x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രാം​വേ പൈ​തൃ​ക​മ്യൂ​സി​യം വി​സ്മൃ​തി​യി​ൽ

വെബ്ഡെസ്ക്
Published: September 7, 2026 08:24 AM IST | Updated: September 7, 2026 08:24 AM IST

ട്രാം​വേ പൈ​തൃ​ക​മ്യൂ​സി​യം

ചാ​ല​ക്കു​ടി: ട്രാം​വേ പൈ​തൃ​ക മ്യൂ​സി​യം ആ​രം​ഭി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ​പ​ദ്ധ​തി വി​സ്മൃ​തി​യി​ലാ​യി. ചാ​ല​ക്കു​ടി​യി​ൽ ലോ​ക പ്ര​ശ​സ്ത​മാ​യ രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ട്രാം​വേയു​ടെ ച​രി​ത്ര അ​വ​ശേ​ഷി​പ്പു​ക​ളു​ടെ പൈ​തൃ​ക മ്യൂ​സി​യ​മാ​ണ് പ്ര​രം​ഭ പ്ര​വ​ർ​ത്തന​ങ്ങ​ൾ മാ​ത്രം ന​ട​ത്തി എ​ങ്ങു​മെ​ത്താ​തെ നി​ൽ​ക്കു​ന്ന​ത്.

മ്യൂ​സി​യ​ത്തി​നു​വേ​ണ്ടി ട്രാം​വേയു​ടെ വ​ർ​ക്ക്ഷോ​പ് പ്രവ​ർ​ത്തി​ച്ചി​രു​ന്ന​തും ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള​തു​മാ​യ കെ​ട്ടി​ടം ഇ​തി​നു​വേ​ണ്ടി സം​സ്ഥാ​ന പു​രാ​വ​സ്തു​വ​കു​പ്പി​നു കൈ​മാ​റി​യി​രു​ന്നു. മ്യൂ​സി​യം സ്ഥാ​പി​ക്കു​ന്ന​തി​നു​വേ​ണ്ടി കെ​ട്ടി​ട​ത്തി​ന്‍റെ സ​മ​ഗ്ര സം​ര ക്ഷ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും ട്രാം​വേ മ്യൂ​സി​യം സ​ജ്ജീ​ക​ര​ണ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം 2021 ജ​നു​വ​രി 23ന് ​അ​ന്ന​ത്തെ പു​രാ​വ​സ്തു വ​കു​പ്പ് മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പി​ള്ളി നി​ർ​വ​ഹി​ച്ചി​രു​ന്നു.

1.42 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ക്കു​ക​യും 50 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. ഈ ​തു​ക ഉ​പ​യോ​ഗി​ച്ച് പ​ഴ​യ കെ​ട്ടി​ട​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി. ഇ​തോ​ടെ ട്രാംവേ പൈ​തൃ​ക മ്യൂ​സി​യം സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​വ​സാ​നി​ച്ചു.

ഇ​പ്പോ​ൾ പ​ണി ന​ട​ത്തി​യ കെ​ട്ടി​ടം കാ​ടു​പി​ടി​ച്ച് കി​ട​ക്കു​ക​യാ​ണ്. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ട്രാം​വേ​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ത്തി​ക്കേ​ണ്ട​താ​യി​രു​ന്നു. ഇ​തി​നു സ​ർ​ക്കാ​ർ അ​നു​മ​തി ല​ഭി​ച്ചി​ല്ല.

പ​റ​മ്പി​ക്കുളം മ​ല​നി​ര​യി​ലെ കാ​ടു​ക​ളി​ൽ​നി​ന്നു തേ​ക്ക്, ഈ​ട്ടി തു​ട​ങ്ങി​യ വ​ൻ മ​ര​ങ്ങ​ൾ ചാ​ല​ക്കു​ടി​യി​ൽ എ​ത്തി​ക്കാ​ൻ 1907ൽ ​സ്ഥാ​പി​ത​മാ​യ ട്രാം​വേ എ​ൻ​ജി​നിയ​റിം​ഗ് രം​ഗ​ത്തെ വി​സ്മ​യ​മാ​യി​രു​ന്നു. 49.5 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ട്രാം​വേ നി​ർ​മി​ച്ചി​രു​ന്ന​ത്. സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്നു 50 അ​ടി ഉ​യ​ര​ത്തി​ലു​ള്ള ചാ​ല​ക്കു​ടി​യി​ൽ​നി​ന്നു തു​ട​ങ്ങി ആ​നപ്പാ​ന്ത​ത്ത് എ​ത്തു​മ്പോ​ൾ 400 അ​ടി.

അ​വി​ടെ നി​ന്നു പ​റ​മ്പി​ക്കു​ളം ക​ടു​വ സ​ങ്കേ​ത​ത്തി​ലു​ള്ള കോ​മ​ള​പ്പാ​റ​യി​ൽ എ​ത്തു​മ്പോ​ൾ 2500 അ​ടി. പി​ന്നി​ട് പ​റ​മ്പി​ക്കു ള​ത്തേ​ക്ക് എ​ത്തു​വാ​ൻ ട്രാം​വേ താ​ഴോ​ട്ട് പോ​ക​ണം. ഇ​ൻ ക്ല​യി​ൻ സം​വി​ധാ​ന​ത്തോ​ടെ കൂ​റ്റ​ൻ പ​ൽച​ക്ര​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​ള്ള ഇ​രു​മ്പ് വ​ടം ബോ​ഗി​ക​ളി​ൽ ഘ​ടി​പ്പി​ച്ച് ഒ​രു വാ​ഗ​ൻ താ​ഴോ​ട്ട് ഇ​റ​ങ്ങു​മ്പോ​ൾ മ​റ്റൊ​രു വാ​ഗ​ൻ മു​ക​ളി​ലേ​ക്കു​ക​യ​റു​ന്ന സ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​ണ് ട്രാം​വേ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.

പ​റ​മ്പി​ക്കുള​ത്തു​നി​ന്നും ട്രാം​വേ വ​ഴി കൊ​ണ്ടു വ​രു​ന്ന മ​ര​ങ്ങ​ൾ വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്തി കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. പി​ന്നീട് മ​ര​ത്തി​ന്‍റെ ല​ഭ്യ​ത കു​റ​ഞ്ഞ​പ്പോ​ൾ ട്രാംവേ ന​ഷ്ട​ത്തി​ലാ​യി. ഇ​തോ​ടെ 1963ൽ ​ട്രാം​വേ പൂ​ർ​ണ​മാ​യി പൊ​ളി​ച്ചു​ക​ള​യു​ക​യാ​യി​രു​ന്നു.
ഇ​ന്നും വ​ന​ഭാ​ഗ​ങ്ങ​ളി​ൽ ട്രാം​വേ​യു​ടെ അ​വ​ശേ​ഷി​പ്പു​ക​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ചാ​ല​ക്കു​ടി​യു​ടെ ച​രി​ത്രം ട്രാം​വേ​യു​മാ​യി ബ​ന്ധപ്പെ​ട്ട​താ​ണ്.

Tags : nattu vishesham Tramway Heritage Museum Fades

Recent News

Corehub Up