത്തി​ലെ മ​ര​ങ്ങ​ൾ എ​ല്ലാം കാ​ല​പ്പ​ഴ​ക്ക​ത്തി​ൽ അ​പ​ക​ട​ത്തി​ലാ​ണ്. ശി​ഖ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റാ​ൻ പോ​ലും വ​നം വ​കു​പ്പി​ൽ ന​ട​പ​ടി​യി​ല്ല. നി​ര​വ​ധി ത​വ​ണ നി​വേ​ദ​ന​ങ്ങ​ൾ, പ​രാ​തി​ക​ൾ ജ​ന​പ്ര​തി​നി​ധി​ക​ൾ, സ്കൂ​ൾ അ​ധി​കൃ​ത​ർ അ​ട​ക്കം ന​ൽ​കി​യ​താ​ണ്.
കെ​എ​സ്ഇ​ബി​ക്ക് വ​ൻ ന​ഷ്ടം ആ​ണ് ഓ​രോ മാ​സ​വും ഇ​വി​ടെ നേ​രി​ടു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് ദി​വ​സ​വും വൈ​ദ്യു​തി ലൈ​നു​ക​ളും പോ​സ്റ്റു​ക​ളും ത​ക​ർ​ത്ത് മ​ര​ങ്ങ​ൾ വീ​ഴു​ന്നു​ണ്ട്.

ഭാ​ഗ്യം കൊ​ണ്ടാ​ണ് ഇ​തു​വ​രെ ആ​ള​പാ​യ​മി​ല്ലാ​ത്ത​തെ​ന്നും വ​നം വ​കു​പ്പി​ന്‍റെ അ​നാ​സ്ഥ മൂ​ലം ഇ​നി അ​തും സം​ഭ​വി​ച്ചേ​ക്കാ​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​ന്ന​ലെ ഫ​യ​ർ ഫോ​ഴ്സ് എ​ത്തി​യാ​ണ് മ​രം മു​റി​ച്ച​ത്. പോ​ലീ​സും വ​ന​പാ​ല​ക​രും ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചു.

Tags : Nattuvishesham District News DeepikaNews Traffic

Recent News

Corehub Up