x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​​​താ​​​ഗ​​​ത സു​​​ര​​​ക്ഷ: അ​​​ന​​​ധി​​​കൃ​​​ത ക​​​യ്യേ​​​റ്റ​​​ങ്ങ​​​ള്‍ക്കെ​​​തി​​​രേ ക​​​ര്‍ശ​​​ന ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​ക​​​ണം


Published: May 26, 2026 05:12 AM IST | Updated: May 26, 2026 05:12 AM IST

ച​​​ങ്ങ​​​നാ​​​ശേ​​​രി: ന​​​ഗ​​​ര​​​ത്തി​​​ലെ ഗ​​​താ​​​ഗ​​​ത സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​നെ​​​ടു​​​ക്കു​​​ന്ന തീ​​​രു​​​മാ​​​ന​​​ങ്ങ​​​ള്‍ ക​​​ര്‍ശ​​​ന നി​​​ല​​​പാ​​​ടു​​​ക​​​ളോ​​​ടെ ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​മു​​​യ​​​രു​​​ന്നു. വ്യാ​​​പാ​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ ഫു​​​ട്പാ​​​ത്തു​​​ക​​​ളി​​​ലേ​​​ക്ക് ഇ​​​റ​​​ക്കി​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന ബോ​​​ര്‍ഡു​​​ക​​​ളും സാ​​​ധ​​​ന സാ​​​മ​​​ഗ്രി​​​ക​​​ളും വ​​​ലി​​​യ ഗ​​​താ​​​ഗ​​​ത പ്ര​​​തി​​​സ​​​ന്ധി​​​യാ​​​ണ് സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​ത്. ക​​​ട​​​യു​​​ട​​​മ​​​ക​​​ള്‍ക്ക് ക​​​ത്തു​​​ന​​​ല്‍കി ഇ​​​വ നീ​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം ബ​​​ന്ധ​​​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ മൂ​​​ന്നു​​​മാ​​​സം കൂ​​​ട​​​മ്പോ​​​ഴെ​​​ങ്കി​​​ലും വീ​​​ണ്ടും നി​​​യ​​​മ​​​ലം​​​ഘ​​​നം ന​​​ട​​​ത്തു​​​ന്നു​​​ണ്ടോ​​​യെ​​​ന്ന കാ​​​ര്യം വി​​​ല​​​യി​​​രു​​​ത്ത​​​ണം.

കാ​​​ല്‍ന​​​ട​​​ക്കാ​​​ര്‍ക്കും വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ക്കും ദു​​​രി​​​ത​​​മാ​​​കു​​​ന്ന വി​​​ധ​​​ത്തി​​​ല്‍ വ്യാ​​​പ​​​ക​​​മാ​​​യി​​​രി​​​ക്കു​​​ന്ന വ​​​ഴി​​​വാ​​​ണി​​​ഭ​​​ങ്ങ​​​ള്‍ക്കും നി​​​യ​​​ന്ത്ര​​​ണ​​​മു​​​ണ്ടാ​​​ക​​​ണം. പെ​​​ട്ടി​​​വ​​​ണ്ടി​​​ക​​​ളി​​​ലും മി​​​നി​​​വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലും പ​​​ച്ച​​​ക്ക​​​റി​​​ക​​​ള്‍, പ​​​ഴ​​​വ​​​ര്‍ഗ​​​ങ്ങ​​​ള്‍, ഉ​​​പ്പേ​​​രി​​​യി​​​ന​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യു​​​ടെ ക​​​ച്ച​​​വ​​​ടം വ്യാ​​​പ​​​ക​​​മാ​​​കു​​​ന്ന​​​തും ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്കി​​​നു കാ​​​ര​​​ണ​​​മാ​​​കു​​​ന്നു​​​ണ്ട്. ഇ​​​ത​​​ര ജി​​​ല്ല​​​ക​​​ളി​​​ല്‍നി​​​ന്നു​​​ള്ള​​​വ​​​ര്‍പോ​​​ലും പെ​​​ട്ടി​​​വ​​​ണ്ടി​​​ക​​​ളി​​​ല്‍ ച​​​ങ്ങ​​​നാ​​​ശേ​​​രി ന​​​ഗ​​​ര​​​ത്തി​​​ല്‍ ക​​​ച്ച​​​വ​​​ട​​​ത്തി​​​നെ​​​ത്തു​​​ന്നു​​​ണ്ട്.

