മാർച്ച് എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
കണ്ണൂർ: സംസ്ഥാനത്ത് വിവിധ വകുപ്പുകളിൽമാനദണ്ഡവിരുദ്ധമായും ചട്ടങ്ങൾ ലംഘിച്ചും വ്യാപകമായ സ്ഥലം മാറ്റി ജീവനക്കാരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക, വനിതാ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണത്തിനുത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ജീവനക്കാരും അധ്യാപകരും എഫ്എസ്ഇടിഒയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി.
മുൻ എംഎൽഎ എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് കെ.സി. സുനിൽ അധ്യക്ഷത വഹിച്ചു.
കെ.വി. സുമേഷ് എംഎൽഎ, വിവിധ സംഘടനാ പ്രതിനിധികളായ എ.കെ. ബീന, എ.എം. സുഷമ, പി.ആർ. സ്മിത, ഡോ. ഇ.വി. സുധീർ, ടി. ഖമറുസമൻ, എ.വി. മനോജ്കുമാർ, പി.പി. സന്തോഷ് കുമാർ, കെ. ഷാജി എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews March