x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​​യൂ​​ര​​നൃ​​ത്ത ക​​ലാ​​കാ​​ര​​ൻ കു​​മാ​​ര​​ന​​ല്ലൂ​​ർ മ​​ണി​​ക്ക് അ​​ന്ത്യാ​​ഞ്ജ​​ലി

വെബ് ഡെസ്ക്
Published: September 8, 2026 11:16 PM IST | Updated: September 8, 2026 11:16 PM IST

കു​​മാ​​ര​​ന​​ല്ലൂ​​ർ മ​​ണി

ഏ​​റ്റു​​മാ​​നൂ​​ർ: കു​​മാ​​ര​​ന​​ല്ലൂ​​ർ ക്ഷേ​​ത്ര​​ത്തി​​ന്‍റെ സ്വ​​ന്തം മ​​യൂ​​ര​​നൃ​​ത്ത​​ത്തെ ദേ​​ശീ​​യ​​ത​​ല​​ത്തി​​ൽ ജ​​ന​​കീ​​യ​​മാ​​ക്കി​​യ​​വ​​രി​​ൽ പ്ര​​ധാ​​നി​​യാ​​യ മ​​യൂ​​ര​​നൃ​​ത്ത ക​​ലാ​​കാ​​ര​​ൻ കു​​മാ​​ര​​ന​​ല്ലൂ​​ർ മ​​ണി(82)​​ക്ക് അ​​ന്ത്യാ​​ഞ്ജ​​ലി. തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി അ​​ന്ത​​രി​​ച്ച കു​​മാ​​ര​​ന​​ല്ലൂ​​ർ മ​​ണി​​യു​​ടെ സം​​സ്കാ​​രം ഇ​​ന്ന​​ലെ ഔ​​ദ്യോ​​ഗി​​ക ബ​​ഹു​​മ​​തി​​ക​​ളോ​​ടെ ന​​ട​​ത്തി.

കു​​മാ​​ര​​ന​​ല്ലൂ​​ർ ദേ​​വീ​​ക്ഷേ​​ത്ര​​ത്തി​​ലെ വ​​ഴി​​പാ​​ടാ​​യി​​രു​​ന്ന മ​​യി​​ലാ​​ട്ട​​ത്തെ ഇ​​ന്നു കാ​​ണു​​ന്ന മ​​യൂ​​ര​​നൃ​​ത്ത​​മാ​​ക്കി ജ​​ന​​കീ​​യ​​മാ​​ക്കി​​യ​​ത് കു​​മാ​​ര​​ന​​ല്ലൂ​​ർ മ​​ണി​​യാ​​ണ്. 18 -ാം വ​​യ​​സി​​ൽ പ​​രി​​ശീ​​ല​​നം തു​​ട​​ങ്ങി. 20-ാം വ​​യ​​സി​​ൽ അ​​ര​​ങ്ങേ​​റ്റം. പൂ​​വേ​​ലി​​ൽ വി.​​കെ. പ​​ര​​മേ​​ശ്വ​​ര​​ൻ നാ​​യ​​രാ​​യി​​രു​​ന്നു ഗു​​രു.

വി​​വി​​ധ ക്ഷേ​​ത്ര​​ങ്ങ​​ളി​​ലെ ഉ​​ത്സ​​വ​​ങ്ങ​​ൾ​​മു​​ത​​ൽ ഘോ​​ഷ​​യാ​​ത്ര​​ക​​ൾ​​വ​​രെ കേ​​ര​​ള​​ത്തി​​ൽ അ​​ങ്ങോ​​ള​​മി​​ങ്ങോ​​ളം അ​​ദ്ദേ​​ഹം മ​​യൂ​​ര​​വേ​​ഷം കെ​​ട്ടി​​യാ​​ടി. ഇ​​ന്ത്യ​​യി​​ലെ പ്ര​​ധാ​​ന ന​​ഗ​​ര​​ങ്ങ​​ളി​​ലെ​​ല്ലാം മ​​യൂ​​ര​​നൃ​​ത്തം അ​​വ​​ത​​രി​​പ്പി​​ച്ചു. കേ​​ര​​ള​​ത്തി​​ലെ​​യും ത​​മി​​ഴ്നാ​​ട്ടി​​ലെ​​യും പ്ര​​ധാ​​ന ടൂ​​റി​​സം പ​​രി​​പാ​​ടി​​ക​​ളി​​ൽ മ​​ണി​​യു​​ടെ മ​​യൂ​​ര​​നൃ​​ത്തം അ​​നി​​വാ​​ര്യ ഘ​​ട​​ക​​മാ​​യി. വി​​വി​​ധ ഭാ​​ഷ​​ക​​ളി​​ലെ സി​​നി​​മ​​ക​​ളി​​ലും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ മ​​യൂ​​ര​​നൃ​​ത്തം അ​​വ​​ത​​രി​​പ്പി​​ക്ക​​പ്പെ​​ട്ടു.
ഫോ​​ക് ലോ​​ർ അ​​ക്കാ​​ദ​​മി​​യു​​ടെ​​യും ടൂ​​റി​​സം വ​​കു​​പ്പി​​ന്‍റെ​​യും അ​​വാ​​ർ​​ഡു​​ക​​ളും വി​​വി​​ധ സം​​ഘ​​ട​​ന​​ക​​ളു​​ടെ പു​​ര​​സ്കാ​​ര​​ങ്ങ​​ളും ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. വെ​​മ്പ​​ള്ളി ഏ​​ഴേ​​ക്കു​​ന്നേ​​ൽ ല​​ക്ഷ്മി​​ക്കു​​ട്ടി​​യാ​​ണ് ഭാ​​ര്യ. മ​​ക്ക​​ൾ: സു​​രേ​​ഷ് മ​​ണി, മ​​യൂ​​ര​​നൃ​​ത്ത ക​​ലാ​​കാ​​ര​​നാ​​യ കു​​മാ​​ര​​ന​​ല്ലൂ​​ർ ഹ​​രി. മ​​രു​​മ​​ക്ക​​ൾ: നി​​ർ​​മ​​ല, അ​​മ്പി​​ളി.

Tags : Tribute NattuVishasham DistrictNews

Recent News

Corehub Up