ബ​​​സ് സ്റ്റാ​​​ന്‍ഡു​​​ക​​​ളി​​​ല്‍ യാ​​​ത്ര​​​ക്കാ​​​ര്‍ക്ക് സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്ക​​​ണം

ഒ​​​ന്നാം ​​​ന​​​മ്പ​​​ര്‍ ബ​​​സ് സ്റ്റാ​​​ന്‍ഡി​​​ന്‍റെ ​വ​​​ശ​​​ത്തെ ബ​​​ങ്കു​​​ക​​​ളി​​​ലെ സാ​​​ധ​​​ന സാ​​​മ​​ഗ്രി​​​ക​​​ള്‍ ബ​​​സു​​​ക​​​ളു​​​ടെ പാ​​​ര്‍ക്കിം​​​ഗ് ഏ​​​രി​​​യാ​​​യി​​​ലേ​​​ക്ക് ഇ​​​റ​​​ക്കി​​​വ​​​ച്ച് വി​​ല്പ​​​ന ന​​​ട​​​ത്തു​​​ന്ന​​​ത് വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളും സ്ത്രീ​​​ക​​​ളു​​​മ​​​ട​​​ക്കം യാ​​​ത്ര​​​ക്കാ​​​ര്‍ക്ക് ബു​​​ദ്ധി​​​മു​​​ട്ട് സൃ​​​ഷ്ടി​​​ക്കു​​​ന്നു​​​ണ്ട്. ഒ​​​ന്നാം​​​ ന​​​മ്പ​​​ര്‍ ബ​​​സ് സ്റ്റാ​​​ന്‍ഡി​​ലും പ​​​രി​​​സ​​​ര​​​ങ്ങ​​​ളി​​​ലും ശു​​​ചി​​​ത്വം ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും കം​​​ഫ​​​ര്‍ട്ട് സ്റ്റേ​​​ഷ​​​ന്‍ വൃ​​​ത്തി​​​യാ​​​യി സൂ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നു​​മു​​ള്ള ആ​​​വ​​​ശ്യം ശ​​​ക്ത​​​മാ​​​ണ്.

രാ​​​വി​​​ലെ ബ​​​സു​​​ക​​​ളി​​​ല്‍ വ​​​ന്നി​​​റ​​​ങ്ങു​​​ന്ന വി​​​ദ്യാ​​​ര്‍ഥി​​​​ക​​​ളി​​​ല്‍ ചി​​​ല​​​ര്‍ ക​​​ലാ​​​ല​​​യ​​​ങ്ങ​​​ളി​​​ലേ​​​ക്കു പോ​​​കാ​​തെ ബ​​​സ് സ്റ്റാ​​​ന്‍ഡു​​​ക​​​ളി​​​ല്‍ ക​​​റ​​​ങ്ങിന​​​ട​​​ക്കു​​​ന്ന​​​താ​​​യും പ​​​രാ​​​തി​​​യു​​​ണ്ട്. സ്വ​​​കാ​​​ര്യ​​​ ബ​​​സ് സ്റ്റാ​​​ന്‍ഡു​​​ക​​​ളി​​​ല്‍ രാ​​​വി​​​ലെ എ​​​ട്ടു​​​മു​​​ത​​​ല്‍ രാ​​​ത്രി എ​​​ട്ടു​​​വ​​​രെ പോ​​​ലീ​​​സി​​ന്‍റെ സേ​​​വ​​​നം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണം.പെ​​​രു​​​ന്ന ബ​​​സ് സ്റ്റാ​​​ന്‍ഡി​​​ല്‍ രാ​​​ത്രി​​​കാ​​​ല​​​ത്ത് വെ​​​ളി​​​ച്ച​​​മി​​​ല്ലാ​​​ത്ത​​​ത് യാ​​​ത്ര​​​ക്കാ​​​ര്‍ക്ക് ദു​​രി​​​ത​​​മാ​​​കു​​​ന്ന​​​തി​​​നൊ​​​പ്പം സാ​​​മൂ​​​ഹ്യ​​​വി​​​രു​​​ദ്ധ​​​ര്‍ വി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നും കാ​​​ര​​​ണ​​​മാ​​​കു​​​ന്നു​​​ണ്ട്.

