x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോ​ട്ട​ർ​പ​ട്ടി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ സു​താ​ര്യ​ത ഉ​റ​പ്പാ​ക്ക​ണം: എം.​വി. ജ​യ​രാ​ജ​ൻ


Published: January 26, 2026 12:50 AM IST | Updated: January 26, 2026 12:50 AM IST

ക​ണ്ണൂ​ർ: വോ​ട്ട​ർ​പ്പ​ട്ടി​ക​യി​ൽ അ​ന​ർ​ഹ​രെ തി​രു​കി​ക്ക​യ​റ്റാ​ൻ ഇ​ട​യാ​ക്ക​രു​തെ​ന്നും ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്‌ ക​മ്മീ​ഷ​ൻ സു​താ​ര്യ​ത ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം എം.​വി. ജ​യ​രാ​ജ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. മു​സ്‌​ലിം, ദ​ളി​ത്‌ വി​ഭാ​ഗ​ക്കാ​രു​ൾ​പ്പ​ടെ​യു​ള്ള ന്യൂ​ന​പ​ക്ഷ​വി​ഭാ​ഗ​ങ്ങ​ളെ വോ​ട്ട​ർ​പ്പ​ട്ടി​ക​യി​ൽ​നി​ന്ന്‌ ഒ​ഴി​വാ​ക്കാ​നാ​ണ്‌ തീ​വ്ര​പ​രി​ശോ​ധ​ന​യെ​ന്ന് നേ​ര​ത്തെ സം​ശ​യ​മു​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ലി​പ്പോ​ൾ വ്യാ​ജ​വോ​ട്ട്‌ കൂ​ടി ചേ​ർ​ക്കാ​ൻ ക​മ്മീ​ഷ​ൻ കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്ന സം​ശ​യ​വും ഇ​പ്പോ​ൾ ഉ​യ​രു​ക​യാ​ണെ​ന്ന് എം.​വി. ജ​യ​രാ​ജ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തെ ചി​ല ജി​ല്ല​ക​ളി​ലും നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ങ്ങ​ളി​ലും വോ​ട്ടു​ചേ​ർ​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ളി​ലെ വ​ർ​ധ​ന (ഫോ​റം 6, ഫോ​റം 6 എ, ​ഫോ​റം 8) ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​താ​ണ്‌. ക​മ്മീ​ഷ​ന്‍റെ വെ​ബ്സൈ​റ്റി​ലെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം അ​പേ​ക്ഷ​ക​ൾ മ​റ്റു ജി​ല്ല​ക​ളി​ൽ ഉ​ള്ള​പ്പോ​ൾ ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, കോ​ട്ട​യം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ൽ ര​ണ്ട് ല​ക്ഷം മു​ത​ൽ ആ​റു ല​ക്ഷം വ​രെ​യാ​ണ്‌. ഇ​ത് സാ​ധാ​ര​ണ​നി​ല​യി​ൽ ഉ​ണ്ടാ​കാ​നി​ട​യി​ല്ലാ​ത്ത​താ​ണ്.

കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി ഇ​ക്കാ​ര്യ​ത്തി​ൽ സു​താ​ര്യ​ത ഉ​റ​പ്പാ​ക്ക​ണം. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ക​ണ്ണൂ​ർ, അ​ഴി​ക്കോ​ട്, ത​ളി​പ്പ​റ​മ്പ് നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ങ്ങ​ളി​ൽ അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം വ​ള​രെ കൂ​ടു​ത​ലാ​ണ്‌. അ​പേ​ക്ഷ​ക​ൾ പൂ​ർ​ണ​മാ​യും ബി​എ​ൽ​ഒ​മാ​രു​ടെ പ​രി​ശോ​ധ​ന​യ്‌​ക്ക്‌ വി​ധേ​യ​മാ​ക്കാ​തെ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​വെ​ന്നാ​ണ് വി​വ​രം. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലെ താ​മ​സ​ക്കാ​രും ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​മാ​യ നി​ര​വ​ധി പേ​രെ വോ​ട്ട​ർ​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്.

ചി​ല നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക്‌ മ​റ്റു മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന്‌ പ​തി​നാ​യി​ര​ത്തി​ല​ധി​കം വോ​ട്ട​ർ​മാ​രെ മാ​റ്റി​ച്ചേ​ർ​ത്തി​ട്ടു​ണ്ട്‌. അ​സാ​ധാ​ര​ണ​മാ​യ രീ​തി​യി​ലു​ള്ള ഈ ​വി​ഷ​യം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഗൗ​ര​വ​ത്തി​ലെ​ടു​ത്ത് പ​രി​ശോ​ധി​ക്ക​ണം.

ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സു​താ​ര്യ​മാ​ക്കു​ക​യും അ​ന​ർ​ഹ​ർ വോ​ട്ട​ർ​പ്പ​ട്ടി​ക​യി​ൽ ഉ​ണ്ടാ​കി​ല്ലെ​ന്ന്‌ ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ന്നി​ല്ലെ​ങ്കി​ൽ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം നി​യ​മ​ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്ന് എം.​വി. ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

Tags : Transparency nattuvishesham local news

Recent News

Corehub Up