ഓ​​​ട്ടോ ബാ​​​ഹു​​​ല്യം നി​​​യ​​​ന്ത്രി​​​ക്ക​​​ണം

ന​​​ഗ​​​ര​​​ത്തി​​​ലെ ഓ​​​ട്ടോ​​​റി​​​ക്ഷ​​​ക​​​ള്‍ക്ക് ഏ​​​ഴ​​​ര​​​ വ​​​ര്‍ഷം മു​​​മ്പ് മു​​​നി​​​സി​​​പ്പ​​​ല്‍ ന​​​മ്പ​​​രും പാ​​​ര്‍ക്കിം​​​ഗ് സ്റ്റാ​​​ന്‍ഡു​​​ക​​​ളും‍ ന​​​ല്‍കി നി​​​യ​​​ന്ത്രി​​​ച്ചി​​​രു​​​ന്നു. അ​​​റു​​​പ​​​തോ​​​ളം പാ​​​ര്‍ക്കിം​​​ഗ് സ്റ്റാ​​​ന്‍ഡു​​​ക​​​ളി​​​ലാ​​​യി 1200 ഓ​​​ളം ഓ​​​ട്ടോ​​​ക​​​ള്‍ക്കാ​​​ണ് മു​​​നി​​​സി​​​പ്പ​​​ല്‍ ന​​​മ്പ​​​ര്‍ ന​​​ല്‍കി​​​യി​​രു​​​ന്ന​​​ത്.

എ​​​ന്നാ​​​ല്‍, മു​​​നി​​​സി​​​പ്പ​​​ല്‍ ന​​​മ്പ​​​റു​​​ക​​​ളി​​​ല്ലാ​​​ത്ത ധാ​​രാ​​ളം ഓ​​​ട്ടോ​​​റി​​​ക്ഷ​​​ക​​​ള്‍ ന​​​ഗ​​​ര​​​പ​​​രി​​​ധി​​​യി​​​ല്‍ പാ​​​ര്‍ക്ക് ചെ​​​യ്ത് ഓ​​​ടു​​​ന്ന​​​താ​​​യും ഇ​​​തു ന​​​ഗ​​​ര​​​ത്തി​​​ലെ ഓ​​​ട്ടോ​​​ക​​​ള്‍ക്ക് ഓ​​​ട്ടം കു​​​റ​​​യു​​​ന്ന​​​തി​​​ന് കാ​​​ര​​​ണ​​​മാ​​​കു​​​ന്ന​​​താ​​​യും ന​​​ഗ​​​ര​​​ത്തി​​​ലെ ഓ​​​ട്ടോ​​​ ഡ്രൈ​​​വ​​​ര്‍മാ​​​ര്‍ പ​​റ‍യു​​ന്നു.


കെ​​​എ​​​സ്ആ​​​ര്‍ടി​​​സി സ്റ്റാ​​​ന്‍ഡി​​​നു മു​​​മ്പി​​​ല്‍ റോ​​​ഡ് മു​​​റി​​​ച്ചു​​​ക​​​ട​​​ക്ക​​​ല്‍ അ​​​തി​​​സാ​​​ഹ​​​സം

കെ​​​എ​​​സ്ആ​​​ര്‍ടി​​​സി ബ​​​സ് സ്റ്റാ​​​ന്‍ഡി​​​നു മു​​​മ്പി​​​ല്‍ റോ​​​ഡ് മു​​​റി​​​ച്ചു​​​ക​​​ട​​​ക്ക​​​ല്‍ അ​​​തി​​​സാ​​​ഹ​​​സ​​​വും അ​​​പ​​​ക​​​ട​​​ക​​​ര​​​വു​​​മാ​​​ണ്. സീ​​​ബ്രാ ക്രോ​​​സിം​​​ഗി​​​ലൂ​​​ടെ യാ​​​ത്ര​​​ക്കാ​​​ര്‍ ക​​​ട​​​ക്കു​​​ന്ന​​​തു ​ക​​​ണ്ടാ​​​ലും വാ​​​ഹ​​​ന​​​മോ​​​ടി​​​ക്കു​​​ന്ന​​​വ​​​ര്‍ ശ്ര​​​ദ്ധി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന പ​​​രാ​​​തി​​​യു​​​ണ്ട്. ബ​​​സ് സ്റ്റാ​​​ന്‍ഡ് നി​​​ര്‍മാ​​​ണം ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ കെ​​​എ​​​സ്ആ​​​ര്‍ടി​​​സി ജം​​​ഗ്ഷ​​​നി​​​ലും മു​​​നി​​​സി​​​പ്പ​​​ല്‍ ഓ​​​ഫീ​​​സി​​​നു സ​​​മീ​​​പ​​​വു​​​മു​​​ള്ള റോ​​​ഡ​​​രി​​​കി​​​ലെ ബ​​​സ് കാ​​​ത്തി​​​രി​​​പ്പുകേ​​​ന്ദ്ര​​​ത്തി​​​നു മു​​​മ്പി​​​ല്‍ ബ​​​സു​​​ക​​​ള്‍ തോ​​​ന്നി​​​യ​​​പ​​​ടി നി​​​ര്‍ത്തി​​​യാ​​​ണ് യാ​​​ത്ര​​​ക്കാ​​​രെ ക​​​യ​​​റ്റു​​​ന്ന​​​തും ഇ​​​റ​​​ക്കു​​​ന്ന​​​തും. ഇ​​​ത് അ​​​പ​​​ക​​​ട സാ​​​ധ്യ​​​ത വ​​ർ​​ധി​​പ്പി​​ക്കു​​ന്നു.

ഈ ​​​ര​​​ണ്ട് സ്റ്റോ​​​പ്പു​​​ക​​​ളി​​​ലും ഡി​​​പ്പോ​​​യി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ഡ്യൂ​​​ട്ടി​​​ക്കു​​ നി​​​ന്ന് ബ​​​സു​​​ക​​​ള്‍ നി​​​ര്‍ത്താ​​​നും യാ​​​ത്ര​​​ക്കാ​​​രെ ക​​​യ​​​റ്റാ​​​നും ശ്ര​​​ദ്ധി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍, കെ​​​എ​​​സ്ആ​​​ര്‍ടി​​​സി​​​യു​​​ടെ കേ​​​ന്ദ്ര ഓ​​​ഫീ​​​സ് ഇ​​​ട​​​പെ​​​ട്ട് ഇ​​തു നി​​​ര്‍ത്ത​​​ലാ​​​ക്കി​​​യി​​​രു​​​ന്നു. കെ​​​എ​​​സ്ആ​​​ര്‍ടി​​​സി, മു​​​നി​​​സി​​​പ്പ​​​ല്‍ ഓ​​​ഫീ​​​സ്, പെ​​​രു​​​ന്ന ബ​​​സ് സ്റ്റാ​​​ന്‍ഡ്, എ​​​ന്‍എ​​​സ്എ​​​സ് കോ​​​ള​​​ജ്, എ​​​സ്ബി കോ​​​ള​​​ജ്, വാ​​​ഴ​​​പ്പ​​​ള്ളി സെ​​​ന്‍റ് ​തെ​​​രേ​​​സാ​​​സ് സ്‌​​​കൂ​​​ള്‍ ജം​​​ഗ്ഷ​​​നു​​​ക​​​ളി​​​ല്‍ പോ​​​ലീ​​സി​​​ന്‍റെ സേ​​​വ​​​നം ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ഉ​​​യ​​​ര്‍ന്നി​​​ട്ടു​​​ണ്ട്.

ഗ​​​താ​​​ഗ​​​ത ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍: ന​​​ഗ​​​ര​​​സ​​​ഭയി​​​ല്‍ വി​​​പു​​​ല​​​യോ​​​ഗം ഇ​​​ന്ന്

  ച​​​ങ്ങ​​​നാ​​​ശേ​​​രി: പു​​​തി​​​യ അ​​​ധ്യ​​​യ​​​ന​​​വ​​​ര്‍ഷം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളെ വ​​​ര​​​വേ​​​ല്‍ക്കാ​​​നും സു​​​ര​​​ക്ഷാ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ ഏ​​​ര്‍പ്പെ​​​ടു​​​ത്താ​​​നും ന​​​ഗ​​​ര​​​സ​​​ഭാ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ല്‍ ഇ​​​ന്ന് വി​​​പു​​​ല​​​മാ​​​യ യോ​​​ഗം ചേ​​​രും. ട്രാ​​​ഫി​​​ക്ഉ​​​പ​​​ദേ​​​ശ​​​ക സ​​​മി​​​തി ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം എ​​​ടു​​​ത്ത തീ​​​രു​​​മാ​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ഗ​​​ര​​​സ​​​ഭാ ചെ​​​യ​​​ര്‍മാ​​​ന്‍ ജോ​​​മി ജോ​​​സ​​​ഫി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ലാ​​​ണ് യോ​​​ഗം ചേ​​​രു​​​ന്ന​​​ത്.
ബ​​​സു​​​ട​​​മാ​​​ സം​​​ഘം ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍, ട്രേ​​​ഡ് യൂ​​​ണി​​​യ​​​ന്‍ ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍, മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന​​​വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍, പോ​​​ലീ​​​സ്, എ​​​ക്‌​​​സൈ​​​സ്, കെ​​​എ​​​സ്ആ​​​ര്‍ടി​​​സി അ​​​ധി​​​കൃ​​​ത​​​ര്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കും.

K-Rail Survey

Tags : nattu vishesham Traffic Safety unauthorized activities

Recent News

Corehub Up